പുനരധിവാസ പദ്ധതികൾ നടപ്പിലാക്കുന്നതിലെ കാലതാമസം ഒഴിവാക്കണം

നേർപഥം ആദർശ പഠന സംഗമങ്ങൾ

2024 ഡിസംബർ 07, 1446 ജു. ഉഖ്റാ 06

കോഴിക്കോട്: പ്രക്യതി ദുരന്തങ്ങൾക്ക് ഇരകളായവർക്കുള്ള പുരധിവാസ പദ്ധതികൾ നടപ്പിലാക്കുന്ന തിലെ കാലതാമസം ഒഴിവാക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഇരുപത്തിയൊന്ന് കേന്ദ്രങ്ങളിലായി സംഘടിപ്പിച്ച ‘നേർപഥം ആദർശ പഠന സംഗമങ്ങൾ’ ആവശ്യപ്പെട്ടു. വിശ്വാസ വിമലീകരണവും സാമൂ ഹിക അവബോധവും ലക്ഷ്യമാക്കിയാണ് നേർപഥം ആദർശ സംഗമം സംഘടിപ്പിക്കുന്നത്.

ദുരിതബാധിതരുടെ വിവരശേഖരണം കൃത്യമായി സർക്കാർ വശം ഉണ്ടായിട്ടും സഹായത്തിനായി ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യത്തിലാണ് ഓരോ പ്രദേശത്തെയും ദുരിതബാധിതർ എന്ന ത് സങ്കടകരമാണ്.

സർക്കാറിന്റെ പുനരധിവാസ പ്രഖ്യാപനത്തിനായി മാത്രം വിവിധ സന്നദ്ധ സംഘടനകൾ കാത്തു നിൽക്കുന്നുണ്ടെന്നിരിക്കെ, പ്രഖ്യാപനത്തിനുള്ള കാലതാമസം ഒഴിവാക്കി ജനകീയമായി പുനരധിവാസം നടത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം. തൊഴിലിനും തുടർചികിത്സക്കും മാസാന്ത സാമ്പത്തിക സഹായത്തിനും യുദ്ധകാലാടിസ്ഥാനത്തിൽ പരിഗണന നൽകാൻ സർക്കാർ ശ്രമിക്കണമെ ന്നും സംഗമം ആവശ്യപ്പെട്ടു.

സംഗമം നടന്ന ഏരിയകളും നേതൃത്വം നൽകിയവരും:

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി, ആറ്റിങ്ങൽ അൽഫിത്‌റ സ്‌കൂൾ, പാലാം കോണം സെന്റർ എന്നിവിടങ്ങളിൽ നടന്ന സംഗമത്തിന് ശബീബ് സ്വലാഹി, ബഷീർ വിപി, അർഷദ് അൽഹികമി എന്നിവർ നേതൃത്വം നൽകി.

കൊല്ലം: സലഫി മസ്ജിദ് ആണ്ടാമുക്കം, കരുനാഗപ്പള്ളി സലഫി മദ്‌റസ എന്നിവിടങ്ങളിൽ സിപി സലീം, താജുദ്ദീൻ സ്വലാഹി, മുഹമ്മദ് ശബീബ്.

ആലപ്പുഴ: ആലപ്പുഴ അന്നൂർ മദ്‌റസ, നദ്‌വത്ത് നഗർ; ശമീർ മദീനി, കാബിൽ സിവി.

ഇടുക്കി: തൊടുപുഴ അൽഹിക്മ സലഫി സെൻറ്റർ; അബ്ദുറഹ്‌മാൻ മദനി, ഹാരിസ് കായക്കൊടി.

തൃശൂർ: പൂത്തോൾ സലഫി മദ്‌റസ, ചാവക്കാട് ആൽത്തറ ടൗൺ മസ്ജിദ്; നാസിർ ബാലുശ്ശേരി, മുസ്തഫ മദനി, അസ്ഹർ അബ്ദുറസാഖ്, മുനവ്വർ സ്വലാഹി.

മലപ്പുറം ഈസ്റ്റ്: പെരിന്തൽമണ്ണ; ടി കെ അഷ്‌റഫ്, ഡോ. പിപി നസീഫ്, സുബ്്ഹാൻ അൽഹികമി. വണ്ടൂർ, നിലമ്പൂർ ഏരിയ; മുജീബ് ഒട്ടുമൽ, ഡോ. ഷാനവാസ് പറവണ്ണ, ജംഷീർ സ്വലാഹി, ഷമീൽ മഞ്ചേരി.

മലപ്പുറം നോർത്ത്: അരീക്കോട്; ഫൈസൽ മൗലവി, ഡോ. പിപി നസീഫ്.

കോഴിക്കോട് സൗത്ത്: സിറ്റി ഏരിയ, മുക്കം; ഫൈസൽ മൗലവി, യു. മുഹമ്മദ് മദനി, ഡോ. ഷഹബാസ് കെ. അബ്ബാസ്.

കോഴിക്കോട് നോർത്ത്: ബാലുശ്ശേരി, പയ്യോളി; പിഎൻ അബ്ദുല്ലത്വീഫ് മദനി, റഷീദ് കൊടക്കാട്ട്, അബ്ദുല്ല ഫാസിൽ, സഫീർ അൽഹികമി.

മലപ്പുറം വെസ്റ്റ്: തിരൂരങ്ങാടി; അബ്ദുൽ മാലിക് സലഫി, മുസ്തഫ മദനി, ജസീൽ കൊടിയത്തൂർ. കോട്ടക്കൽ; കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ഫിറോസ് ഖാൻ സ്വലാഹി, സ്വഫ്‌വാൻ ബറാമി അൽഹികമി. തിരൂർ; ഉസ്മാൻ പാലക്കാഴി, ഫിറോസ് ഖാൻ സ്വലാഹി, സ്വഫ്‌വാൻ ബറാമി അൽഹികമി. ചങ്ങരം കുളം; ഉസ്മാൻ പാലക്കാഴി, നിഷാദ് സലഫി.

ഡിസംബർ 6ന് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര, മണ്ണാർക്കാട് ഏരിയകളിലും ഡിസംബർ 8 ന് വയനാട്, കാസർകോട് ജില്ലകളിലും പാലക്കാട് ജില്ലയിലെ പാലക്കാട്, പട്ടാമ്പി ഏരിയകളിലും. മലപ്പുറം നോർത്ത് ജില്ലയിലെ മഞ്ചേരി, കൊണ്ടോട്ടി ഏരിയകളിലും കണ്ണൂർ ജില്ലയിലെ പയ്യോളി, കണ്ണൂർ, തലശ്ശേരി ഏരിയകളിലും കൺവെൻഷൻ നടക്കും.