എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ജനുവരി 28 1438 റബിഉൽ ആഖിർ 29

വായനക്കാർക്ക്‌ പരിഗണന നൽകുക

`നേർപഥം` പ്രഥമ ലക്കം വായിക്കാനിടയായി. `പുതുമ`കൾകൊണ്ട്‌ പുതുമ തീർത്തു കണ്ടില്ല. പുതുക്കത്തിന്റെ പരിമിതികളുണ്ടാകും. എന്നും പുതുമയുള്ളതാണല്ലോ ഇസ്ലാം. അതിലേക്ക്‌ വായനക്കാർക്ക്‌ വാതായനം തുറന്നുകൊടുക്കാൻ `നേർപഥ`ത്തിന്‌ കഴിയുമെന്ന്‌ പ്രതീക്ഷിക്കാം. വായനക്കാർക്ക്‌ പ്രതികരിക്കാൻ പേജുകൾ നീക്കിവെക്കുമല്ലോ.

ആർ.എം.ഇബ്‌റാഹീം, വെളുത്തൂർ, തൃശൂർ


കടമ്പകൾ ചാടിക്കടക്കുക

`നേർപഥം` പ്രസിദ്ധീകരിച്ചു തുടങ്ങിയതിനു പിന്നിൽ വലിയ ലക്ഷ്യങ്ങളുണ്ടെന്നതിൽ സംശയമില്ല. പ്രബോധന വീഥിയിൽ അതുല്യമായ സംഭാവനകൾ നൽകാൻ `നേർപഥ`ത്തിന്‌ കഴിയുമാറാകട്ടെ.

അത്ര സുഗമമല്ല ഇന്ന്‌ ദഅ​‍്‌വത്തിന്റെ മാർഗം. ഏത്‌ പ്രതിസന്ധികളെയും തരണം ചെയ്യാനും വിഷമതകൾ സഹിച്ച്‌ റബ്ബിന്റെ വിധിയിൽ വിശ്വാസമർപിച്ച്‌ പ്രതിഫലേഛയോടെ മുന്നേറാനും സാധിക്കേണ്ടതുണ്ട്‌. സഹനവും വിട്ടുവീഴ്ചയും അനിവാര്യമായിവരും. സത്യമതത്തിലേക്ക്‌ ക്ഷണിച്ചുകൊണ്ട്‌ കടന്നുവന്ന പ്രവാചകന്മാർക്കും അനുചരന്മാർക്കും ഇത്തരം നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്‌. ചിലരെ എതിരാളികളായിരുന്ന സ്വജനത വധിക്കുകപോലുമുണ്ടായിട്ടുണ്ട്‌. മുഹമ്മദ്‌ നബി​‍ൃയെയും സ്വഹാബത്തിനെയും സ്വന്തം നാട്ടിൽ നിന്ന്‌ പുറത്താക്കിയതും ത്വാഇഫുകാർ കല്ലെറിഞ്ഞ്‌ ഓടിച്ചതും ഈ മാർഗത്തിലായിരുന്നു. അതുകൊണ്ടൊക്കെയായിരിക്കണം ദഅ​‍്‌വത്തിനെക്കുറിച്ച്‌ പ്രതിപാദിക്കുന്നയിടങ്ങളിൽ ക്ഷമയെക്കുറിച്ചും ക്വുർആൻ പ്രത്യേകം ഊന്നിപ്പറയുന്നത്‌:

“കാലംതന്നെയാണ്‌ സത്യം, തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു. വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ” (103:1-3).

മുഹമ്മദ്‌ ജമാൽ കെ.പി, തൃപ്പണിത്തുറ


സ്നേഹത്തിന്റെ സന്ദേശം

`നേർപഥം` കിട്ടി. നന്നായിട്ടുണ്ട്‌. നെടുങ്കൻ ലേഖനങ്ങളില്ലാത്തതിനാൽ ഒറ്റയിരുപ്പിന്‌ വായിച്ചു തീർക്കാൻ സാധിച്ചു. സ്നേഹത്തിന്റെ സന്ദേശം പ്രസരിപ്പിക്കാൻ `നേർപഥം`ത്തിന്‌ സാധിക്കണം. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ആവരണമില്ലാതെ ആദർശം തുറന്നുപറയുന്ന സംസ്കാരം പിന്തുടരണം.

ഈമാനിന്റെ ശക്തമായ പാശങ്ങളിൽ പെട്ടതാണ്‌ അല്ലാഹുവിന്‌ വേണ്ടിയുള്ള സ്നേഹം. അല്ലാഹുവിന്‌ വേണ്ടി സ്നേഹിക്കുകയും വെറുക്കുകയും നൽകുകയും തടയുകയും ചെയ്യൽഒരുവന്റെ ഈമാനിന്റെ അടയാളമാണ്‌. പരസ്പരം ശക്തിപകരുന്ന കെട്ടിടം പോലെയാണ്‌ വിശ്വാസികൾ എന്നാണല്ലോ നബി(സ്വ) പറഞ്ഞത്‌.

-റഈസുദ്ദീൻ, കണ്ണൂർ