28-ാമത് പ്രോഫ്‌കോണിന് തിരുവനന്തപുരത്ത് പ്രൗഢോജ്ജ്വല സമാപനം

ന്യൂസ് ഡസ്ക്

2024 ഒക്ടോബർ 19, 1446 റ. ആഖിർ 16

തിരുവനന്തപുരം: സമുഹത്തിന്റെ വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ വളർച്ചയിൽ പ്രൊഫഷണൽ വിദ്യാർഥികൾ വലിയ പങ്ക് വഹിക്കണമെന്ന ആഹ്വാനത്തോടെ 28ാമത് ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനമായ ‘പ്രോഫ്‌കോൺ’ കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിൽ പ്രൗഢമായി സമാപിച്ചു. പ്രൊഫഷണൽ സ്ഥാപനങ്ങളിൽ അതിനൂതന കോഴ്‌സുകൾ ആവിഷ്‌കരിക്കാനും പി.ജി. ഉൾപ്പെടെയുള്ള കോഴ്‌സുകളുടെ സീറ്റ് വർധിപ്പിക്കാനും സമാപന സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സ്വകാര്യ പ്രൊഫഷണൽ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും അക്കാദമിക നിലവാരം ഉയർത്താനും സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. വിദ്യാഭ്യാസമെന്നത് കേവലം തൊഴിൽ നേടാൻ മാത്രമുള്ള ഉപാധി മാത്രമല്ലെന്നും മാനവിക മൂല്യങ്ങൾ വളർത്തിയെടുക്കലാണ് അതിന്റെ അടിസ്ഥാന ലക്ഷ്യമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. പ്രൊഫഷണൽ മേഖലകളിൽ ഗവേഷണത്തിനും പ്രായോഗിക പരിശീലനത്തിനും കൂടുതൽ സാധ്യതകൾ കൊണ്ടുവരാൻ സാധിക്കണമെന്നും പ്രോഫ്‌കോൺ ആവശ്യപ്പെട്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള നൂറിലധികം പ്രൊഫഷണൽ വിദ്യാലയങ്ങളിൽനിന്ന് ആയിരക്കണക്കിന് വിദ്യാർഥികൾ സംബന്ധിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ്, മന്ത്രി കെ.എൻ ബാലഗോപാലൻ, എ.എ. റഹീം എം.പി., ശശി തരൂർ എം.പി., അഡ്വ. മായിൻകുട്ടി മേത്തർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ശമീൽ, സംസ്ഥാന ക്യാമ്പസ് കൺവീനർ ഷാനിബ് അൽഹികമി, മുഹമ്മദ് അജ്മൽ സി. മുഹമ്മദ് അജ്മൽ, മുജാഹിദ് ബാലുശ്ശേരി, ശിഹാബ് എടക്കര, സ്വലാഹുദ്ദീൻ അയ്യൂബി അൽഹികമി തുടങ്ങിയവർ വിഷയാവതരണം നടത്തി. ‘അഖ്‌സ’ വേദിയിൽ നടന്ന സെഷനുകൾക്ക് നിഷാദ് സലഫി, അർഷദ് അൽഹികമി താനൂർ, പി.കെ.അംജദ് മദനി, വിസ്ഡം ഗേൾസ് സംസ്ഥാന ട്രഷറർ ഹനീന ടി.കെ, മോങ്ങം അൻവാറുൽ ഇസ്‌ലാം കോളേജ് ഗവേഷക വിദ്യാർഥിനി ഉമ്മുസലമ വി, വിസ്ഡം വിമൺ പാലക്കാട് ജില്ലാ നിർവാഹക സമിതി അംഗം സുമയ്യ പട്ടാമ്പി, റെജുവ ജമാൽ, അലീഫ സുഹൈർ, തസ്‌നി താജുദ്ദീൻ, ഹസ്‌ന ബിൻത് അഷ്‌റഫ്, ഉമ്മു സാറ തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തി.

ക്യാമ്പസ് ലീഡേഴ്‌സ് മീറ്റിന് സ്വഫ്‌വാൻ ബറാമി അൽഹികമി, ഷാമിൽ കെ.എം., മുഹമ്മദ് ഷാഹിൻഷ, കെ.എം.ഹസ്സൻ, സ്വഫ്‌വാൻ അബ്ദുസ്സമദ്, മുഹമ്മദ് ഷിനാസ്, സി.പി.സലീം, മുഹമ്മദ് ശമീൽ ടി, ഫാത്തിമ സിദ്ദീഖ്, ജുമാന, റോസിൻ, ഫാത്തിമ തമന്ന എന്നിവർ നേതൃത്വം നൽകി.

സമാപന സമ്മേളനം പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സമ്മേളന സ്വാഗതസംഘം ചെയർമാൻ ബി. മൽകാർ ആധ്യക്ഷ്യം വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായി. യു.എ.ഇ. ഇന്ത്യൻ ഇസ്വ്‌ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യസർവകലാശാല രജിസ്ട്രാർ എസ്. ഗോപകുമാർ അതിഥിയായി. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ.സജ്ജാദ്, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ്‌ പ്രസിഡന്റ് സ്വഫ്‌വാൻ ബറാമി അൽഹികമി, സെക്രട്ടറി കാബിൽ സി.വി. എന്നിവർ സംസാരിച്ചു. വിസ്ഡം സ്റ്റുഡന്റ്‌സ് ജനറൽ സെക്രട്ടറി ടി.മുഹമ്മദ് ശമീൽ ‘ധർമസമരത്തിന്റെ വിദ്യാർഥി കാലം’ എന്ന പ്രമേയാവതരണം നടത്തി. സമീൽ മൊബൈൽ അപ്ലിക്കേഷനിൽ പുതുതായി അവതരിപ്പിക്കുന്ന, അബ്ദുൽ ജബ്ബാർ മദീനിയുടെ ‘അസ്മാഉൽ ഹുസ്‌നാ’ സീരീസ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് ശരീഫ് ഏലാങ്കോട് പ്രകാശനം ചെയ്തു.