ഗ്യാനേഷ്‌കുമാർ: ഇന്ത്യയുടെ ആത്മാവിനേറ്റ മുറിവ്

മുജീബ് ഒട്ടുമ്മൽ

2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29
ജനാധിപത്യത്തിന്റെ കാവലാളാകേണ്ടവർ തന്നെ ഭരണകൂട താൽപര്യങ്ങൾക്ക് വേണ്ടി വോട്ടവകാശം കവർന്നെടുക്കുമ്പോൾ, ഇന്ത്യയുടെ ആത്മാവിനാണ് ചോര പൊടിയുന്നത്. കോടിക്കണക്കിന് പൗരന്മാരുടെ സമ്മതിദാനാവകാശം നിഷേധിച്ചും ഏകപക്ഷീയമായ നടപടികളിലൂടെ ഭരണഘടനാ മൂല്യങ്ങളെ അട്ടിമറിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ നടത്തുന്ന വഴിവിട്ട നീക്കങ്ങൾ ഇന്ത്യൻ ജനാധിപത്യത്തെ വെൻ്റിലേറ്ററിലേത്തിക്കുന്ന ഗൗരവതരമായ കാഴ്ചകളോട് ഇനിയും നാം മൗനം പാലിക്കേണ്ടതുണ്ടോ?

എന്റെ ജനങ്ങളേ, നിങ്ങൾ ഒരക്ഷരം മിണ്ടരുത്; കാരണം ഇവിടെ സംസാരിക്കുന്നത് നിരോധിക്കപ്പെട്ടിരിക്കുന്നു.

നിങ്ങൾ സുഖമായി ഉറങ്ങുക, ഒട്ടും ഉണരാതിരിക്കുക; കാരണം ഉറങ്ങുന്നവർ (പ്രതികരിക്കാത്തവർ) മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്.

നിങ്ങളെ മുന്നോട്ടു നയിക്കുന്ന, പുരോഗതിയിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും നിങ്ങൾ പരമാവധി പിന്നോട്ടു പോവുക.

കാര്യങ്ങൾ ഗ്രഹിക്കാനും ചിന്തിക്കാനുമുള്ള ശ്രമം നിങ്ങൾ മാറ്റിവയ്ക്കുക; കാരണം ഒന്നും മനസ്സിലാക്കാതിരിക്കുന്നതിലാണ് നിങ്ങളുടെ നന്മ!’’

20ാം നൂറ്റാണ്ടിന്റ ആദ്യത്തിൽ കൊളോണിയൽ ശക്തികളുടെ കരാളഹസ്തങ്ങളിൽ പിടഞ്ഞുപോയ ഇറാഖിലെ ജനത അധിനിവേശ ശക്തികൾക്കെതിരെ തെരുവിലിറങ്ങി. എഴുത്തുകാരിലും സാഹിത്യകാരിലും പെട്ട ചില സാംസ്‌കാരികനായകരുടെ മൗനം പ്രശസ്ത ഇറാഖി കവിയായിരുന്ന മഅ്‌റൂഫ് അർറസ്വാഫിയെ ചൊടിപ്പിച്ചു. നിസ്സംഗരായ സാംസ്‌കാരിക നായകൻമാർക്കെതിരെ പരിഹാസ്യരൂപേണ അദ്ദേഹം രചിച്ച കവിതാശകലമാണ് നാം വായിച്ചത്. സമീപകാലത്ത് രാജ്യവ്യാപകമായി നടന്ന സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ വോട്ടർമാരുടെ പേരുകൾ കൂട്ടത്തോടെ വെട്ടിമാറ്റിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവച്ചിരിക്കുകയാണ്. 13 കോടിയിലധികം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണർ ഗ്യാനേഷ് കുമാർ സമീപകാലത്ത് നടന്നിട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ഭരണപക്ഷത്തിന് വിജയിക്കാനുള്ള സൗകര്യമൊരുക്കി എന്ന ആരോപണം ശക്തമായി നിലനിൽക്കുകയാണ്.

രാജ്യത്തെ പൗരന്മാരുടെ വോട്ടവകാശം ഹനിക്കുന്ന സമീപനം അതീവ ഗൗരവമുള്ള കാര്യമാണ്. ഭരണഘടന ഓരോ പൗരനും ഉറപ്പു നൽകുന്ന ഏറ്റവും അടിസ്ഥാനപരമായ അവകാശങ്ങളിൽ ഒന്നാണ് വോട്ടവകാശം. വോട്ടവകാശം നിഷേധിക്കുന്നതിലൂടെ ഭരണപങ്കാളിത്തം ഇല്ലാതാവുകയാണ്. കാരണം ജനങ്ങൾ ജനങ്ങൾക്കു വേണ്ടി ഭരിക്കുന്ന സംവിധാനമാണ് ജനാധിപത്യം. ജാതി, മതം, ലിംഗം, സാമ്പത്തികസ്ഥിതി എന്നിവയ്ക്കതീതമായി എല്ലാ പൗരന്മാർക്കും തുല്യ അവകാശമാണുള്ളത്. വോട്ടവകാശം നിഷേധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സമത്വത്തിന് വിരുദ്ധമാണ്. സർക്കാറിന്റെ നയങ്ങളിലുള്ള വിയോജിപ്പോ യോജിപ്പോ പ്രകടിപ്പിക്കാനുള്ള ഏറ്റവും ശക്തമായ മാർഗമാണ് വോട്ട്. അത് ഇല്ലാതാകു ന്നതോടെ പൗരന്റെ രാഷ്ട്രീയ ശബ്ദമാണ് ഇല്ലാതാകുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ അർഹതപ്പെട്ട എല്ലാവർക്കും വോട്ടവകാശം ലഭിക്കേണ്ടത് അനിവാര്യമാണ്. എന്തെങ്കിലും കാരണത്താൽ വോട്ടർ പട്ടികയിൽ പേര് വിട്ടുപോവുകയോ നിരസിക്കപ്പെടുകയോ ചെയ്താൽ ഇലക്ഷൻ കമ്മീഷൻ വഴി അത് പരിഹരിക്കാൻ പൗരന്മാർക്ക് നിയമപരമായ അവകാശമുണ്ട്. ഈ അവകാശങ്ങളെ നിഷേധിക്കുക എന്നതാണ് ഗ്യാനേഷ് കുമാർ വഴി ഇവിടെ നടപ്പിലാക്കുന്നത്.

ശക്തമായ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുംകൊണ്ട് അധികാരികളെ കണ്ണുതുറപ്പിക്കേണ്ട സമയമാണിത്. ഈ സമയത്തെ നിസ്സംഗതയും നിർജീവതയും രാജ്യത്തോടു ചെയ്യുന്ന ഏറ്റവും വലിയ പാതകമായിരിക്കും. വിദ്യാർഥികളും യുവാക്കളും ശക്തമായ സമരപോരാട്ടങ്ങളിലൂടെ രാഷ്ട്രത്തിന്റെ ആത്മാവിനെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളിലാണ്. അവിടെയും നിസ്സംഗതയും വിമുഖതയും പുലർത്തുന്നവരെക്കുറിച്ചുള്ള ഇറാഖി കവി മഅ്‌റൂഫ് അർറസാഫിയുടെ കവിതയിലെ മൂർച്ചയേറുന്ന വാക്കുകൾ കണ്ഠനാഡികൾ വിഛേദിക്കുമെന്നതിൽ തർക്കമില്ല.

തെരഞ്ഞെടുപ്പു കമ്മീഷ‌െന്റ ദൗത്യവും സമീപനവും

ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയുടെ കാവലാളായ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ (Election Commission of India) തലവന്മാരാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ. ഒരു മുഖ്യ കമ്മീഷണറും (Cheif Election Commissioner-CEC). രണ്ടു തെരഞ്ഞെടുപ്പ് കമ്മീഷണർമാരും (Election Commissioners - EC) അടങ്ങുന്നതാണ് ഈ സമിതി. രാജ്യത്ത് സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുക എന്നതാണ് ഇവരുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങളുടെ സമ്മതിദാന അവകാശം യാതൊരു ഭയവുമില്ലാതെ വിനിയോഗിക്കാൻ സാഹച ര്യമൊരുക്കേണ്ടത് ഇവരാണ്. ഭരണഘടനാപരമായ, വളരെ ഉയർന്നതും സ്വതന്ത്രവുമായ പദവിയാണ് ഇവരുടെത്. രാഷ്ട്രീയമായോ ഭരണപരമായോ ഉള്ള യാതൊരുവിധ ഇടപെടലുകളും ഇല്ലാതെ നിഷ്പക്ഷമായി തീരുമാനങ്ങളെടുക്കാൻ ഇവർക്ക് പൂർണാധികാരമുണ്ട്. സുപ്രീം കോടതി ജഡ്ജിമാർക്ക് തുല്യമായ ശമ്പളവും പദവിയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുള്ളത്.

തീരുമാനമെടുക്കുന്നതിൽ സമിതിയിലെ മൂന്നുപേർക്കും തുല്യ അധികാരമാണുള്ളത്. അതിനാൽ ജനങ്ങൾക്ക് തെരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം നിലനിർത്താനും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ദൗത്യം അത്യന്താപേക്ഷിതമാണ്. രാഷ്ട്രം വിശ്വസിച്ചേൽപിച്ച ഈ മഹത്തായ പദവിയെ ദുരുപയോഗം ചെയ്ത് ഒരു വിഭാഗം വർഗീയ രാഷ്ട്രീയത്തിന് അധികാര ലഭിക്കാനുള്ള നീചമായ ശ്രമമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറിൽനിന്ന് ഉണ്ടായത്. അതിന്റെ പ്രതിഷേധ ജ്വാല യാണ് രാജ്യത്തുടനീളം ആഞ്ഞുവീശിക്കൊണ്ടിരിക്കുന്നത്.

ഗ്യാനേഷ്‌കുമാർ ഗൗനിക്കാത്ത വിയോജിപ്പുകൾ

ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റ ഏകപക്ഷീയമായ തീരുമാനങ്ങൾക്കെതിരെ മറ്റു രണ്ട് ഇലക്ഷൻ കമ്മീഷണർമാരായ സുഖ്ബീർ സിംഗ് സന്ധുവും വിവേക് ജോഷിയും 10 മാസത്തിനിടെ 14 തവണയാണ് ഔദ്യോഗികമായി വിയോജിപ്പു രേഖപ്പെടുത്തിയത്. 13 കോടിയോളം വോട്ടർമാരെ ബാധിച്ച പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ (SIR) പ്രക്രിയയുമായി ബന്ധപ്പെട്ടായിരുന്നു പ്രധാന വിയോജി പ്പുകളേറെയും. തീരുമാനങ്ങളെടുക്കുന്നതിൽ ഇലക്ഷൻ കമ്മീഷനിലെ മൂന്നുപേർക്കും തുല്യ അധികാരമുണ്ടായിരിക്കെയാണ് ഏകപക്ഷീയമായ സമീനം ഗ്യാനേഷ്‌കുമാർ സ്വീകരിച്ചത്.

കമ്മീഷണർമാരുടെ പ്രധാന വിയോജിപ്പുകൾ

• ഫോം 6 ലെ അനധികൃത മാറ്റങ്ങൾ: പുതിയ വോട്ടർ രജിസ്‌ട്രേഷനുള്ള ഫോം 6ൽ നിയമപരമായ ഭേദഗതികൾ വരുത്താതെ, മുൻ വോട്ടർപട്ടിക പുതുക്കലിലെ മാതാപിതാക്കളുടെയോ മുത്തശ്ശി-

• മുത്തശ്ശന്മാരുടെയോ പേരുകൾ ഉൾപ്പെടുത്തണം എന്നതുപോലെയുള്ള അധിക വിവരങ്ങൾ ആവശ്യപ്പെടുന്ന മാറ്റങ്ങൾ വരുത്തിയത് അനധികൃതവും നിയമവിരുദ്ധവുമാണ് എന്ന് കമ്മീഷണർമാർ വിയോജിച്ചു.

• വോട്ടർ ഡാറ്റാബേസിന്റ കേന്ദ്രീകരണം: ഐടി ഡിവിഷൻ വഴി വോട്ടർപട്ടികയുടെ ഡാറ്റാബേസ് പൂർണമായും കേന്ദ്രീകരിക്കുന്നതിനെ അവർ എതിർത്തു. ഇത് വോട്ടർമാരെ ചേർക്കുന്നതിനും നീക്കുന്ന തിനും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർക്ക് (Electoral Registration officers- ERO) ഉണ്ടായിരുന്ന നിയമപരമായ അധികാരങ്ങളെ ഇല്ലാതാക്കുന്നുവെന്ന് അവർ വാദിച്ചു.

• അറിവോ അനുമതിയോ ഇല്ലാതെയുള്ള തീരുമാനങ്ങൾ: പല സുപ്രധാന തീരുമാനങ്ങളും മറ്റു രണ്ട് കമ്മീഷണർമാരെ അറിയിക്കുകയോ അവരുടെ അനുമതി വാങ്ങുകയോ ചെയ്യാതെയാണ് ചീഫ് കമ്മീഷണർ നടപ്പിലാക്കിയത്. ഇത് ഇലക്ഷൻ കമ്മീഷൻ തീരുമാനങ്ങൾ ഏകകണ്ഠമായിരിക്കണമെന്ന 2023ലെ നിയമത്തിന്റെ ലംഘനമാണ്.

• പശ്ചിമബംഗാളിലെ അനധികൃത അപ്പീലുകൾ: പശ്ചിമ ബംഗാളിൽ വോട്ടർ പട്ടികയിൽ പേര് പുനഃ സ്ഥാപിക്കപ്പെട്ട വോട്ടർമാർക്കെതിരെ ഇലക്ഷൻ കമ്മീഷന്റെ പേരിൽ ലക്ഷക്കണക്കിന് അപ്പീലുകൾ ഫയൽ ചെയ്തത് മറ്റു രണ്ട് കമ്മീഷണർമാരുടെയും അറിവോ അനുമതിയോ ഇല്ലാതെയായിരുന്നു.

• സോഫ്റ്റ്‌വെയർ തകരാറുകളും വോട്ടർമാരെ ഒഴിവാക്കലും: കേന്ദ്രീകൃത സോഫ്റ്റ്‌വെയർ (ECINet)മാറ്റങ്ങൾ കാരണം യോഗ്യരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടു. ഗോവയിൽ സുപ്രീംകോടതി വിധിയുണ്ടായിരുന്നിട്ടും 97 യോഗ്യരായ വോട്ടർമാരുടെ പേരുകൾ പുനഃസ്ഥാപിക്കാൻ സോഫ്റ്റ്‌വെയറിലെ പോരായ്മകൾ കാരണം സാധിച്ചില്ലെന്ന കാര്യവും അവർ ചൂണ്ടിക്കാണിച്ചു.

• വിവരങ്ങൾ മറച്ചുവ്ക്കൽ: ഔദ്യോഗിക യോഗങ്ങളുടെ അജണ്ടകളും മിനുട്‌സുകളും കൃത്യമായി ലഭിക്കാത്തതിലും ഐടി ഡയറക്ടർ ജനറൽ പോലുള്ള ഉദ്യോഗസ്ഥർ കമ്മീഷനിലെ മറ്റു അംഗങ്ങളുടെ സാന്നിധ്യം തടയുന്ന രീതിയിൽ പ്രവർത്തിച്ചതിലും അവർ വിയോജിപ്പു രേഖപ്പെടുത്തി.

ഈ വിയോജിപ്പുകളെല്ലാം തീർത്തും ന്യായവും പൗരാവകാശത്തിനു വേണ്ടിയുള്ള ശബ്ദവുമാണ് എന്നതിൽ തർക്കമില്ല. ജനാധിപത്യ സംവിധാനത്തെ നിലനിർത്താൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിച്ച രണ്ട് കമ്മീഷൻമാരും ഇന്ത്യൻ ഭരണഘടന മുന്നോട്ടുവെക്കുന്ന മൗലികാവകാശങ്ങളെ സംരക്ഷിക്കാനുള്ള ശക്തമായ ഇടപെടൽ നടത്തിയിരുന്നവരാണ്.

എസ്‌ഐആറിന്റെ രാഷ്ട്രീയം

ആസൂത്രിതമായ ജനസംഖ്യാകണക്കെടുപ്പിനു ശേഷമായിരുന്നു വംശഹത്യയുടെ രക്തമുറയുന്ന കോൺസൻട്രേഷൻ ക്യാമ്പുകളിലേക്ക് ഹിറ്റ്‌ലർ ജർമനിയെ ആട്ടിത്തെളിച്ചത് എന്ന് ചരിത്രം രേഖപ്പെടു ത്തുന്നു. 1933 ജനുവരിയിൽ അധികാരത്തിലേറിയ ഹിറ്റ്‌ലർ രാജ്യത്ത് വിപുലമായ സെൻസസ് നടത്തുന്ന തായി അതേ വർഷം പ്രഖ്യാപിച്ചു. 60 ലക്ഷത്തോളം വരുന്ന ജൂതരെ ഉന്നം വയ്ക്കുന്നതായിരുന്നു ഈ ദേശീയ സെൻസസ്. ആവശ്യമായ വിവരങ്ങളെല്ലാം കൃത്യമായി അടയാളപ്പെടുത്തുന്ന വിപുലമായ പൗര രേഖ ഇതിനായി തയ്യാറാക്കിയത് ഐബി എന്ന അമേരിക്കൻ ടെക്‌നോളജി ഭീമനായിരുന്നു.

സമാനമായ രീതിയിൽ സാങ്കേതികവിദ്യയെ അതിവിപുലമായി ഉപയോഗിച്ചുകൊണ്ടാണ് ഇന്ത്യയിലെ പുതിയ ഭരണകൂടങ്ങൾ ജനങ്ങളുടെ വ്യക്തി വിവരങ്ങളിലേക്കും സ്വകാര്യതയിലേക്ക് കടന്നുകയറി പതിയെ വംശീയമായ വേർതിരിവുകളിലേക്ക് രാജ്യത്തെ നയിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തിൽ ഇന്ത്യയിൽ ആരംഭിച്ച, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവരശേഖരണ പദ്ധതികളിൽ ഒന്നായിരുന്നു ആധാർ. പലതവണ കോടതികൾ തള്ളിപ്പറഞ്ഞെങ്കിലും ഓരോ പൗരനെയും ഒരൊറ്റ നമ്പറിലേക്ക് ചുരുക്കുന്ന ഈ സംവിധാനം ഇന്നും സർക്കാർ സേവനങ്ങൾക്ക് നിർബന്ധമാണ്. അതാണ് മതനിരപേക്ഷ ചേരിയിലെ ഓരോ പൗരനും ഇന്നത്തെ ഇലക്ഷൻ കമ്മീഷണറുടെ സമീപനത്തെ ആശങ്കയോടെ കാണുന്നത്. കാരണം നിലവിൽ ലഭ്യമായ തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ പുതുക്കാനുള്ള ആപ്പിൽ പോലും ഓരോരുത്തരുടെയും കുടുംബ പരമ്പര വരെ ഇന്ത്യൻ സർക്കാർ ചോദിക്കുന്നു. സാങ്കേതിക വിദ്യയാണ് സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും ആധുനിക രീതിയെന്ന് ഒട്ടേറെ പഠനങ്ങൾ വഴി തെളിയിക്കപ്പെട്ട ഇക്കാലത്ത് രാഷ്ട്രീയ ജാഗ്രതയോടൊപ്പം കൃത്യമായി സാങ്കേതിക ജ്ഞാനവും ബോധവും ഏറെ ആവശ്യമാണെന്ന് ഇവയെല്ലാം തെളിയിക്കുന്നുണ്ട്. ഇലക്ഷൻ കമ്മീഷണർ പ്രഖ്യാപിച്ചു നടപ്പിലാക്കിയ എസ്‌ഐആർ സംവിധാനം ചോദ്യം ചെയ്യാൻ മറ്റു കമ്മീഷണർമാരെ പ്രേരിപ്പിച്ച ഘടകവും ഇതാണ്.

പൗരത്വ ഭേദഗതി നിയമങ്ങളും രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന, ന്യൂനപക്ഷങ്ങൾക്കെതിരെ യുള്ള നിയമനിർമാണങ്ങളുമെല്ലാം വംശീയ ഉന്മൂലനം ലക്ഷ്യമാക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്നവയാണ്. അധികാരിവർഗം അതിനായി ഉപയോഗപ്പെടുത്തുന്ന പ്രധാന ഉപകരണമായി ഇലക്ഷൻ കമ്മീഷണർ മാറുന്നു എന്നാണ് സമകാലിക സാഹചര്യം ബോധ്യപ്പെടുത്തുന്നത്. ഇന്ത്യൻ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറും ബിജെപിയും തമ്മിൽ രഹസ്യധാരണയും അവിശുദ്ധ കൂട്ടുകെട്ടും ഉണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ശക്തമായി ആരോപിക്കുന്നുണ്ട്. രാജ്യത്തെ വോട്ടർ പട്ടികയിൽ നിന്ന് കോടിക്കണക്കിന് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങൾ ഉയർന്നുവരുന്നത്. പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങളെ വസ്തുനിഷ്ഠമായി തള്ളിക്കളയാനാവാതെ ഭരണകക്ഷികൾ പ്രയാസപ്പെടുന്നു എന്നും സമകാലസാഹചര്യങ്ങൾ വെളിപ്പടുത്തുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുടെ ആരോപണങ്ങൾ അതീവ ഗുരുതരമാണ്:

• വോട്ടർമാരെ വെട്ടിമാറ്റിയതിലെ ഡിലിംഗ്: 130 മില്യൺ വോട്ടർമാരെ പട്ടികയിൽനിന്ന് നീക്കം ചെയ്ത ഇലക്ഷൻ കമ്മീഷന്റെ നടപടി ബിജെപിയെ തിരഞ്ഞെടുപ്പുകളിൽ സഹായിക്കാനാണെന്നാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി ആരോപിക്കുന്നത്. ബിജെപിക്ക് വോട്ടു ചെയ്യാൻ സാധ്യതയില്ലാത്ത വിഭാഗങ്ങളെ ലക്ഷ്യമിട്ടാണ് ഈ വെട്ടിമാറ്റൽ എന്നും ഗ്യാരേഷ് കുമാർ അവരുടെ ഏജന്റയി ജനാധിപത്യത്തെ അട്ടിമറിക്കാൻ പ്രവർത്തിക്കുകയാണെന്നും ആരോപണങ്ങളിൽ പ്രത്യേകമായി പരാമർശിക്കുന്നുണ്ട്.

• ജിജി തോംസണിന്റ നിർണായക വെളിപ്പെടുത്തൽ: മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ ഈ ആരോപണങ്ങൾക്ക് കൂടുതൽ അടിത്തറ നൽകുന്നുണ്ട്. 2016ൽ ഗ്യാനേ ഷ്‌കുമാർ ഐഎഎസ് ഉദ്യോഗസ്ഥനായിരിക്കെ ബിജെപി ടിക്കറ്റിൽ ലോകസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും കേന്ദ്രമന്ത്രിപദവിവരെ വാഗ്ദാനം ചെയ്തു എന്നുമാണ് ജിജി തോംസൺ വെളിപ്പെടുത്തിയത്. ഗ്യാനേഷ് കുമാറിന് പണ്ടുമുതലേ ബിജെപിയുമായി രാഷ്ട്രീയ ഡീലിങ്ങുകൾ ഉണ്ടായിരുന്നു എന്നതിന് തെളിവായാണ് പ്രതിപക്ഷം ഇതിന് ഉയർത്തികാട്ടുന്നത്.

• കമ്മീഷനകത്തെ ഭിന്നതയും ഏകപക്ഷീയമായ തീരുമാനങ്ങളും: കമ്മീഷനകത്തെ കമ്മീഷണർമാരെ അവഗണിച്ചുകൊണ്ട് ഗ്യാനേഷ് കുമാർ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നുവെന്നത് ബിജെപിയുടെ ബാന്ധവത്തെ സൂചിപ്പിക്കുന്നുവെന്ന അഭിപ്രായവുമുണ്ട്. പ്രമുഖ നേതാക്കൾ മത്സരിച്ചതോ പരാജയപ്പെട്ടതോ ആയ മണ്ഡലങ്ങളിൽ വോട്ടു വെട്ടിമാറ്റൽ തിരഞ്ഞെടുപ്പ് ഫലങ്ങളെ സ്വാധീനിച്ചു എന്ന ആരോപ ണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്:

പ്രധാന മണ്ഡലങ്ങളിലെ കണക്കുകളും രാഷ്ട്രീയ ആരോപണങ്ങളും

• ന്യൂഡൽഹി മണ്ഡലം (ഡൽഹി): ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ (2025 ഫെബ്രുവരി) അരവിന്ദ് കെജ്രിവാൾ നേരിയ മാർജിനിൽ പരാജയപ്പെട്ട ന്യൂഡൽഹി മണ്ഡലത്തിൽ വൻതോതിൽ വോട്ട് വെട്ടിമാറ്റൽ നടന്നതായി ആരോപണമുണ്ട്. ഇവിടെ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് (2024 ഡിസംബർ-2025 ജനുവരി) വോട്ടർപട്ടികയിൽ പുതുതായി ചേർക്കപ്പെട്ടവരിൽ 33% മുതൽ 40% വരെ

• വോട്ടർമാരെ പിന്നീട് വന്ന ഡ്രാഫ്റ്റ് ലിസ്റ്റിൽനിന്ന് ഒഴിവാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിൽ കാഴ്ചപരിമിതർക്കുള്ള ഒരു സ്ഥാപനത്തിലെ അന്തേവാസികളായ വിദ്യാർഥികൾ വരെ ഉൾപ്പെടുന്നു.

• പശ്ചിമ ബംഗാൾ: ബംഗാളിലെ ഏകദേശം 150 നിയമസഭാ മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെട്ട വോട്ടുകളുടെ എണ്ണം, അവിടെ വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷത്തെക്കാൾ കൂടുതലാണെന്ന വിശകലനങ്ങൾ പുറത്തുവന്നിട്ടുണ്ട്. നന്ദിഗ്രാം പോലുള്ള മണ്ഡലങ്ങളിൽ ന്യൂനപക്ഷ വോട്ടർമാർ വലിയതോതിൽ ഒഴിവാക്കപ്പെട്ടതായി പ്രതിപക്ഷം ആരോപിക്കുന്നു.

• കർണാടക: കർണാടകയിൽ മാത്രം 50 ലക്ഷത്തിലധികം വോട്ടർമാരുടെ പേരുകൾ വോട്ടർപട്ടികയിൽ നിന്ന് അപ്രത്യക്ഷമായതായി മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ആരോപിക്കുകയുണ്ടായി. ബി.ജെ.പി അനുകൂലികൾ ഫോം 7 വ്യാപകമായി ദുരുപയോഗം ചെയ്ത് വോട്ടർമാരെ (പ്രത്യേകിച്ച് ന്യൂനപക്ഷ, പിന്നാക്ക, ദളിത് വിഭാഗങ്ങളെ) ലക്ഷ്യമിട്ട് വോട്ടുകൾ വെട്ടിമാറ്റി എന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെ ആരോപണം.

• മധ്യപ്രദേശ് (ഇൻഡോർ): ഇൻഡോർ ജില്ലയിൽ മാത്രം 1.36 ലക്ഷത്തിലധികം വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കിയതായും എന്നാൽ ഇതിന്റെ ഡിജിറ്റൽ രേഖകളോ തെളിവുകളോ തങ്ങളുടെ പക്കലില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സമ്മതിച്ചതായും വാർത്തകൾ വന്നിരുന്നു.

കേരളത്തിൽ 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന SIR പ്രക്രിയയുടെ ആദ്യഘട്ട ഡ്രാഫ്റ്റ് ലിസ്റ്റിൽ 24 ലക്ഷത്തിലധികം പേരുകൾ ഒഴിവാക്കപ്പെട്ടതായി കാണിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ തർക്കങ്ങൾക്കും കോടതി ഇടപെടലുകൾക്കും കാരണമായി. തുടർന്ന് പ്രതിപക്ഷ നേതാക്കളുടെ ഹർജിയിൽ, ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ കൃത്യമായി പ്രസിദ്ധീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു.

തുടർന്നു നടന്ന കൃത്യമായ ഹിയറിംഗുകൾക്കും പരിശോധനകൾക്കും ശേഷം ഫെബ്രുവരിയിൽ പുറത്തിറങ്ങിയ അന്തിമ വോട്ടർപട്ടികയിൽ സംസ്ഥാനത്താകെ 53,229 വോട്ടർമാരെയാണ് അന്തിമമായി നീക്കം ചെയ്തത് (മരണപ്പെട്ടവർ, താമസം മാറിയവർ, ഇരട്ടിപ്പ് ഉള്ളവർ തുടങ്ങിയവ). എറണാകുളം ജില്ലയിൽ മാത്രം വിവിധ മണ്ഡലങ്ങളിലായി 3,058 വോട്ടർമാർ അന്തിമ പട്ടികയിൽനിന്ന് പുറത്തായി.

എസ്‌ഐആറിലെ വംശഹത്യ

• ‘2019 ലോകസഭാ തെരെഞ്ഞെടുപ്പ്: വോട്ടർപട്ടികയിൽനിന്ന് പേരു കാണാതായ 12.7 കോടി പേരിൽ 3 കോടി മുസ്‌ലിംകളും 4 കോടി ദളിതരും’-അന്നത്തെ ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്റെ വെബ്‌സൈ റ്റിൽ വന്ന ഒരു തലവാചകമാണിത്. ആകെ ജനസംഖ്യയുടെ 14 ശതമാനത്തിനു മുകളിൽ മാത്രമാണ് മുസ്‌ലിം ജനസംഖ്യയെങ്കിലും വോട്ടർ പട്ടികയിൽനിന്ന് കാണാതായ മുസ്‌ലിം പേരുകൾ 25% ആയിരുന്നു. ഒരു കുടുംബത്തിൽ നാലു വോട്ടർമാരുണ്ടെങ്കിൽ ഒരാളുടെ പേര് നിശ്ചയമായും പട്ടികയിൽ നിന്ന് കാണാതായിട്ടുണ്ടാകും എന്നർഥം. മിസ്സിംഗ് വോട്ടേഴ്‌സ് എന്ന ആപ്പ് വികസിപ്പിച്ച, ഹൈദരാബാദ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ

പ്രൊഫഷണൽ ഖാലിദ് സഫിയുള്ളയുടെ ഒരു പഠനം മേൽപ്പറഞ്ഞ റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്.

2019 ഏപ്രിൽ-മെയ് മാസം നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പ്; ഫെബ്രുവരി അവസാനംവരെ 25% മുസ്‌ലിംകളും 20% ദളിതരും ഉൾക്കൊള്ളുന്ന, രാജ്യത്തെ ആകെ വോട്ടർമാരിൽ 15 ശതമാനത്തിന്റെ പേരുകൾ വോട്ടർ പട്ടികയിൽനിന്നും നീക്കം ചെയ്തതായി വെളിപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം പള്ളികളിൽനിന്ന് വോട്ടർപട്ടികയിൽ പേരുകൾ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണം എന്ന, വിശ്വാസികളോടുള്ള അഭ്യർഥന ആളുകൾക്കിടയിൽ ഭയവും പരിഭ്രാന്തിയും പടർത്തുകയുണ്ടായി. പേരുകൾ കാണാതാകുന്നതിനു പിന്നിൽ മുസ്‌ലിംകളെയും ദളിതരെയും വോട്ടവകാശമി ല്ലാത്തവരാക്കി മാറ്റുവാനുള്ള ഗൂഢാലോചന നിലനിൽക്കുന്നതായി അവർ മനസ്സിലാക്കി. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ലക്ഷ്യം ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽനിന്നും മുസ്‌ലിംകളുടെ അരികുവൽക്കരണവും കഴിയുമെങ്കിൽ തുടച്ചുനീക്കലുമാണ് എന്ന് അവർ കണക്കുകൂട്ടുന്നു. റമദാൻ കാലത്ത് ചില മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ ലോകസഭ തെരഞ്ഞെടുപ്പ് നടത്തിയതിനു പിന്നിലുള്ള ചേതോവികാരവും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് സമുദായത്തെ ഉന്മൂലനം ചെയ്യൽ തന്നെയാണ്. കേരളത്തിൽ വെള്ളിയാഴ്ചയിൽ തെരഞ്ഞെടുപ്പ് നിർദേശിച്ചപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷനിലെ കാവി രാഷ്ട്രീയത്തെ ജനം തിരിച്ചറിഞ്ഞതാണ്. രാഷ്ട്ര നിർമാണം മുസ്‌ലിമിന്റെ കടമയാണ് എന്ന് ഉദ്‌ബോധിപ്പിച്ച ഇമാമുമാരുടെ പ്രഖ്യാപനം കേട്ട് പ്രതിസന്ധിഘട്ടങ്ങളിലും തെരഞ്ഞെടുപ്പിന്റെ ഭാഗമാകാൻ മുസ്‌ലിം സമുദായം തയ്യാറായി.

ഡൽഹി ആസ്ഥാനമായ ‘സെന്റർ ഫോർ റിസർച്ച് ആൻഡ് ഡിബേറ്റ്‌സ് ഇൻ ഡെവലപ്‌മെന്റ് പോളിസി’ എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ അബുസലേ ശരീഫ് വിശദീകരിച്ചത് ഇങ്ങനെയാണ്: ‘വോട്ടർ പട്ടികയിൽനിന്നും പൊതുവെ ഇന്ത്യക്കാർ വലിയതോതിൽ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇതിൽ മുസ്‌ലിംകൾ വളരെ കൂടുതലാണ്. അത് നമ്മുടെ ജനാധിപത്യത്തെ വെറും തമാശയാക്കുന്ന അപകടത്തിലേക്ക് വളരുന്നുണ്ട്. വോട്ടർ പട്ടികകളിൽനിന്ന് ഏകദേശം 15 മുതൽ 18 കോടിവരെ ഇന്ത്യക്കാരുടെ പേരുകൾ ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നാണ് കണക്കാക്കുന്നത്. അത് ഒരു രാഷ്ട്രത്തെ ആകെയോ അല്ലെങ്കിൽ ഒരു നൂറു ചെറിയ രാഷ്ട്രങ്ങളെയോ ഒഴിവാക്കുന്നതുപോലെയാണ്. ഇതുതന്നെ ഇന്ത്യക്ക് അപമാനമാണ്. മുസ്‌ലിംകളെ സംബന്ധിച്ച് ഞാൻ പറയുന്നത് ഒരു സംസ്ഥാനത്തെ 50% വീടുകളിൽ ഏറ്റവും ചുരുങ്ങിയത് വോട്ട് ചെയ്യാൻ അർഹതയുള്ള ഒരാൾക്കെങ്കിലും വോട്ടില്ല എന്നാണ്. കർണാടകയിൽനിന്നാണ് നമ്മൾ തുടങ്ങിയത് എങ്കിലും ഗുജറാത്ത്, തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഇത് തീർച്ചയായും ആശങ്കയുളവാക്കുന്ന കാര്യമാണ്.’

2017ലെ തെരഞ്ഞെടുപ്പു കാലത്ത് ഗുജറാത്തിലെ, ചുരുങ്ങിയത് 16 നിയമസഭാ മണ്ഡലങ്ങളിലെങ്കിലും ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്ത സംഭവവും വിശദീകരിക്കുന്നുണ്ട്. ഗുജറാത്തിലെ ഗോദറേയും 1800ൽ കൂടുതൽ വീടുകളിൽ ഒരു വീട്ടിൽനിന്ന് ഒരു വോട്ടറുടെ പേരു മാത്രമാണ് ഉണ്ടായിരുന്നത് എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ‘ഫ്രണ്ട് ലൈൻ’ റിപ്പോർട്ട് ചെയ്തത് ഇങ്ങനെയാണ്: ‘നിങ്ങൾ ഉത്തർപ്രദേശിലെ 4 വോട്ടർമാരുള്ള ഒരു മുസ്‌ലിം കുടുംബത്തിൽ അംഗമാണെങ്കിൽ ഭരണഘടനയുടെ 326 വകുപ്പ് നൽകുന്ന വോട്ട് ചെയ്യാനുള്ള അവകാശം മൂന്നുപേർക്ക് മാത്രമെ ലഭിക്കാൻ സാധ്യതയുള്ളൂ. നാലാമത്തെ ആളുടെ പേര് വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടാകും. മുസ്‌ലിംകൾ ഭൂരിപക്ഷമുള്ള മണ്ഡലങ്ങളെ സംവരണ മണ്ഡലങ്ങളാക്കി മുസ്‌ലിം പ്രാതിനിധ്യം കുറയ്ക്കാനുള്ള ശ്രമങ്ങളും കാണാനാകും. ഇലക്ഷൻ കമ്മീഷണർ ഭരണകക്ഷിയുടെ താൽപര്യമനുസരിച്ച് പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവുകൾ ഇത്രയേറെയാണ് എന്ന് വിശകലനം ചെയ്തിട്ടുണ്ട്.