വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ സൗഹൃദ സംഗമവും ഇഫ്ത്വാറും ഹൃദ്യമായി
ന്യൂസ് ഡസ്ക്
2024 മാർച്ച് 23, 1445 റമദാൻ 13

മലപ്പുറം: മത, രാഷ്ട്രീയ, സാമൂഹ്യ മേഖലകളിലെ പ്രമുഖരായ വ്യക്തിത്വങ്ങളെ ക്ഷണിച്ചുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ മലപ്പുറത്ത് സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്ത്വാറും ഹൃദ്യമായി.
പൗരത്വ ഭേദഗതി നിയമമടക്കമുള്ള ഒട്ടനവധി പ്രശ്‌നങ്ങളാൽ രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹിക പരിതസ്ഥിതികൾ നീറിക്കൊണ്ടിരിക്കുമ്പോൾ ഇത്തരം സംഗമങ്ങൾ തീർച്ചയായും വലിയ പ്രാധാന്യമർ ഹിക്കുന്നതാണെന്ന് അതിഥികളായെത്തിയ എല്ലാവരും ഒരേസ്വരത്തിൽ അഭിപ്രായപ്പെട്ടു. ഗസ്സയിലെ നിരാലംബരായ മനുഷ്യജീവിതങ്ങൾ റമദാനിൽ പോലും നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളും, ഭരണഘടനയെത്തന്നെ അട്ടിമറിക്കുന്ന ഫാസിസത്തിന്റെ കെണികളും, കോളേജ് ക്യാമ്പസുകളിലും സ്‌കൂളുകളിലും വർധിച്ചുവരുന്ന ആഘോഷത്വരകളും, കുടുംബകങ്ങളിലേക്കുവരെ എത്തിത്തുടങ്ങിയ ലിബറലിസവും മതനിരാസവും തുടങ്ങി ഗഹനമായ ഒട്ടനവധി വിഷയങ്ങളാണ് വളരെ ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും ചർച്ച ചെയ്യപ്പെട്ടത്.
പ്രതിസന്ധികളുടെ കാർമേഘങ്ങൾ കുമിഞ്ഞുകൂടുമ്പോഴും വിശ്വാസത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഐക്യത്തിന്റെയും സന്ദേശങ്ങൾ ഉയർത്തുന്ന റമദാൻ വിശ്വാസികൾക്ക് പ്രതീക്ഷയും പ്രത്യാശയുമാണെന്ന് ഇഫ്ത്വാർ സന്ദേശത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഉപാധ്യക്ഷൻ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ഓർമപ്പെടുത്തി. ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് ആമുഖ സംസാരം നടത്തി.
ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, കെ.പി.എ മജീദ് എം.എൽ.എ, ഡോ. കെ.ടി ജലീൽ എം. എൽ.എ, പ്രൊഫ. ആബിദ് ഹുസൈൻ കോയ തങ്ങൾ എം.എൽ.എ, ടി.വി ഇബ്‌റാഹീം എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, പി.എം.എ സലാം (ജന. സെക്രട്ടറി ഐ.യു.എം.എൽ), വി. വസീഫ് (പ്രസി. ഡി.വൈ.എഫ്.ഐ കേരള), ഇ.എം മോഹൻദാസ് (സി.പിഎം ജില്ലാ സെക്രട്ടറി), കെ.പി നൗഷാദ് അലി (കെ.പി.സി.സി സെക്രട്ടറി), വി.എസ് ജോയ് (ഡി.സി.സി പ്രസിഡന്റ്, മലപ്പുറം), മുജീബ് കാടേരി (മുൻസിപ്പൽ ചെയർമാൻ, മലപ്പുറം), നൗഷാദ് മണ്ണിശ്ശേരി, പ്രൊഫ. എൻ.വി സകരിയ്യ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്‌ലാമി കേരള), പ്രൊഫ. കെ.പി സകരിയ്യ, കെ.പി അബ്ദുൽ റഹീം (മർകസുദ്ദഅ്‌വ), ഡോ. ഫസൽ ഗഫൂർ (എം.ഇ. എസ്), പി. ഉണ്ണീൻ (എം.എസ്.എസ്, കിംസ് അൽശിഫ), എൻ. അബ്ദുൽ റഷീദ് (മൗലാന ഹോസ്പിറ്റൽ), ഡോ. പി.എ കബീർ (അൽമാസ് ഹോസ്പിറ്റൽ) എന്നിവരും പ്രമുഖ വാർത്താമാധ്യമങ്ങളുടെ പ്രതിനിധികളായി അബ്ദുല്ലത്തീഫ് നഹ (ദ ഹിന്ദു), മഹേഷ്‌കുമാർ (മനോരമ ന്യൂസ് ), ശംസുദ്ദീൻ (മാധ്യമം), ഇഖ്ബാൽ കല്ലുങ്ങൽ (ചന്ദ്രിക ദിനപത്രം), സാജിദ് അജ്മൽ (മീഡിയാവൺ), സഅദ് റഹ്‌മാൻ (24 ന്യൂസ്), മുഹമ്മദലി.പി (സുപ്രഭാതം), ബിജു സി. പി (മാതൃഭൂമി), അരുൺ അമൃത് നാഥ് (മാതൃഭൂമി ന്യൂസ്) എന്നിവരും സൗഹൃദ സംഗമത്തിൽ പങ്കെടുത്തു.
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ഭാരവാഹികളായ അബൂബക്ർ സലഫി, നാസിർ ബാലുശ്ശേരി, കെ.സജാദ്, അബ്ദുൽ മാലിക് സലഫി, സംസ്ഥാന നിർവാഹക സമിതി അംഗങ്ങൾ, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസി. കെ. താജുദീൻ സ്വലാഹി, ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി, ജനറൽ സെക്രട്ടറി ടി. ശമീൽ, മറ്റു സംസ്ഥാന ഭാരവാഹികൾ, ഡോ. സയ്യിദ് മുഹമ്മദ് ശാക്കിർ, അഡ്വ.പി.കെ ഹബീബ് റഹ്‌മാൻ എന്നിവരും സന്നിഹിതരായി.

