ഈദ് കിസ്‌വ ‘കുഞ്ഞുടുപ്പിൽ നിറയും നറു പുഞ്ചിരി’
ന്യൂസ് ഡസ്ക്
2024 മാർച്ച് 16, 1445 റമദാൻ 06

നിങ്ങൾക്ക് എത്ര ജോഡി വസ്ത്രങ്ങളുണ്ട്? നിങ്ങളുടെ വസ്ത്രശേഖരത്തിൽ ആഗ്രഹിച്ചിട്ടും ലഭിക്കാത്ത കളറുകളുണ്ടോ?
എന്നാൽ, എത്രയോ കുരുന്നുകളുടെ സ്വപ്നങ്ങൾക്കുതന്നെ നിറങ്ങളില്ല...!
പെരുന്നാൾ ദിനത്തിൽ പോലും ആശങ്കയിലും നെടുവീർപ്പിലുമായി തളച്ചിടപ്പെട്ട വീടകങ്ങൾ ഉണ്ടെന്നത് ഒരു നഗ്‌നസത്യമാണ്!
പുതുവസ്ത്രം ധരിച്ച്, മുന്തിയ വിഭവം കഴിച്ച്, പുത്തൻ കളിപ്പാട്ടങ്ങളുമായി ആർത്തുല്ലസിക്കുന്ന കൂട്ടുകാരെ നോക്കി സങ്കടം കടിച്ചമർത്തി വിതുമ്പുന്ന പിഞ്ചുപൈതങ്ങൾ! അത് കണ്ടുനിൽക്കാനാവാതെ, ആശ്വാസവാക്കുകൾ പോലും നൽകാൻ കഴിയാതെ മനഃപ്രയാസമനുഭവിക്കുന്ന, നിസ്സഹായരായ മാതാപിതാക്കൾ!
അതിശയോക്തി ഒട്ടും കലരാത്ത യാഥാർഥ്യമാണിത്!
സഹതാപത്തിനപ്പുറം സഹായഹസ്തങ്ങളാണാവശ്യം.
പ്രിയ സ്‌നേഹിതാ,
എന്തു ചെയ്യാൻ സാധിക്കുമെന്നാണോ ചിന്തിക്കുന്നത്?
അർഹരെ കണ്ടെത്തി, അവർക്കൊട്ടും അഭിമാനക്ഷതമേൽക്കാതെ പുതുവസ്ത്രം സ്വയം തെരഞ്ഞെടുക്കാൻ അവസരമൊരുക്കുകയാണ് വിസ്ഡം സ്റ്റുഡന്റ്‌സിന്റെ ‘ഈദ് കിസ്‌വ’ പദ്ധതി.
പെരുന്നാളിൻ പൊന്നമ്പിളി മാനത്ത് വിരിയുമ്പോൾ, കുരുന്നു മുഖങ്ങളിൽ പാൽപുഞ്ചിരി വിടർത്താൻ ഈ പുണ്യകർമത്തിൽ നമുക്കും പങ്കാളികളാകാം. പാവപ്പെട്ട ഒരു കുട്ടിക്ക് പെരുന്നാൾ പുതുവസ്ത്രം നൽകാൻ ഒരു ഓഹരി നമുക്കും മാറ്റിവെക്കാം..
ഒരു കുട്ടിക്ക് 1300 രൂപ.
പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ:
WISDOM ISLAMIC ORGANIZATION EDIFICE
Account number: 921010054119382
Branch Name: Kozhikode
Branch IFSC: UTIB0000136
UPI ID : fcbizfibefc@freecharge
ഗൂഗിൾ പേ, ഫോൺ പേ പോലുള്ള UPI ആപ്പുകൾ ഉപയോഗിച്ചു ഈസിയായി പണമയക്കാൻ ഈ ലിങ്ക് ഉപയോഗിക്കാം:
https://guide.wisdomislam.org/#/donations/eid-kiswa
പണമയച്ചു കഴിഞ്ഞാൽ റെസിപ്റ്റ് ലഭിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക: +91 75609 02902.

