സ്വർഗം

മൈമൂന ബിൻത് അബ്ദുല്ല, കൊയിലാണ്ടി

2025 ജൂലൈ 12, 1447 മുഹറം 16

ഹാ, സ്വർഗമേ...
ഇഹലോകത്തെ ക്ലേശം നിറഞ്ഞ
ജീവിതം നയിക്കുമ്പോൾ
നിന്നിലാണെൻ പ്രതീക്ഷകളെല്ലാം.
നിന്നിലെത്തിയാൽ മരണമില്ലല്ലോ!
കുത്തുവാക്കുകളും പരിഹാസങ്ങളും
അവിടെയില്ലല്ലോ!
സമ്പൂർണ ശാന്തിയും സമാധാനവും
നിന്നിലണഞ്ഞോർക്ക് മാത്രമല്ലോ!
ഒരു കണ്ണും കാണാത്ത കാഴ്ചകൾ,
ഒരു ചെവിയും കേൾക്കാത്ത വാക്കുകൾ,
ഒരു മനസ്സിനും ഊഹിക്കാൻ കഴിയാത്ത
അനുഭൂതികൾ...
നിന്റെ സവിശേഷതയല്ലോ!
അവിടെ രോഗങ്ങളില്ല,
വാർധക്യമില്ല!
ആഗ്രഹിക്കുന്നതെല്ലാം
ലഭിക്കുന്ന ഇടം...
സ്രഷ്ടാവിന് വഴിപ്പെട്ടവർക്ക് മാത്രം
തുറക്കപ്പെടുന്നതാണല്ലോ
നിൻ കവാടങ്ങൾ.
ഇഹലോകത്തെ നിന്നിൽ പ്രവേശിക്കാൻ
ഉപയോഗിച്ചവർക്കു മാത്രം
നിന്നിൽ അഭയം.
പരിശ്രമിക്കുന്നുണ്ട്,
ഇലാഹീ...
നിന്റെ കാരുണ്യംകൊണ്ട്
എന്നെ പൊതിയണേ എന്നാണ്
എന്നുമെന്നും എന്റെ പ്രാർഥന.