കാരുണ്യത്തിന്റെ മാസം
ഹുസ്‌ന മുഹമ്മദലി എൻ.എം.
2025 മാർച്ച് 08, 1446 റമദാൻ 07

റഹ്‌മാൻ നൽകിയ കാരുണ്യത്തിൻ
റമദാൻ ആഗതമായല്ലോ.
റഹ്‌മത്തേറെയിറങ്ങും മാസമിൽ
റബ്ബിൻ മുന്നിൽ ശുക്‌റോതാം.
അലസത കാട്ടാനല്ല റമദാൻ
അതു നാം മനസ്സിലാക്കേണം.
മനസ്സറിഞ്ഞൊരു പ്രാർഥനയാൽ
നിത്യം രാവുകളുണരുന്നേ.
വിശ്വാസത്തിൻ വിശുദ്ധിയോടെ
വിനയത്തോടെ തേടുന്നേ.
ക്വൽബിൻ ശുദ്ധി വരുത്താനായ്
നോമ്പുകൾ നോൽക്കും വിശ്വാസി.
പാപം കഴുകിക്കളയാനായ്
പശ്ചാത്താപം ചെയ്യുന്നേ.
അഹദവനേകിയ അത്ഭുത ഗ്രന്ഥം
അവതരിച്ചതു റമദാനിൽ.
അൽഫുർക്വാനിൻ കൂടെ നടക്കാം
അതിന്റെ പൊരുളെന്തറിഞ്ഞിടാം.
അറിഞ്ഞിടേണം അവസരമാണിത്
തെറ്റിൻ പാതകൾ വെടിയാനായ്.
നന്മക്കൊപ്പം ചേർന്നു നിൽക്കാം
നല്ലതു മാത്രം ചെയ്തീടാം.
മരണം വന്നു വിളിക്കും മുമ്പേ
മനസ്സു നന്നാക്കീടുക നാം.

