ഉപദേശം

ഉസ്മാന്‍ പാലക്കാഴി

2017 ജൂലായ് 29 1438 ദുല്‍ക്വഅദ് 05

പുലര്‍ച്ചെ നമ്മള്‍ ഉണരേണം

കുളിച്ചു പള്ളിയില്‍ പോകേണം.

പഠിച്ചിടേണം ദീന്‍ കാര്യം

ഗ്രഹിച്ചിടേണം തിരുക്വുര്‍ആന്‍.

മുറിച്ചിടേണം നഖമെല്ലാം

കടിച്ചിടല്ലെ നഖമാരും.

പിടിച്ചിടല്ലെ പിടിവാശി

കഴിച്ചിടേണം ആഹാരം.

കളിച്ചിടേണം പതിവായി

ലഭിച്ചിടാനായ് ആരോഗ്യം.

ഉരച്ചിടേണം ബിസ്മില്ലാ

സ്തുതിച്ചിടേണം റഹ്മാനെ.

പഠിച്ചിടേണം നന്നായി

മടിച്ചിടല്ലെ നന്നാവാന്‍.

സഹിച്ചിടേണം വിഷമങ്ങള്‍

ക്ഷമിച്ചിടേണം നന്നായി.

തനിച്ചു ദൂരെ പോകല്ലെ 

പകച്ചു കെണിയില്‍ ചാടല്ലെ.

ശ്രവിച്ചിടേണം ഉപദേശം

മരിച്ചുപോകും ഒരുനാളില്‍.