‘സർഗ വസന്തം’ സമാപിച്ചു

ന്യൂസ് ഡസ്ക്

2024 ജനുവരി 20, 1445 റജബ് 8

കണ്ണൂർ, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി

ആലത്തിയൂർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് രണ്ടു ദിവസങ്ങ ളിലായി ആലത്തിയൂരിലെ ദാറുൽ ക്വുർആനിൽ സംഘടിപ്പിച്ച സംസ്ഥാന മദ്‌റസാ സർഗവസന്തം സമാപിച്ചു. 314 പോയിന്റുകൾ നേടി കണ്ണൂർ ജില്ല ഓവറോൾ ജേതാക്കളായി. 282 പോയിന്റുകൾ നേടി മലപ്പുറം ഈസ്റ്റ് രണ്ടാം സ്ഥാനവും 277 പോയിന്റുകൾ നേടി മലപ്പുറം വെസ്റ്റ് ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഉദ്ഘാടന സമ്മേളനത്തിൽ ഹുസൈൻ കാവനൂർ അധ്യക്ഷനായി. വിസ്ഡം സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. ഉസ്മാൻ പാലക്കാഴി ആശംസാ പ്രസംഗം നടത്തി. പ്രോഗ്രാം കൺവീനർ അംജദ് മദനി സ്വാഗതം പറഞ്ഞു.

മദ്‌റസാ തലത്തിലും കോംപ്ലക്‌സ്-ജില്ലാ തലങ്ങളിലും നടന്ന മദ്‌റസാ സർഗവസന്തങ്ങളിൽനിന്ന് ഉന്നതവിജയം നേടിയ 1300 കലാപ്രതിഭകളാണ് സംസ്ഥാന സർഗവസന്തത്തിൽ മാറ്റുരച്ചത്. വിദ്യാർ ഥികളിലെ സർഗശേഷി വളർത്തിയെടുക്കുക, രാഷ്ട്രത്തിനും സമൂഹത്തിനും കുടുംബത്തിനും ഉപകാര പ്പെടുംവിധം നന്മയുടെ പ്രചാരണത്തിന് പ്രാപ്തമാക്കുക തുടങ്ങിയവയാണ് ഇത്തരം പരിപാടികൾ കൊണ്ട് ലക്ഷ്യമാക്കുന്നത്. മലയാളം, അറബി, ഇംഗ്ലീഷ് ഭാഷകളിൽ 15 വേദികളിലായാണ് മത്സരം നടന്നത്. സർഗവസന്തത്തിന്റെ ആദ്യദിനം വൈകുന്നേരം സർഗസന്ധ്യയും സാംസ്‌കാരിക സദസ്സും സംഘടിപ്പിച്ചു. സാഹിത്യകാരൻ പി.സുരേന്ദ്രൻ, മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ എന്നിവർ സംബന്ധിച്ചു.

സമാപന സമ്മേളനം ഡോ.കെ.ടി ജലീൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയ ജില്ലകൾക്കുള്ള ട്രോഫി അദ്ദേഹം വിതരണം ചെയ്തു. വിസ്ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം അധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൗക്കത്തലി അൻസാരി, ദാറുൽ ക്വുർആൻ ഡയറക്ടർ നൂറുൽ അമീൻ ആലത്തിയൂർ, നാസിർ ബാലുശ്ശേരി, ഹുസൈൻ ടി കാവനൂർ, അംജദ് മദനി പ്രസംഗിച്ചു. ഡോ.ശിയാസ് സ്വലാഹി, യാസിർ സ്വലാഹി, ഇർഫാൻ സ്വലാഹി, നൂറുദ്ദീൻ താനാളൂർ, പരീത് തിരൂർ, അബ്ദുറസാഖ് ചേന്നര, അബ്ദുറഹ്‌മാൻ അൻസാരി നേതൃത്വം നൽകി.


വയനാട് ജില്ല ഫാമിലി കോൺഫറൻസ് സമാപിച്ചു

ന്യൂസ് ഡസ്ക്

വയനാട്: കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡംഇസ് ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ വടുവൻചാൽ സലഫി നഗറിൽ സംഘടിപ്പിച്ച ജില്ലാ ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അധ്യക്ഷത വഹിച്ചു. സുരേഷ് താളൂർ(സി.പി.എം), പി.പി. അയ്യൂബ് (മുസ് ലിം ലീഗ്) എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത് സംസാരിച്ചു. ‘സംതൃപ്ത കുടുംബം സാധ്യമാണ്’ എന്ന വിഷയത്തിൽ വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫും ‘കുടുംബം, കാഴ്ചയും കാഴ്ചപ്പാടും’ എന്ന വിഷയത്തിൽ പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീമും ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ ഹുസൈൻ സലഫിയും പ്രഭാഷണം നടത്തി.

വിസ്ഡം ജില്ലാ സെക്രട്ടറി അബ്ദുറഹ്‌മാൻ മീനങ്ങാടി, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഷഹീർ ഖാൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് പ്രസിഡന്റ് മഷ്ഹൂദ് എന്നിവർ പ്രസംഗിച്ചു. ഓൺ ലൈനിലൂടെയും ആയിരങ്ങൾ സമ്മേളനം തൽസമയം വീക്ഷിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുസ്തകമേളയും സംഘടിപ്പിച്ചു.


സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് വിദ്യാർഥികളിൽ അവബോധം വളർത്തണം

വിസ്ഡം സ്റ്റുഡന്റ്‌സ്

കോഴിക്കോട്: വർധിച്ചുവരുന്ന സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച് ക്യാമ്പസുകളിൽ ശക്തമായ ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തണമെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന സമിതി മുക്കത്ത് സംഘടിപ്പിച്ച സംസ്ഥാന ത്രിദിന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. ഉന്നതപഠന മേഖലയിലുള്ള മുഴുവൻ വിദ്യാർഥികളിലും ഇതിനെക്കുറിച്ചുള്ള അവബോധം വളർത്താനുതകുന്ന പദ്ധതികൾക്ക് രൂപം നൽകണം. സാമ്പത്തിക തട്ടിപ്പുകൾ സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ സാർവത്രികമായി എല്ലാവിഭാഗം വിദ്യാർഥികളിലേക്കും കൈമാറാൻ സാധിക്കണം.

പ്രബുദ്ധരായ മലയാളിസമൂഹത്തിൽ പോലും ഇത്തരം തട്ടിപ്പുകൾ ആവർത്തിക്കുന്നത് ഗൗരവ ത്തോടെ കാണണം. പണത്തോടുള്ള അമിതാസക്തിയും തട്ടിപ്പ് മാതൃകകൾ സംബന്ധിച്ച അജ്ഞത യുമാണ് ഇത്തരം ചതിക്കുഴികളിൽ അകപ്പെടാൻ പലപ്പോഴും കാരണമാകുന്നത്. ക്യാമ്പസ് വിദ്യാർഥികളെ ഇത്തരം തട്ടിപ്പുകളിൽ കണ്ണികളാക്കുന്ന സാഹചര്യം ഗുരുതരമാണെന്നും അടിയന്തര ഇടപെടൽ ആവശ്യ മാണെന്നും അത്തരക്കാർക്കെതിരെ കർശനനടപടികൾ സർക്കാർ ഉറപ്പാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി താനൂർ അധ്യക്ഷനായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ് മുഖ്യപ്രഭാഷണം നടത്തി.

വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുൽ മാലിക് സലഫി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ഭാരവാഹികളായ ഡോ. അബ്ദുല്ല ബാസിൽ സി.പി, സ്വഫ്‌വാൻ ബറാമി അൽഹികമി, ശാനിബ് അൽ ഹികമി, അജ്ഹദ് അൽഹികമി എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.

ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ് കെ. അബ്ബാസ്, അസ്ഹർ അബ്ദുൽ റസാഖ്, അഹ്‌മദ് സുഹൈൽ കോഴിക്കോട്, സുജൈദ് പാണ്ടിക്കാട്, അൽഫഹദ് തിരുവനന്തപുരം, സൽമാൻ കൊല്ലം, യാസിർ അൽഹികമി കാസർകോട്, തുഫൈൽ കണ്ണൂർ, റിഷാദ് പാലക്കാട്, അബ്ദുറഹീം ആലപ്പുഴ, അഫ്‌നാൻ മാനന്തവാടി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിൽ പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ഇബ്‌നു സലീം, ശബീബ് മഞ്ചേരി, അബ്ദുൽ മാജിദ് ചുങ്കത്തറ, മുജാഹിദ് അൽഹികമി പറവണ്ണ, പി.ഒ. ഫസീഹ് എന്നിവർ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. അശ്‌റഫ് അൽഹികമി, അൽ ഫഹദ് പൂന്തുറ, മുശ്താഖ് അൽഹികമി, യാസിർ അൽഹികമി, നിയാസ് കൂരിയാടൻ, അലീം യൂസുഫ്, വസീം അൽഹികമി, അബ്ദു സ്വബൂർ സി.എം. തുടങ്ങിയവർ നേതൃത്വം നൽകി.