പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാൻ പദ്ധതികൾ വേണം

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

2024 ജൂൺ 08, 1445 ദുൽഹിജ്ജ 01

കോഴിക്കോട്: സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ ഗുണമേന്മ ഉറപ്പാക്കാൻ സർക്കാർ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് കോഴിക്കോട് നടന്ന സംസ്ഥാന പ്രവർത്തക സമിതി ആവശ്യപ്പെട്ടു.

ദേശീയ തലത്തിൽ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗം വളരെ പിറകിലായത് സംബന്ധിച്ച് സർക്കാർ പഠന വിധേയമാക്കണം. എസ്എസ്എൽസി, പ്ലസ്ടു റിസൽട്ടിൽ കേരളം മികച്ച നേട്ടം കൈവരിക്കുമ്പോഴും ദേശീയ തലത്തിൽ നടക്കുന്ന മത്സര പരീക്ഷകളിൽ കേരളം പുറകോട്ട് പോകുന്നത് ആശങ്കാജനകമാണ്. പൊതുചർച്ചയുടെ അടിസ്ഥാനത്തിൽ ഹൈസ്‌ക്കൂൾ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരമുയർത്താനുള്ള പദ്ധതികൾ കൊണ്ടുവരണമെന്നും പ്രവർത്തകസമിതി ആവശ്യപ്പെട്ടു.

പ്ലസ്ടു സീറ്റുകൾ കുറവുള്ള ജില്ലകളിൽ നിലവിലുള്ള സ്‌കൂളുകളിലെ സീറ്റുകൾ വർധിപ്പിക്കുന്നതിന് പകരം പുതിയ ബാച്ചുകൾ അനുവദിക്കുകയും പ്ലസ്ടു ഇല്ലാത്ത സ്‌കൂളുകളിൽ പ്ലസ്ടു അനുവദിക്കുവാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻകാലങ്ങളിൽ പ്ലസ് ടു സ്‌കൂളുകൾ അനുവദിച്ചതിലുള്ള വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയ്യാറാകണം.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പിഎൻ അബ്ദുല്ലത്തീഫ് മദനി ആധ്യക്ഷ്യം വഹിച്ചു. വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, സംസ്ഥാന ജനറൽ സെക്രട്ടറി ടികെ അഷ്‌റഫ്, അബൂബക്കർ സലഫി, ഫൈസൽ മൗലവി, സിപി സലീം, കെ.സജ്ജാദ്, ഷെരീഫ് ഏലാങ്കോട്, പിഎം ഷാഹുൽ ഹമീദ്, വെൽകം അഷ്‌റഫ്, പിയു സുഹൈൽ, അബ്ദുല്ല ഫാസിൽ, കെ സി അയ്യൂബ്, നബീൽ രണ്ടത്താണി, റഷീദ് കൊടക്കാട്ട്, കെഎം ഹൈദരലി, റഷീദ് മാസ്റ്റർ കാരപ്പുറം, റിയാസ് തൃശ്ശൂർ, നസീർ തിരുവനന്തപുരം, നിസാർ കരുനാഗപ്പള്ളി, അബ്ദുറസാഖ് അത്തോളി എന്നിവർ പ്രസംഗിച്ചു.


‘അൽഫലാഹ്’ മദ്‌റസ പ്രവേശനോദ്ഘാടനങ്ങൾ വർണാഭമായി

ന്യൂസ് ഡസ്ക്

കോഴിക്കോട്: സത്യത്തെ അസത്യമായും ധർമത്തെ അധർമമായും വ്യാഖ്യാനിക്കുന്ന ഈ കാലത്ത് നെല്ലും പതിരും വേർതിരിച്ചറിയണമെങ്കിൽ ചെറുപ്രായത്തിൽതന്നെ അടിസ്ഥാന മതവിദ്യാഭ്യാസം നേടൽ അനിവാര്യമാണ്. മദ്‌റസകളിലൂടെയാണ് ഈ ദൗത്യം ഫലപ്രദമായി നിർവഹിക്കപ്പെടുന്നത്. വിസ്ഡം വിദ്യാഭ്യാസ ബോർഡ് വലിയ മുന്നൊരുക്കമാണ് ഇപ്രാവശ്യത്തെ നവാഗതരെ സ്വാഗതം ചെയ്യാനായി മദ്‌റസകളിൽ ഒരുക്കിയത്.

ജൂൺ 1ന് ശനിയാഴ്ച രാവിലെ 7.30ന് സംസ്ഥാനതല പ്രവേശനോദ്ഘാടനം അൽഫലാഹ് എന്ന പേരിൽ പുളിക്കൽ അന്നൗറ ഇസ്‌ലാമിക് കാംപസിൽ വെച്ച് നടന്നു.

‘അക്ഷരപ്പൂന്തോപ്പിൽ കൈകോർത്തു നീങ്ങാം’ എന്ന കാപ്ഷനിൽ നടന്ന പ്രോഗ്രാമിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, പി.കെ.സി അബ്ദുറഹ്‌മാൻ, മുഹമ്മദ് മാസ്റ്റർ, റഷീദ് മാസ്റ്റർ കാരപ്പുറം, ഷമീൽ മഞ്ചേരി, ഹുസൈൻ കാവനൂർ, ഡോ. അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു. സംസ്ഥാനത്തെ എല്ലാ മദ്‌റസകളിലും പ്രവേശനോദ്ഘാടനം ഭംഗിയായി നടന്നു.