അരുതെന്നുപറയുവാൻ ശബ്ദമില്ലേ?
മിനാന ഫാത്വിമ (ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ)
2025 ഏപ്രിൽ 05, 1446 ശവ്വാൽ 06

അരുതാത്ത പലതും നടക്കുന്നു ലോകത്ത്
അരുതെന്നു പറയുവാനാരുമില്ല;
അഥവാ പറഞ്ഞെങ്കിലവരുടെ നെഞ്ചത്ത്
അപരിഷ്‌കൃതരെന്നങ്ങ് ചാപ്പ കുത്തും!
പെണ്ണിന്നിണയായി ആണിനെയും
ആണിന്നിണയായി പെണ്ണിനെയും
സ്രഷ്ടാവ് നിശ്ചയിച്ചെങ്കിലതിലുണ്ട്
ജൈവിക നിയമത്തിൻ താളഭംഗി.
മർത്യ പ്രകൃതിക്കെതിരായി നീങ്ങുന്നു
പലരുമിന്നഹങ്കാര തോണിയേറി.
സ്വവർഗാനുരാഗമെന്നോമനപ്പേരിട്ട്
നീചമാം ബന്ധം പുലർത്തിടുന്നു.
ലിംഗവ്യത്യാസത്തിനാധാരമില്ലെന്ന്
ലിബറലിൻ ലേബലിൽ ചൊല്ലിടുന്നു.
താനൊരു പട്ടിയോ മർത്യനോ ആണെന്ന്
താൻ തന്നെ തീരുമാനിക്കുമത്രെ!
വകതിരിവൊട്ടുമേ തൊട്ടുതീണ്ടാത്തവർ
യുക്തിരാഹിത്യത്തിൽ കൊടികളുമായ്
മലിനമാം സംസ്‌കാര ദുർഗന്ധമങ്ങനെ
തെരുവുകൾ തോറും വിതറിടുന്നു.
തച്ചുതകർക്കണമീവിധം മർത്യന്റെ
മനതാരിൽ വളരുന്ന ചിന്തകളെ.
കെട്ടിയുയർത്തണം കൂറ്റൻ മതിലുകൾ
തട്ടി മാറ്റീടുവാൻ ഈ വിപത്ത്.

