എഴുത്തുകള്‍

വായനക്കാർ എഴുതുന്നു

2017 ആഗസ്ത് 19 1438 ദുല്‍ക്വഅദ് 26

വസ്തുക്കളിലുള്ള പന്നിനെയ്യ് തിരിച്ചറിയുക, ഒഴിവാക്കുക

മിക്കവാറും യൂറോപ്പ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിലെ പ്രാഥമിക മാംസം പന്നിമാംസമാണ്. ആ രാജ്യങ്ങളില്‍ ധാരാളം ഫാമുകളില്‍ പന്നി വളര്‍ത്തുന്നുണ്ട്. ഫ്രാന്‍സില്‍ മാത്രമായി 42000ല്‍ അധികം ഫാമുകളുണ്ടെന്ന്് കണക്കുകള്‍ പറയുന്നു.

മറ്റുള്ള ജീവികളെക്കാള്‍ പന്നികളുടെ ശരീരത്തില്‍ കൂടുതല്‍ നെയ്യ് ഉദ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ യൂറോപ്പുകാരും അമേരിക്കക്കാരും പന്നിപ്പനി പോലുള്ള അസുഖങ്ങളെ ഭയന്ന് ഇവ ഉപയോഗിക്കാറില്ല. ഇത് ക്രമീകരിക്കാനാകാതെ അവിടത്തെ ഫുഡ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പ്രയാസത്തിലായി. അങ്ങനെ അതുകൊണ്ട് അവര്‍ സോപ്പ് ഉണ്ടാക്കി കയറ്റുമതി ചെയ്തു. യൂറോപ്പില്‍ എല്ലാ വസ്തുക്കളും അതിന്റെ പാക്കില്‍ എഴുതാന്‍ നിയമം വന്നപ്പോള്‍ ഇത് കൊണ്ടുണ്ടാക്കുന്ന വസ്തുക്കളില്‍ 'പിഗ് ഫാറ്റ്' എന്ന് രേഖപ്പെടുത്തി. അതോടെ ഇസ്‌ലാമിക രാഷ്ട്രങ്ങളില്‍ ഇത്തരം വസ്തുക്കള്‍ നിരോധിച്ചു. പിന്നീട് യുദ്ധത്തില്‍ ബുള്ളറ്റ് ഉണ്ടാക്കാന്‍ ഉപയോഗിച്ചു, മുസ്്‌ലിം പട്ടാളക്കാരുടെ എതിര്‍പ്പില്‍ അതും പരാജയപ്പെട്ടു. അവസാനം അവര്‍ ഇ-കോഡ് ഭാഷ ഉപയോഗിക്കാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ പന്നിനെയ്യ് ചേര്‍ക്കുന്ന വസ്തുക്കള്‍ക്ക് ചില ഉദാഹരണങ്ങള്‍ കാണുക. 

ടൂത്ത് പേസ്റ്റ്്, ഷേവിംഗ് ക്രീം, ച്യുയിംഗം, ചോക്കലേറ്റ്, മിഠായികള്‍, ബിസ്‌ക്കറ്റുകള്‍ കോണ്‍ഫ്‌ളേക്‌സ്...

അതുകൊണ്ട് ഇക്കാര്യം എല്ലാവരും തിരിച്ചറിയണമെന്നും, നാം വാങ്ങുന്ന വസ്തുക്കളില്‍ താഴെ നല്‍കിയിട്ടുള്ള ഇ-കോഡ് ലിസ്റ്റ് പരിശോധിക്കണമെന്നും അവയില്‍ ഈ കോഡ് ഉണ്ടെങ്കില്‍ ഉപേക്ഷിക്കണമെന്നും അറിയിക്കുന്നു.  

E100, E110, E120, E140, E141, E153, E210, E213, E214, E216, E234, E252, E270, E280, E325, E326, E327, E334, E335, E336, E337, E422, E430, E431, E432, E433, E434, E435, E436, E440, E470, E471, E472, E473, E474, E475, E476, E477, E478, E481, E482, E483, E491, E492, E493, E494, E495, E542, E570, E572, E631, E635, E904.  - ഡോ: എം. അംജദ് ഖാന്‍


മുസ്‌ലിംകളുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുമ്പോള്‍

സ്വാതന്ത്ര്യസമര മുന്നേറ്റങ്ങളെ വേലിപ്പടര്‍പ്പിനപ്പുറത്ത് നിന്ന് നോക്കിക്കണ്ടപ്പോള്‍ കാലിന് മുള്ളു കുത്തിയ പാരമ്പര്യം പോലുമില്ലാത്ത 'ദേശീയതയുടെ വക്താക്കളോട്' രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ട ഗതികേടിലാണിന്ന് ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍. കൊളോണിയല്‍ ഭാരതത്തിലെ ബ്രിട്ടീഷധികാരികളുടെ ഷൂവിനടിയില്‍ വിഷം പുരട്ടിയിരുന്നെങ്കില്‍ ഇന്ന് സംഘികളുടെ ഉപദ്രവങ്ങളുണ്ടാകുമായിരുന്നില്ല എന്ന കേരളത്തിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവിന്റെ അഭിപ്രായപ്രകടനം സാര്‍ഥകമാവുന്നത് ഈ പശ്ചാത്തലത്തിലാണ്. 

വ്യത്യസ്ത ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് ജീവിക്കുമ്പോഴും പരസ്പര ബഹുമാനത്തോടെയും ആദരവോടെയും കഴിഞ്ഞിരുന്ന ഇന്ത്യയിലെ ബഹുഭൂരിപക്ഷത്തെ ഭിന്നിപ്പിച്ചു വര്‍ഗീയത വളര്‍ത്തുന്നത് ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്യുന്ന ഈര്‍ക്കിള്‍ പാര്‍ട്ടികളാണെന്നത് ലോകത്തിന് മുമ്പില്‍ ഇന്ത്യയെ നാണം കെടുത്തുന്നുണ്ട്. ഈയൊരവസരത്തില്‍ മുസ്‌ലിം കൈരളിയുടെ സ്വാതന്ത്ര്യ സമര പാരമ്പര്യത്തെ എടുത്തു പറയുന്ന അല്‍ത്താഫ് അമ്മാട്ടിക്കുന്നിന്റെ ലേഖനം ഉചിതമായി. കാലിക പ്രസ ക്തമായ ഇത്തരം ലേഖനങ്ങള്‍ തുടര്‍ന്നും പ്രതീ ക്ഷിക്കുന്നു. ലേഖകന് അഭിനന്ദനങ്ങള്‍.

- ഷാറൂഖ് അസ്‌ലം, നെല്ലിക്കാപറമ്പ്