‘അത്തഹ്സ്വീൽ’ ഏകദിന ആദർശ പഠന ശിൽപശാല സമാപിച്ചു

ന്യൂസ് ഡസ്ക്

2024 സെപ്തംബർ 28, 1446 റ. അവ്വൽ 25

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷ‌െ‌ൻറ ദഅ്‌വ വകുപ്പ് കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പ്രബോധകന്മാർക്കുവേണ്ടി സംഘടിപ്പിച്ച് വരുന്ന ‘അത്തഹ്സ്വീൽ’ ആദർശ പഠന ശിൽപശാലക്ക് മലപ്പുറം മിനി ഊട്ടിയിലെ ജാമിഅ അൽഹിന്ദിൽ സമാപനം.

മലയാളക്കരയിലെ മുസ്‌ലിം സമുദായത്തിനിടയിൽ സംഘടനകളുടെ ആധിക്യവും അവ മുഖേനയുണ്ടാകുന്ന ആശയക്കുഴപ്പങ്ങളും ആശയപരമായ വൈജാത്യങ്ങൾ കൊണ്ടാണ് സംഭവിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങളുണ്ടായാൽ പ്രമാണങ്ങളായ ക്വുർആനിലേക്കും സുന്നത്തിലേക്കും മടങ്ങുകയെന്നതാണ് അതിനുള്ള പരിഹാരം.

ഏതു വിഷയത്തിലും പ്രവാചക‌െൻറയും സ്വഹാബത്തിെൻറയും ആശയാദർശങ്ങൾ പഠിച്ചറിഞ്ഞ് പിൻപറ്റാൻ നമുക്ക് സാധിക്കണം. അപ്പോഴാണ് നാം നേരിെൻറ വഴിയിലാണെന്ന് ഉറപ്പിക്കാൻ സാധിക്കുക. സ്വഹാബികൾ അല്ലാഹു തൃപ്തിപ്പെട്ട ഉത്തമ വിശ്വാസികളാണ്. പ്രവാക‌‌െൻറ അനുചരന്മാരായി മാറാൻ ഭാഗ്യം ലഭിച്ചവരാണവർ. അവരാണ് ഇസ്‌ലാമിനെ പ്രവാചകനിൽനിന്ന് നേരിട്ട് മനസ്സിലാക്കി, സംശയങ്ങൾ ദൂരീകരിച്ച് അത് പ്രയോഗവത്കരിച്ച് കാണിച്ചവരും.

മുസ്‌ലിം കൈരളിയെ മത-ഭൗതിക രംഗങ്ങളിൽ കൈപിടിച്ചുയർത്തി നവോത്ഥാനം സാധ്യമാക്കിയ മുജാഹിദ് പ്രസ്ഥാനത്തിെൻറ യഥാർഥ പിന്തുടർച്ചയായ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനു മേൽ വ്യാജമായ ആരോപണങ്ങൾ ആസൂത്രിതമായി നടത്തിക്കൊണ്ടിരിക്കുന്നതിൽ വിവിധ സംഘടനകൾ ഒറ്റക്കെട്ടാണ്. സത്യം സത്യമായി തുറന്നു പറയുന്നു, ആദർശ മാർഗത്തിൽ വിട്ടുവീഴ്ചയില്ല എന്നതാണ് ഈ കടുത്ത എതിർപ്പിനു കാരണം.

തൽപര കക്ഷികളുടെ ദുർവ്യാഖ്യാനങ്ങൾ സമൂഹത്തിലുണ്ടാക്കുന്ന വിശ്വാസപരമായ വ്യതിയാനങ്ങളെ തുറന്നുകാണിക്കുന്നതിൽ ശിൽപശാലക്ക് വലിയ പങ്ക് വഹിക്കാൻ കഴിയുന്നുണ്ട്. സമസ്തയിലെ പുതിയ ‘പടച്ചോൻ വാദ’വും ശിർക്കി‌െ‌ൻറ അപകടങ്ങളും മതരാഷ്ട്രവാദികളിലെ ഹാകിമിയത്തും അല്ലാഹുവിന് മാത്രം അവകാശപ്പെടുന്ന അഭൗതികശക്തി പടപ്പുകളിൽ പരികൽപിച്ച് നൽകുന്ന പുതിയ അക്വ് ലാനിയ്യത്തും ഇഖ്‌വാനിസവും മതനിരാസത്തിലേക്കെത്തുന്ന പ്രമാണനിഷേധവുമെല്ലാം ശിൽപശാലയിൽ ആഴത്തിലുള്ള പ്രാമാണികമായ ചർച്ചക്ക് വിധേയമായി.

ശിൽപശാല വിസ്ഡം പണ്ഡിത സമിതി ചെയർമാൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉൽഘാടനം ചെയ്തു. കഴിഞ്ഞകാല പണ്ഡിതരും പ്രബോധകരും സമുദായത്തെ നേർവഴിയിലെത്തിക്കാൻ സഹിച്ച ത്യാഗങ്ങളെ വൈകാരികമായി അദ്ദേഹം കോറിയിട്ടു.

സി.പി. സലീം ആധ്യക്ഷ്യം വഹിച്ചു. അബ്ദുല്ലാ ഫാസിൽ ആമുഖ സംസാരം നടത്തി. ഫൈസൽ മൗലവി പുതുപറമ്പ്, അബ്ദുൽ മാലിക് സലഫി, നിഹാദ് എംസിസി, മൂസ സ്വലാഹി കാര എന്നിവർ പ്രബന്ധമവതരിപ്പിച്ചു.