ന്യൂജൻ വൈബ്
ഹാദി അബ്ദുൽ റഊഫ് കൂടാളി, കണ്ണൂർ
2025 ഡിസംബർ 06, 1447 ജമാദുൽ ആഖിർ 15

ഹേ! അയ്യയ്യോ ‘എ.ഐ’ കാലം!
എല്ലാവർക്കും ഇത് ‘ഫോൺ’കാലം.
‘ഇന്റർ വലയിൽ’ പെട്ടൊരു കാലം.
‘ഇ-വല’യില്ലേൽ വലയും കാലം !
കലയും വരയും ‘എ. ഐ’ പറയും
വഴിയും കുഴിയും ‘ഗൂഗിൾ’ പറയും
പന്ത് കളിക്കാൻ ‘പെസ്സിൻ ഗ്രൗണ്ടും’
ഗ്രാമം കാണാൻ ‘ഇൻസ്റ്റഗ്രാമും.’
സ്‌കൂൾ പഠനം ‘ഓൺലൈൻ ക്ലാസിൽ’
പാചക മികവോ ‘യൂട്യൂബ് വൈബിൽ’
വിവരം അറിയാം ‘വാട്‌സ് ആപ്പ് ഗ്രൂപ്പി’ൽ
വായന മുഴുവൻ ‘ഫെയ്‌സ്ബുക്ക് പോസ്റ്റി’ൽ!
പറയാനുണ്ടിനി ഇതിലും ഏറെ,
‘വൈറൽ’ നിറയും
വാർത്തകളേറെ.
അറിയുക നിങ്ങൾ നേരത് മാത്രം,
നേരാം വഴിയിൽ പോകാം വേഗം!
