പൂമ്പാറ്റ

അബൂ ഫായിദ

2025 ആഗസ്റ്റ് 02, 1447 സഫർ 08

പൂമ്പാറ്റ നല്ല പൂമ്പാറ്റ,
പൂ പോലുള്ളൊരു പൂമ്പാറ്റ!

പൂമ്പാറ്റ നല്ല പൂമ്പാറ്റ,
പൂവിലിരിയ്ക്കും പൂമ്പാറ്റ!

പൂന്തേനുണ്ണും പൂമ്പാറ്റ
പല പല നിറമിൽ പൂമ്പാറ്റ.

പൂവുകൾ തോറും പാറി നടക്കും
പൂവുപോലുള്ളൊരു പൂമ്പാറ്റ.

പൂമ്പാറ്റ ആഹാ! പൂമ്പാറ്റ,
ചിത്രങ്ങളുള്ളൊരു പൂമ്പാറ്റ!

പൂന്തോപ്പിലാകെ പാറിക്കളിച്ച്
ചിത്രം വരക്കുന്നു പൂമ്പാറ്റ!

പൂമ്പാറ്റ നല്ല പൂമ്പാറ്റ,
മുറ്റത്തും വന്നെത്തും പൂമ്പാറ്റ.

അങ്ങോട്ടുമിങ്ങോട്ടം തത്തിക്കളിച്ച്
പാറി മറയും പൂമ്പാറ്റ!

എന്തൊരു ചന്തമീ പൂമ്പാറ്റക്ക്!
എപ്പോഴുമെന്ത് ചുറുചുറുക്ക്!

എത വിധമാണീ പൂമ്പാറ്റകൾ!
ഏറെ ചെറുതും വലുതുമുണ്ട്!

റബ്ബിൻ കഴിവുകൾ കണ്ടറിയൂ,
ഭംഗിയായ് എല്ലാം പടച്ചോനവൻ.