രാജ്യത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സ്വാഭാവിക നടപടി എന്ന പേരിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പള്ളികൾ പൊളിച്ചുമാറ്റുന്നത് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നനഞ്ഞുകുതിർന്നവന്റെ കുളിരറ്റ പ്രതികരണങ്ങൾ മാത്രമാണ് മുസ്‌ലിം സമുദായത്തിൽനിന്ന് വന്നുകൊണ്ടിരിക്കുന്നത്. സ്വന്തം തലയ്ക്ക് മുകളിൽ ബുൾഡോസർ ബ്ലേഡ് ഉയർന്നാൽ മാത്രമെ പ്രതികരിക്കൂ എന്നത് നിസ്സംഗത മാത്രമല്ല, ഭീരുത്വം കൂടിയാണ്.
2026 ലെ ഇന്ത്യയിൽ മുസ്‌ലിം സമൂഹത്തെ ആശങ്കപ്പെടുത്തുന്ന വാർത്തകൾ പതിവായി മാറിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാനിലെ ജയ്‌പൂരിൽ ഒരു പള്ളി പൊളിച്ചുമാറ്റപ്പെട്ടു. ബാർമേറിൽ നാല് പള്ളികൾ പൊളിച്ചു. മീററ്റിൽ രണ്ടുനൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു പള്ളിക്ക് ഒഴിപ്പിക്കൽ നോട്ടീസ് ലഭിച്ചു. വാരണാസിയിൽ ആയിരം വർഷത്തോളം പഴക്കമുണ്ടെന്ന് പറയപ്പെടുന്ന ഒരു പള്ളി പൊളിച്ചുമാറ്റപ്പെടുമോ എന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മുസ്‌ലിം ആരാധനാലയങ്ങൾക്കെതിരായ പൊളിച്ചുനീക്കൽ നടപടികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള വാർത്തകൾ ഇന്ന് അപൂർവ സംഭവങ്ങളല്ല; മറിച്ച് ആവർത്തിക്കപ്പെടുന്ന യാഥാർഥ്യങ്ങളായി മാറുകയാണ്. ഈ സംഭവങ്ങൾ മുസ്‌ലിം സമൂഹത്തിൽ ‘രാജ്യത്തിന്റെ ഭരണസംവിധാനങ്ങളും രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും തങ്ങളെ തുല്യ പൗരന്മാരായി കാണുന്നുണ്ടോ’ എന്ന ചോദ്യമുയർത്തുന്നുണ്ട്.
തിന്മയെ മറ്റൊരു തിന്മകൊണ്ട് തോൽപിക്കാൻ കഴിയില്ല; ഇരുട്ടിനെ ഇരുട്ടുകൊണ്ട് മാറ്റാൻ കഴിയാത്തതുപോലെ. ഇരുട്ടകറ്റാൻ വെളിച്ചം വേണം, അതുപോലെ തിന്മയെ കീഴടക്കാൻ നന്മയ്ക്ക് മാത്രമെ സാധിക്കൂ. പണ്ട് ഒരു ഗ്രാമത്തിൽ വലിയൊരു മാന്തോപ്പുള്ള ...
ശരീരത്തെയും മനസ്സിനെയും കൊല്ലുന്ന സൗന്ദര്യവർധക വസ്തുക്കൾ
ഡോ. റസീല ചേർക്കുന്നത്ത്
കേരള ബാലാവകാശ കമ്മീഷൻ ഈ വർഷത്തെ സ്‌കൂൾ അധ്യയന വർഷം ആരംഭിക്കുന്നതിനു മുമ്പായി ലിപ്‌സ്റ്റിക് ഉപയോഗം വിദ്യാർഥികളിൽ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനകൾ ഏറെ ചർച്ച ...
‘നീ നിന്റെ വടികൊണ്ട് കടലിൽ അടിക്കൂ’) അങ്ങനെ അദ്ദേഹം തന്റെ വടികൊണ്ട് കടലിൽ അടിച്ചു. (അത് പിളരുകയും ചെയ്തു) പന്ത്രണ്ട് വഴികളായി. (ഓരോ പൊളിയും പർവതം പോലെ ആയിത്തീരുകയും ചെയ്തു). (വലിയ) മലപോലെ. അങ്ങനെ മൂസാ നബിയും ജനതയും അതിൽ പ്രവേശിച്ചു...
മുസ്‌ലിംകളിൽ ഇസ്‌ലാമിന്റെതല്ലാത്ത കാരണങ്ങളാൽ ഉടലെടുത്ത ഒട്ടനവധി വിഭാഗങ്ങളുണ്ടെങ്കിലും മൊത്തത്തിൽ അവരെ ശിയാക്കൾ-സുന്നികൾ എന്നിങ്ങനെ രണ്ടായാണ് തരംതിരിക്കാറുളളത്. പ്രവാചകൻﷺ ജീവിച്ചിരുന്ന കാലത്ത് ഇങ്ങനെ രണ്ട് ...
ആധുനിക കാലത്ത് ഇസ്‌ലാമിനെതിരിൽ ഉയർത്തപ്പെടുന്ന വിമർശനങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്നതും തെറ്റുധാരണജനകവുമായ ഒന്നാണ് ഇസ്‌ലാമിലെ ‘ഉദുഹിയ്യത്ത്’ (ക്വുർബാനി) അഥവാ ബലികർമം. ബലിപെരുന്നാളിനോടനുബന്ധിച്ച് ...
യു.ഡി.എഫ് മാനിഫെസ്റ്റോയും കേരളത്തിലെ വിദ്യാഭ്യാസ ഭാവിയും
സി മുഹമ്മദ് അജ്മൽ
ഈ കുറിപ്പിന്റെ ആദ്യ ഭാഗത്തിന് നല്ല സ്വീകാര്യതയാണ് ലഭിച്ചത്. രണ്ടാമതായി ചർച്ച ചെയ്യാൻ പോകുന്ന വിഷയം ഞാൻ വർഷങ്ങളായി പ്രവർത്തിക്കുന്ന മേഖലയായതുകൊണ്ട് കുറച്ചേറെ കാര്യങ്ങൾ പറയാനുണ്ട്. ...
അവർ രണ്ടുപേരും അയാൾക്ക് മുന്നിലെ സീറ്റിൽ തന്നെയുണ്ട്. സംസാരം ഇനിയും കഴിഞ്ഞിട്ടില്ല ഇന്നലെ രാത്രി എത്ര നേരമാ സംസാരിച്ചിരുന്നത്! അർധരാത്രി കഴിഞ്ഞ് അയാൾ ഒന്നുണർന്നു നോക്കുമ്പോഴും സംസാരം തന്നെയായിരുന്നു. “നീം ഒർങ്ങീട്ടില്ലേ? നാളെ നേരത്തെ എണീറ്റു ...
മനുഷ്യന്റെ വ്യക്തിപരവും കുടുംബപരവും സാമൂഹികവുമായ കെട്ടുറപ്പിനും സുരക്ഷിതത്വത്തിനും വംശവർധനവിനുമൊക്കെയായി ഇസ്‌ലാം നിശ്ചയിച്ച ഒന്നാണ് വിവാഹം. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇത് കേവലം ...
വിശുദ്ധ ഇസ്‌ലാം പഠിപ്പിക്കുന്നത് ലളിതവും പ്രായോഗികവുമായ ഒരു ജീവിതചര്യയാണ്. മനുഷ്യന് താങ്ങാൻ കഴിയാത്ത ഒരു ബാധ്യതയും അല്ലാഹു മതത്തിൽ നിശ്ചയിച്ചിട്ടില്ല. എന്നാൽ മതത്തിന്റെ പേരിൽ അനാവശ്യമായ കടുംപിടുത്തങ്ങളും ...
ലഹരി വ്യാപനത്തിനെതിരെയുള്ള സർക്കാർ നീക്കം സ്വാഗതാർഹം
വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ
കോഴിക്കോട്: സംസ്ഥാനത്തെ ലഹരി വ്യാപനത്തിനെതിരെയുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ കൗൺസിൽ. കോഴിക്കോട്ട് നടന്ന സംസ്ഥാന ജനറൽ കൗൺസിൽ വിസ്ഡം ...