ജില്ലാ ‘എമർജ്’ പ്രൊഫഷണൽ ലീഡേഴ്‌സ് വർക്‌ഷോപ്പുകൾ പുരോഗമിക്കുന്നു
ന്യൂസ് ഡസ്ക്
2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

തിരൂർ: വിസ്ഡം യൂത്ത് സംസ്ഥാന പ്രൊഫഷണൽ വിംഗിന് കീഴിൽ തിരൂർ ദാറുൽ ക്വുർആനിൽവച്ച് മെയ് 5ന് സംഘടിപ്പിച്ച സംസ്ഥാന പ്രൊഫഷണൽ ലീഡേഴ്‌സ് വർക്‌ഷോപ്പ് ‘എമർജി’ന് ശേഷം ജില്ലാ പ്രൊഫഷണൽ ലീഡേഴ്‌സ് വർക്‌ഷോപ്പുകൾ ഭംഗിയായി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. മഞ്ചേരിയിലെ 22ാം മൈൽ സലഫി മസ്ജിദിൽവച്ച് മെയ് 24ന് നടന്ന മലപ്പുറം നോർത്ത് ജില്ലയുടെ പ്രൊഫഷണൽ ലീഡേഴ്‌സ് വർക്‌ഷോപ്പിലൂടെയാണ് ആദ്യത്തെ ജില്ലാ എമർജിന് സംസ്ഥാനത്ത് തുടക്കമായത്.
മെയ് 31ന് മലപ്പുറം ഈസ്റ്റ് ജില്ലയിലും പാലക്കാട് ജില്ലയിലും ‘എമർജ്’ സംഘടിപ്പിക്കുകയുണ്ടായി. പ്രസ്തുത പരിപാടികളിൽ വിസ്ഡം യൂത്ത് സംസ്ഥാന പ്രൊഫഷണൽ വിംഗ് ഭാരവാഹികളും വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളും പങ്കെടുത്തു. സ്റ്റേറ്റ് പ്രൊഫഷണൽ വിംഗ് പ്രഖ്യാപിച്ച കർമപദ്ധതികൾ ജില്ലകളുടെ വ്യത്യസ്ത ഭാഗങ്ങളിലായി സംഘടിപ്പിക്കും. ‘നമസ്‌കാരം’ എന്ന വിഷയത്തിൽ തുടർപഠന പദ്ധതിയുമായി ഡിഫൈൻ വർക്‌ഷോപ്പുകൾ ജില്ലകളിൽ സംഘടിപ്പിക്കും.
നീറ്റ് യു.ജി പരീക്ഷാഫലം; വിദ്യാർഥികളുടെ ആശങ്കകൾ ഉടൻ പരിഹരിക്കണം
വിസ്ഡം ഗേൾസ്
കോഴിക്കോട്: നീറ്റ് യു.ജി മെഡിക്കൽ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട് ഗുരുതരമായ ക്രമക്കേടുകൾ നടന്നതായി ആരോപണമുയരുന്ന സാഹചര്യത്തിൽ, വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതികളും ആശങ്കകളും പരിഹരിക്കാൻ അടിയന്തിര നടപടി വേണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഗേൾസ് ഓർഗനൈസേഷൻ കോഴിക്കോട്ട് സംഘടിപ്പിച്ച ദ്വിദിന സംസ്ഥാന ക്യാമ്പസ് പ്രതിനിധി സംഗമം ‘സീൽ 1.0’ ആവശ്യപ്പെട്ടു.
റാങ്ക് നിർണയത്തിലും മാർക്ക് നൽകിയതിലും കാണപ്പെടുന്ന പൊരുത്തക്കേടുകളും അസ്വാഭാവികതകളും തീർത്തും ആശങ്കയുണർത്തുന്നതാണ്. ചരിത്രത്തിലാദ്യമായി 67 പേരോളം പേർ മുഴുവൻ മാർക്കും നേടി ഒന്നാം റാങ്ക് പങ്കിട്ടതും, അതിൽതന്നെ ഒരേ സെന്ററിലെ 6 വിദ്യാർഥികൾ ഉൾപ്പെട്ടതും പ്രകടമായ സംശയങ്ങൾ ഉളവാക്കുന്നുണ്ട്. നീറ്റ് പ്രവേശന പരീക്ഷയ്ക്കായി ഒന്നും രണ്ടും വർഷം കഠിനപ്രയത്‌നം നടത്തുന്ന വിദ്യാർഥികളുടെ ശ്രമങ്ങളെ നിഷ്ഫലമാക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള റാങ്ക് ലിസ്റ്റ്. നാഷണൽ ടെസ്റ്റിങ് ഏജൻസി(എൻ.ടി.എ)യുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന ഇത്തരം ക്രമക്കേടുകൾ കണ്ടെത്തി ഉടനടി പരിഹരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
ക്യാമ്പിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് നിർവഹിച്ചു. വിസ്ഡം ഗേൾസ് സംസ്ഥാന ട്രഷറർ ഹനീന ടി.കെ ആധ്യക്ഷ്യം വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പണ്ഡിതസഭാംഗം മുഹമ്മദ് സ്വാദിഖ് മദീനി, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്വഫ്‌വാൻ ബറാമി അൽഹികമി, വിസ്ഡം ഗേൾസ് സംസ്ഥാന സെക്രട്ടറി ശിഫ ഹാരിസ് തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സംസ്ഥാന ക്യാമ്പസ്വിംഗ് ചെയർപേഴ്‌സൺ ഫാത്വിമ സിദ്ദീഖ് സ്വാഗതവും കൺവീനർ തമന്ന നന്ദിയും പറഞ്ഞു.
പീസ് റേഡിയോ സി.ഇ. ഒ പ്രൊഫ. ഹാരിസ് ബിൻ സലീം, സമീർ മുണ്ടേരി, ശഫീഖ് സ്വലാഹി, വിസ്ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് എം.നുബ്‌ല തുടങ്ങിയവർ പ്രതിനിധികളുമായി സംവദിച്ചു. സംസ്ഥാനത്തെ വിവിധ ആർട്‌സ്, പ്രൊഫഷണൽ, അറബിക് ക്യാമ്പസുകളിൽനിന്നും തെരഞ്ഞെടുക്ക പ്പെട്ട പ്രതിനിധികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

