ഹ്രസ്വമീ ജീവിതം

ഹുസ്‌ന മലോറം

2025 ജനുവരി 11, 1446 റജബ് 11

കുടിക്കാൻ വെള്ളവും
കഴിക്കാൻ ഭക്ഷണവും
കിടന്നുറങ്ങാൻ കിടപ്പാടവും
കിട്ടിയിട്ടും അഹങ്കരിക്കുന്നവരേ,
വെറുതെയല്ല ഈ ദുനിയാവ്,
ഇത് പരീക്ഷണാലയമാണ്.
ഇവിടെ നമ്മൾ യാത്രക്കാരാണ്,
അൽപകാലം മാത്രമാണ്
ഇവിടെ നമ്മുടെ വാസം.
പോകണം, കർമഭാണ്ഡവുമായി
പടച്ച റബ്ബിന്റെ കോടതിയിലേക്ക്.
ചെയ്തുവെച്ച കർമങ്ങൾ
വിചാരണ ചെയ്യപ്പെടും.
രഹസ്യമായും പരസ്യമായും ചെയ്തത്
ലോകർക്ക് മുമ്പിൽ വെളിവാക്കപ്പെടും
അന്നാർക്കും ആരെയും വേണ്ടാ!
ബന്ധങ്ങൾക്കവിടെ സ്ഥാനമില്ല!
വലതുകൈയിൽ കർമരേഖ
ലഭിക്കുന്നവർ ഭാഗ്യവാന്മാർ!
അവർ സ്വർഗാവകാശികൾ.
ഇടതുകൈയിൽ കർമരേഖ
ലഭിക്കുന്നവർ ദൗർഭാഗ്യവാന്മാർ!
അവർക്കുള്ളത് നരകാഗ്നി.
ഏതു വിഭാഗത്തിൽ പെടണമെന്ന്
നമുക്ക് തീരുമാനിക്കാം.
വിശ്വാസവും കർമങ്ങളും
നന്നാക്കിയെന്നാൽ
സ്വർഗം ലഭിക്കുന്ന
സൗഭാഗ്യവാന്മാരിൽ പെടാം.
സൽവഴി ചരിക്കാതിരുന്നാൽ
നിത്യനാശത്തിലെത്താം.