ലിവിങ് ടുഗതർ; ഹൈക്കോടതിയുടെ നിരീക്ഷണം സ്വാഗതാർഹം: വിസ്ഡം കുടുംബ സംഗമം

ന്യൂസ് ഡസ്ക്

2024 ജൂൺ 01, 1445 ദുൽഖഅദ് 24

കുടുംബ സംവിധാനം തകർക്കുന്നതിനെതിരെ ജാഗ്രത വേണം

മുക്കം: ധാർമിക സദാചാരമൂല്യങ്ങൾ പുരോഗമനത്തിന് തടസ്സമാണെന്ന് വാദിക്കുന്നവർ കുടുംബബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം യൂത്ത് സംഘടിപ്പിച്ച കുടുംബ സംഗമം അഭിപ്രായപ്പെട്ടു. വസ്ത്രധാരണത്തിലടക്കം മതപരമായ മൂല്യങ്ങൾ കാത്തുസൂക്ഷിക്കാനുള്ള സ്വാതന്ത്ര്യത്തിനെതിരെ ശബ്ദിക്കുന്നവർ ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളെയാണ് തകർക്കാൻ ശ്രമിക്കുന്നത്. ഭൂരിപക്ഷം വരുന്ന മതവിശ്വാസികൾക്കുമേൽ മതവിരുദ്ധമായ ആശയങ്ങൾ പാഠ്യപദ്ധതി വഴി കുതന്ത്രത്തിലൂടെ ഒളിച്ചുകടത്താനുള്ള ചിലരുടെ ശ്രമങ്ങളെ വിദ്യാഭ്യാസ വകുപ്പുതന്നെ നേരിടണം. ലിവിങ് ടുഗതർ എന്ന അധാർമിക ജീവിതരീതിക്കെതിരെയുള്ള ഹൈക്കോടതിയുടെ നിരീക്ഷണം ആശാവഹമാണ്.

വിസ്ഡം യൂത്ത് കൊടിയത്തൂർ മണ്ഡലം സമിതി സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കായക്കൊടി ഉദ്ഘാടനം ചെയ്തു. വിസ്ഡം കൊടിയത്തൂർ മണ്ഡലം വൈസ് പ്രസിഡന്റ് നജീബ് സലഫി അധ്യക്ഷത വഹിച്ചു.

സംഗമത്തിൽ വിസ്ഡം യൂത്ത് മണ്ഡലം പ്രസിഡന്റ് അസീൽ സി വി, ജോ. സെക്രട്ടറി സുഹൈൽ കുളങ്ങര എന്നിവർ സംസാരിച്ചു. ഭാരവാഹികളായ ഹബീബ് റഹ്‌മാൻ, ഷബീർ വി, ഡോ. മുബീൻ എം, ഫത്തിൻ മുഹമ്മദ് സി.പി, ഇർഷാദ് നെല്ലിക്കാപറമ്പ് എന്നിവർ നേതൃത്വം നൽകി.


വിസ്ഡം എജ്യൂക്കേഷൻ ബോർഡ് മദ്‌റസ പൊതുപരീക്ഷാഫലം പ്രഖ്യാപിച്ചു

ന്യൂസ് ഡസ്ക്

കോഴിക്കോട്: വിസ്ഡം എജ്യൂക്കേഷൻ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്‌റസകളിലെ 2023-2024 അധ്യയന വർഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലെ പൊതുപരീക്ഷാഫലം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്വീഫ് മദനി പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസിൽ 91.5 ശതമാനവും എട്ടിൽ 83.71 ശതമാനവുമാണ് വിജയം.

എട്ടാം ക്ലാസിൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് സലഫി മദ്‌റസയിലെ മുഹമ്മദ് സിയാൻ സി.കെ ഒന്നാം റാങ്ക് നേടി. അതേ മദ്‌റസയിലെ സജാദ് അലി രണ്ടാം റാങ്കും, പാലക്കാട് ജില്ലയിലെ പട്ടാമ്പി മദ്‌റസതുസ്സലഫിയ്യയിലെ ഫിദ ഫാത്തിമ കെ മൂന്നാം റാങ്കും കരസ്ഥമാക്കി.

അഞ്ചാം തരത്തിൽ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ചൊമേരി ഗാർഡൻ മദ്‌റസതുസ്സലഫിയ്യയിലെ വഫ എം.കെ ഒന്നാം റാങ്ക് നേടി. മലപ്പുറം അൽഹിക്മ മദ്‌റസയിലെ ഇസാൻ സി.എച്ച് രണ്ടാം റാങ്കും, വയനാട് ജില്ലയിലെ വൈത്തിരി സലഫി മദ്‌റസയിലെ സന ഫാദിയ മൂന്നാം റാങ്കും കരസ്ഥമാക്കി.

റാങ്ക് ജേതാക്കൾ

എട്ടാം ക്ലാസ്:

മുഹമ്മദ് സിയാൻ സി.കെ (കണ്ണൂർ) സലഫി മദ്‌റസ, തളിപ്പറമ്പ്

സജാദ് അലി (കണ്ണൂർ) സലഫി മദ്‌റസ, തളിപ്പറമ്പ്

ഫിദ ഫാത്തിമ കെ ( പാലക്കാട്) അൽമദ്റസത്തുസ്സലഫിയ്യ, പട്ടാമ്പി

അഞ്ചാം ക്ലാസ്:

വഫ എം.കെ (പാലക്കാട്) അൽ മദ്റസത്തുസ്സലഫിയ്യ, ചൊമേരി ഗാർഡൻ മണ്ണാർക്കാട്

ഇസാൻ സി.എച്ച് (മലപ്പുറം) അൽഹിക്‌മ മദ്‌റമസ, മലപ്പുറം

സന ഫാദിയ (വയനാട് ) സലഫി മദ്‌റസ, വൈത്തിരി