പലരും അങ്ങനെയാണ്
നസീമ വാടാനപ്പള്ളി
2025 മെയ് 03, 1446 ദുൽഖഅദ് 05

പലരും അങ്ങനെയാണ്;
വാക്കുകൊണ്ടൊരു കുത്തേറ്റാൽ പോലും
മറിഞ്ഞു വീഴുന്നവർ...
ചിന്തിക്കുക പോലും ചെയ്യാത്ത
തെറ്റിന്റെ പേരിലുള്ള
ആരോപണങ്ങളിൽ പകച്ചു നിൽക്കുന്നവർ...
വ്യാജാരോപങ്ങൾ ഹൃദയത്തിൽ
തുളച്ചു കയറുമ്പോൾ
എല്ലാം അവസാനിപ്പിച്ചാലോ എന്ന്
ചിന്തിക്കുന്നവർ...
വഞ്ചനയുടെ നീരാളിക്കൈകൾ
വലിഞ്ഞു മുറുകവെ
സഹിക്കവയ്യാതെ ജീവിതത്തിൽനിന്ന്
ഒളിച്ചോടിയ ദുർബല വിശ്വാസികൾ...
നീ...
ഇവരിലൊരാളാകരുത്!
അറിയണം നീ;
നിന്റെ യഥാർഥ വിചാരണ നടക്കുക
വിചാരണ നാളിലാണ്;
പടച്ചവന്റെ കോടതിയിൽ.
അവിടെ അപമാനിക്കപ്പെടാതിരിക്കാൻ
ഇവിടെ ജീവിതം നന്നാക്കുക.
പടപ്പുകളുടെ വിചാരണയിൽ
സ്വയം ഉരുകി നശിക്കുന്നവർ
വിഡ്ഢികളാണ്.

