ഹറം ഇമാം ശൈഖ് ഡോ. അൽബുഅയ്ജാന് ജാമിഅ അൽഹിന്ദിൽ ഊഷ്മളമായ സ്വീകരണം
ന്യൂസ് ഡസ്ക്
2024 നവംബർ 23, 1446 ജു. ഊലാ 21

മലപ്പുറം: മിനി ഊട്ടിയിലെ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ വിദ്യാഭ്യാസ സമുച്ഛയമായ ജാമിഅ അൽഹിന്ദിൽ ഹറം ഇമാം ശൈഖ് ഡോ. അൽബുഅയ്ജാന് ഊഷ്മളമായ സ്വീകരണം നൽകി.
സുഊദി ഭരണകൂടം സമാധാന സന്ദേശവുമായി ലോകരാജ്യങ്ങളിലേക്ക് ഹറം ഇമാമുമാരെ നിയോഗി ച്ചതിന്റെ ഭാഗമായാണ് അദ്ദേഹം ഇന്ത്യയിലെത്തിയത്. ദൽഹിയിൽ അഹ്‌ലെ ഹദീസിന്റെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാണ് ഇമാം കേരളത്തിലെത്തിയത്. കോഴിക്കോട് വിമാനത്താവളത്തിൽ വിവിധ സംഘടചടയനാ നേതാക്കൾ അദ്ദേഹത്തിന് സ്വീകരണം നൽകി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനെ പ്രതിനിധീകരിച്ച് പി.എൻ അബ്ദുല്ലത്വീഫ് മദനി, ഫൈസൽ മൗലവി എന്നിവർ എയർപോർട്ടിൽ ഇമാമിനെ സ്വീകരിച്ചു.
ജാമിഅ അൽഹിന്ദിലെ വിവിധ കോഴ്‌സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളുമായി ഇമാം സംവദി ച്ചു. സ്ഥാപനത്തിന്റെ വ്യവസ്ഥാപിത നടത്തിപ്പിലും വിദ്യാർഥികളുടെ പഠനമികവിലും അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി.
വിദ്യാർഥികളെ അഭിമുഖീകരിച്ചുകൊണ്ട് ഇമാം നടത്തിയ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങൾ:
“സ്രഷ്ടാവിൽനിന്നുള്ള യഥാർഥ വിജ്ഞാനം കരസ്ഥമാക്കുന്നവർക്കേ പ്രതിസന്ധികളെ അതിജീവിക്കുവാൻ കഴിയൂ. സ്രഷ്ടാവിൽ നിന്നുള്ള അറിവുകൾ മനുഷ്യസൗഹാർദം ഊട്ടിയുറപ്പിക്കാനും സഹജീവിസ് നേഹം വളർത്താനും ഇടയാക്കും. മതവിജ്ഞാനം നേടുന്ന സമൂഹത്തിനേ സാംസ്‌കാരികമായി നിലനിൽക്കാൻ കഴിയൂ. മതമനുസരിച്ച് ജീവിക്കുകയും അത് പ്രബോധനം നടത്തുകയും ചെയ്യുകയെന്നത് ഓരോരുത്തരുടെയും ബാധ്യതയാണ്. ഇസ്‌ലാം സമാധാനത്തിന്റെ മതമാണ്. സാഹോദര്യവും സഹിഷ്ണുതയും ഇസ്‌ലാമിക വിശ്വാസത്തിന്റെ മുഖമാണ്.
പ്രവാചകനു മുമ്പ് അറേബ്യൻ സമൂഹം പരസ്പരം ശത്രുത വച്ചുപുലർത്തുന്നവരായിരുന്നു. ചിന്നിച്ചിതറിയ ഗോത്രവർഗങ്ങളായിരുന്നു. പിന്നീട് അല്ലാഹു അവരെ രക്ഷപ്പെടുത്തുകയും ഇസ്‌ലാമിന്റെ സുഗന്ധം അവരിൽ അടിച്ചുവീശുകയും ചെയ്തപ്പോൾ അവർക്കിടയിൽ സമാധാനം സ്ഥാപിതമായി. ഭിന്നിപ്പുകൾ മാറി അവർ ഒറ്റക്കെട്ടായി. ഉത്കൃഷ്ട സ്വഭാവഗുണങ്ങളാലും മൂല്യങ്ങളാലും ശ്രദ്ധേയരായി.
തീർച്ചയായും ശക്തി ഒരുമയിലും ഐക്യത്തിലുമാണ്. ഛിദ്രത ദൗർബല്യമാണ്. തങ്ങൾ നേരിട്ട എല്ലാ പ്രതിസന്ധികൾക്കും സർവപ്രശ്‌നങ്ങൾക്കും കാരണം അനൈക്യവും ഈ വിഘടന സ്വഭാവവുമാണെന്ന് അവർ തിരിച്ചറിഞ്ഞത് ആത്മീയമായും ബുദ്ധിപരമായും വിശ്വാസത്തെ ഊട്ടിയുറപ്പിച്ചതിനു ശേഷമുള്ള അവയുടെ പ്രാവർത്തിക തലങ്ങളിൽവച്ചാണ്. ഐക്യം ഏതൊരാളുടെയും വലിയ ആഗ്രഹമാണ്. എല്ലാ നിഷ്‌കളങ്കരും കൊതിക്കുന്നത് ഐക്യമാണ്. ഐക്യപ്പെടാനുള്ള ശക്തമായ കാരണങ്ങളെ യും അതിലൂടെയുള്ള ശക്തിയെയും ശക്തിപ്പെടാനുള്ള പ്രേരകങ്ങളെയും നമ്മോളം കൈവശപ്പെടുത്തിയ ഒരു സമൂഹവും ലോകത്തില്ല. നമ്മുടെ മേലുള്ള അനുഗ്രഹവർഷം ഇനിയും തുടരാൻ ഐക്യപ്പെടാനുള്ള കാരണങ്ങളെ നമ്മുടെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കേണ്ടതുണ്ട്, നമ്മുടെ മനസ്സുകളോട് ചേർത്തുവയ്‌ക്കേണ്ടതുണ്ട്.’’
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസിർ ബാലുശ്ശേരി, സി.പി സലീം, അബ്ദുൽ മാലിക് സലഫി, ഹംസ മദീനി, ശബീബ് സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ കെ. താജുദ്ദീൻ സ്വലാഹി, ടി.കെ നിഷാദ് സലഫി, ഡോ. പി. പി നസീഫ്, ഡോ. വി. പി ബഷീർ, സിനാജുദ്ദീൻ, വിസ്ഡം സ്റ്റുഡൻസ് ഭാരവാഹികളായ മുഹമ്മദ് ശമീൽ ടി, ഡോ.ഷഹബാസ് കെ അബ്ബാസ്, ശബീബ് മഞ്ചേരി, ഇന്ത്യൻ ഇസ്വ്‌ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ്കുട്ടി റിയാദ്, വൈസ് പ്രസിഡന്റ് അർഷദ് ബിൻ ഹംസ ജുബൈൽ, സെക്രട്ടറി അബൂ അമൻ ഖമീസ് മുശൈത്ത്, വിസ്ഡം സംസ്ഥാന പ്രവർത്തകസമിതി അംഗങ്ങളായ കെ.സി അയ്യൂബ്, നബീൽ രണ്ടത്താണി, ടി.പി അബ്ദുൽ അസീസ്, അശ്‌റഫ് വെൽക്കം, പി.എം ഷാഹുൽ ഹമീദ്, അശ്‌റഫ് സുല്ലമി തൃശൂർ, അബ്ദുല്ല ഫാസിൽ, ജമാൽ പെരിന്തൽമണ്ണ, മുജീബ് ഒട്ടുമ്മൽ, നിസാർ കരുനാഗപ്പള്ളി, പ്രിംറോസ്, റശീദ് കാരപ്പുറം, ശുറൈഹ് സലഫി പങ്കെടുത്തു.
43-ാമത് ഷാർജ അന്തർദേശീയ പുസ്തകമേളയിൽ വിസ്ഡം ബുക്‌സ് സ്റ്റാൾ ശ്രദ്ധേയമായി
ന്യൂസ് ഡസ്ക്

അന്താരാഷ്ട്ര സമൂഹത്തിൽ ഷാർജ എന്ന നാമം ഉജ്ജ്വലമായി നിലകൊള്ളുന്നതിന്റെ കാരണങ്ങളിൽ സുപ്രധാനമായത് ഷാർജ അന്തർദേശീയ പുസ്തകമേളയാണ്. ഷാർജ ഭരണാധികാരി ശെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിയുടെ ദീർഘവീക്ഷണവും വിശാലമായ കാഴ്ചപ്പാടും വിജ്ഞാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും പ്രതിഫലിച്ചുനിൽക്കുന്ന മഹത് സംരംഭമാണത്. ലോകത്തിന്റെ നാനാദിക്കുകളിൽനിന്നും അക്ഷരസ്നേഹികൾ വന്നെത്തുന്ന സാസ്‌കാരിക സംഗമമാണ് ഷാർജ പുസ്തകമേള.
പുസ്തകമേളയിൽ ഈ വർഷവും വിസ്ഡം ബുക്സിന്റെ പ്രൗഢമായ സ്റ്റാൾ ഒരുക്കുവാൻ കഴിഞ്ഞു. ഉദ്ഘാടന സെഷനിൽ പിഎൻ അബ്ദുല്ലത്വീഫ് മദനി, അബ്ദുൽ മാലിക് സലഫി, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഹുസൈൻ സലഫി, മുജാഹിദ് ബാലുശ്ശേരി, സയ്യിദ് മുഹമ്മദ് ശാകിർ, ഹാഫിസ് അസ്‌ലം, അബ്ദുസ്സലാം ആലപ്പുഴ, ശംസുദ്ദീൻ അജ്മാൻ, അശ്‌റഫ് പുതുശ്ശേരി, ശെരീഫ് എലാങ്കോട്, അനീസ് തിരൂർ, ശമീം ഇസ്മാഈൽ, യൂസുഫ് പട്ടാമ്പി എന്നിവർ പങ്കെടുത്തു. പതിനായിരക്കണക്കിനാളുകൾ സ്റ്റാൾ സന്ദർശിച്ചു. നേർപഥം വാരികയുടെ സ്പെഷ്യൽ പതിപ്പ് പുസ്തകമേളയിൽ പുറത്തിറക്കുകയും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. പീസ് റേഡിയോയുടെ പ്രത്യേക സ്റ്റാളും ഒരുക്കിയിരുന്നു. നിരവധിയാളുകൾ അവിടെവച്ച് പീസ് റേഡിയോ ഇൻസ്റ്റാൾ ചെയ്യുകയുണ്ടായി.
വിസ്ഡം ബുക്‌സിന്റെ പുതിയ 9 പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്:
ക്വുർആൻ പാരായണ വിധികൾ. (മുഹമ്മദ് അസ്‌ലം ബിൻ യൂസുഫ്)
Religion of IS. (അബ്ദുൽ മാലിക് സലഫി)
ATHEISM The wasteland of Reason (ഡോ. അബ്ദുല്ല ബാസിൽ)
മനുഷ്യന്റെ യഥാർഥ ശത്രു (ഡോ.എം ഉസ്മാൻ)
മനുഷ്യൻ എന്ന അത്ഭുതം (ഡോ.എം ഉസ്മാൻ)
അല്ലാഹു എത്ര പരിശുദ്ധൻ (ഡോ.എം ഉസ്മാൻ)
മരണനന്തര ജീവിതം സത്യമോ മിഥ്യയോ? (മുബാറക് തിരൂർക്കാട്)
സുന്നത്തും ബിദ്അത്തും (ശമീർ മദീനി)
പ്രകാശം പരത്തിയ പ്രവാചകന്മാർ-ഭാഗം 6. (ഹുസൈൻ സലഫി)

