സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിക്കണം
വിസ്ഡം പ്രൊഫൈസ്
2024 നവംബർ 23, 1446 ജു. ഊലാ 21

കണ്ണൂർ: തൊഴിൽ മേഖലയിലെ ഏത് പ്രതികൂലസാഹചര്യങ്ങളിലും സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്ന ആഹ്വാനത്തോടെ വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച നാലാമത് പ്രൊഫഷണൽ ഫാമിലി കോൺഫറൻസ് ‘പ്രൊഫൈസ്’ കണ്ണൂർ നായനാർ അക്കാഡമിയിൽ സമാപിച്ചു.
പ്രൊഫഷണൽസിന് ജോലിത്തിരക്കിനിടയിലും സാമൂഹികമായ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ കഴിയണമെന്നും രാജ്യത്ത് വർധിച്ച് വരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ പ്രൊഫഷണലുകൾ മുന്നോട്ട് വരണമെന്നും കോൺഫറൻസ് ആഹ്വാനം ചെയ്തു. മനുഷ്യരുടെ ജീവിതമാണ് നാം തൊഴിലിന്റെ ഭാഗമായി കെകാര്യം ചെയ്യുന്നതെന്ന ചിന്തയുണ്ടെങ്കിൽ നമ്മുടെ തൊഴിലിടങ്ങളിൽ മാനവികത വളർത്തിയെടുക്കാൻ സാധിക്കും.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി അധ്യക്ഷനായി. കേരള വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനിഷ് ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.
പീസ് റേഡിയോ സി.ഇ.ഒ. ഹാരിസ് ബിൻ സലീം പാനൽ ഡിസ്‌കഷന് നേതൃത്വം നൽകി. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റും ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ ഡയറക്ടറുമായ ഫൈസൽ മൗലവി പുതുപ്പറമ്പ്, മുഹമ്മദ് സ്വാദിഖ് മദീനി, സി.പി.സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ യു. മുഹമ്മദ് മദനി, ഡോ. നസീഫ് പി.പി, ഡോ. ബഷീർ വി.പി, മുസ്തഫ മദനി, ജംഷീർ സ്വലാഹി, അബ്ദുല്ല അൻസാരി, വിസ്ഡം യൂത്ത് സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായ എ.പി.മുനവ്വർ സ്വലാഹി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, യൂനുസ് പി, ഡോ. മുഹമ്മദ് മുബഷിർ ടി.സി, ഡോ. ഫഹീം, ഡോ. ഷഹദാദ്, ഡോ. ഫവാസ് ടി.കെ, ഡോ. മുഹമ്മദ് റഫീഖ്, ഡോ. മുഹമ്മദ് ഇഖ്ബാൽ, മുഹമ്മദ് അജ്മൽ സി, അഫ്‌സൽ എം, ഡോ. ഷബാസ് കെ അബ്ബാസ്, സഫ്‌വാൻ ബറാമി അൽഹികമി സംസാരിച്ചു.
സംസ്ഥാനത്ത് വയോജന സംരക്ഷണ നിയമം കർശനമായി നടപ്പിലാക്കണം
വിസ്ഡം മലപ്പുറം നോർത്ത് ജില്ല ഫാമിലി കോൺഫറൻസ്
അരീക്കോട്: വയോജന സംരക്ഷണത്തിനായുള്ള നിയമങ്ങൾ കർശനമായി നടപ്പാക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറം നോർത്ത് ജില്ല കമ്മിറ്റി സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വയോജന സൗഹാർദാന്തരീക്ഷം നഷ്ടപ്പെട്ട് വരുന്നത് സർക്കാർ ഗൗരവമായി കാണണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സംഘടനകളുടെയും സഹകരണത്തോടെ വയോജനങ്ങൾക്കായുള്ള ക്ഷേമപദ്ധതികളും, ആരോഗ്യ സംരക്ഷണ പദ്ധതികളും ക്രിയാത്മകമായി ആവിഷ്‌ക്കരിക്കണം. വയോജന സംരക്ഷണത്തിന്റെ പ്രാധാന്യവും, ആവശ്യകതയും സംബന്ധിച്ച് പുതു തലമുറയിൽ ബോധവൽക്കരണം ശക്തമാക്കണം. വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം എന്ന പ്രമേയത്തിലാണ് ഫാമിലി കോൺഫറൻസ് സംഘടിപ്പിച്ചത്.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസി.പി.എൻ അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസി. അബ്ദുൽ ഖാദിർ പറവണ്ണ അധ്യക്ഷത വഹിച്ചു. പി.കെ ബഷീർ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. വിസ്ഡം സംസ്ഥാന വൈസ് പ്രസി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ്, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ.ഹാരിസ് ബിൻ സലിം, റഷീദ് കുട്ടമ്പൂർ, ഹുസൈൻ സലഫി ഷാർജ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി. അരീക്കോട് പഞ്ചായത്ത് പ്രസി. നൗഷർ കല്ലട, കെ.പി.നൗഷാദലി (കെ.പി.സി.സി), ഷാദിൽ.കെ (സി.പി.എം), വിസ്ഡം ജില്ലാ സെക്രട്ടറി കെ.ടി.എം ഷാജഹാൻ സ്വലാഹി, വിസ്ഡം യൂത്ത് ജില്ലാ പ്രസി. ഡോ.കെ.എം.അബ്ദുൽ ഖാദിർ, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസി. വി.ടി സജീർ കാരാപറമ്പ്, വിസ്ഡം അരീക്കോട് മണ്ഡലം സെക്രട്ടറി മുസ്തഫ കാരാട്ടിൽ എന്നിവർ സംസാരിച്ചു.

