ഗസ്സയുടെ മക്കൾ
ആരിഫ പുതുനഗരം
2025 സെപ്തംബർ 20, 1447 റബീഉൽ അവ്വൽ 27

അമ്മിഞ്ഞപ്പാലിൻ മധുരം നുകരും മുന്നേ
രക്തത്തിൻ ഗന്ധം രുചിച്ചു.
ഉപ്പാന്റെ നെഞ്ചിൻ ചൂടറിയും മുമ്പ്
സ്‌ഫോടനച്ചൂരിൽ കരിഞ്ഞമർന്നു.
താരാട്ടു പാട്ടിനായ് കാതോർക്കവേ
കേട്ടത് വെടിയൊച്ചകൾ.
അപ്പൂപ്പൻ താടിയെ കൈവെള്ളയിലാക്കി
കളിക്കേണ്ട പ്രായത്തിലവർ
അപ്പൂപ്പൻ താടിപോലെ അവയവങ്ങളറ്റു പാറി.
ഒളിച്ചും കളിച്ചും മണ്ണുപുരണ്ടും വളരേണ്ട പ്രായത്തിൽ
ഒളിച്ചും മറഞ്ഞും കഴിയുന്നു;
വെടിയുണ്ടയേൽക്കാതിരിക്കാൻ.
കളിപ്പാവകൾക്കായി കരയേണ്ട കാലത്ത്
കാലിവയറ്റിൻ നോവാൽ കരച്ചിലായ്.
പള്ളിക്കൂടത്തിൽ പോകേണ്ട കാലത്ത്
പള്ളിപ്പറമ്പിലന്തിയുറങ്ങാൻ വിധി!
