എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

പ്രളയത്തിൽ കരളലിയിക്കുന്ന നേർക്കാഴ്ചകൾ

-മുസ്‌ലിം ബിന്‍ ഹൈദര്‍

മഴയെ അന്വേഷിക്കാത്തവരും നിലച്ചുപോയ മഴയെ ഓര്‍ത്ത് വിഷമിക്കാത്തവരും വിരളമാണിന്ന്. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നും കിട്ടാക്കനിയായിക്കൊണ്ടിരിക്കുന്ന കുടിനീരിന്റെ വിഷയത്തില്‍ ദുഃഖവാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.

വായിച്ചു തള്ളാനൊക്കുന്ന വാര്‍ത്തകളോ നിസ്സാരവത്കരിക്കാവുന്ന ഫോട്ടോകളോ പരിഹാരമാര്‍ഗങ്ങള്‍ക്ക് ആക്കം കൂട്ടേണ്ടതില്ലാത്ത അനുഭവങ്ങളോ അല്ല കണ്‍നിറയെ കണ്ടുകൊണ്ടിരിക്കുന്നത്.

ശുദ്ധജലം ലഭിച്ചുകൊണ്ടിരിക്കുന്ന സ്രോതസ്സുകള്‍ മണ്‍കൂനകള്‍ക്ക് വഴിമാറുമ്പോള്‍ ആശങ്കയിലാപതിക്കാത്ത ഏത് ജീവിയാണുള്ളത്?

കേരളത്തിന് 2018ലെ ജൂണ്‍ മാസം വെള്ളം കൊണ്ട് പൊറുതിമുട്ടിയ മാസമായിരുന്നങ്കില്‍ 2019ന്റെത് തികച്ചും വിഭിന്നമാണ്. 1983ലെ വരള്‍ച്ചാ ദുരിതങ്ങള്‍ക്ക് സമാനമാണ് കാര്യങ്ങളടെ കിടപ്പെന്ന് ചരിത്രമറിയുന്നവര്‍ ആണയിടുന്നു!

ഇവിടെ വെട്ടിമാറ്റപ്പെട്ട മരത്തിനെയോ പ്രകൃതിയുടെ മാറ്റങ്ങളെയോ പഴിക്കാതെ ഇത്തരം അവസ്ഥകളുടെ മൂലകാരണത്തെ കുറിച്ച് അന്വേഷിക്കേണ്ടിയിരിക്കുന്നു നാം.

ജീവിതത്തിന്റെ നിഖില മേഖലകളിലും പുലര്‍ത്തിപ്പോരേണ്ട ദൈവിക നിയമങ്ങള്‍ കാറ്റില്‍ പറത്തി അനുദിനം അരുതായ്മകളുടെ ആള്‍രൂപങ്ങളായിക്കൊണ്ടിരിക്കുന്നുവെങ്കില്‍ ദൈവം പരീക്ഷിക്കാതിരിക്കില്ല. അത്തരം പരീക്ഷണങ്ങള്‍ വെള്ളത്തിന്റെയും വെളിച്ചത്തിന്റെയും കുറവ് മൂലവും പ്രത്യക്ഷപ്പെട്ടേക്കാം.

ആയതിനാല്‍, എണ്ണിയാലൊടുങ്ങാത്ത ദൈവാനുഗ്രഹങ്ങളുടെ ഇടയിലൂടെ ജീവിക്കുമ്പോഴും അവ അനുഭവിച്ച് സുഖത്തോടെ കഴിയാന്‍ നാം അര്‍ഹരാവേണ്ടതുണ്ട്. സല്‍കര്‍മങ്ങളുടെ പിന്‍ബലത്തില്‍ നാഥന്റെ അനുഗ്രഹത്തിനായ് പ്രാര്‍ഥിക്കാം നമുക്ക്; പ്രതീക്ഷ കൈവെടിയാതെ.