അബ്ദുല്ലക്ക്‌ പറ്റിയ അബദ്ധം

അറബി കഥ - പുനരാഖ്യാനം: അബൂ തൻവീൽ

2017 ഫെബ്രുവരി 04 1438 ജമാദുൽ അവ്വൽ 09

പണ്ടു പണ്ട്‌ ഒരു ഗ്രാമത്തിൽ അബ്ദുല്ല എന്ന്‌ പേരുള്ള ഒരു വിദഗ്ധനായ ഒരു മരപ്പണിക്കാരനുണ്ടായിരുന്നു. ഒരു വലിയ മുതലാളിയുടെ കീഴിലായിരുന്നു അയാൾ പണിയെടുത്തിരുന്നത്‌. ഗ്രാമത്തിലെ കൂടുതൽ ആളുകളും അബ്ദുല്ല പണിതാലേ വീടു നിർമാണം ഭംഗിയായിപൂർത്തിയാകൂ എന്ന്‌ ചിന്തിക്കുന്നവരായിരുന്നു. അത്രമാത്രം കൃത്യതയോയെടും ആത്മാർഥതയോടെയും സൂക്ഷ്മതയോടെയുമായിരുന്നു അബ്ദുല്ല തന്റെ ജോലി നിർവഹിച്ചിരുന്നത്‌. അതിനാൽ തന്നെ ഗ്രാമവാസികൾ എല്ലാവരും അബ്ദുല്ലയെ വളരെ സ്നേഹിക്കുകയും ചെയ്തിരുന്നു.

വർഷങ്ങൾ കുറേ കടന്നുപോയി. അബ്ദുല്ലയുടെ ചുറുചുറുക്കും ആരോഗ്യവും മെല്ലെ മെല്ലെ കുറഞ്ഞു വന്നു തുടങ്ങി. ഒരു അവധി ദിവസം അബ്ദുല്ല വീട്ടിൽ ഭാര്യയോടും മക്കളോടുമൊന്നിച്ചു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദിവസങ്ങളായി താൻ മനസ്സിൽ ആലോചിച്ചു കൊണ്ടിരിക്കുന്ന കാര്യം വെളിപ്പെടുത്തി; താൻ ജോലിയിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്നതായിരുന്നു കാര്യം. കുടുംബവും അതിനോട്‌ യോജിച്ചു. കാരണം വളരെ കാലം ഒരു പാട്‌ പ്രയാസത്തോടെ ജോലിയും മറ്റു ഉത്തരവാദിത്തവുമായി ജീവിച്ച അബ്ദുല്ലക്ക്‌ ഇനി വിശ്രമം ആവശ്യം തന്നെയാണ്‌. അതിനാൽ തന്നെ കുടുംബത്തിനും അതിൽ എതിർപ്പൊന്നുമുണ്ടായില്ല.

അടുത്ത ദിവസം അബ്ദുല്ല തന്റെ മുതലാളിയോട്‌ താൻ ജോലിയിൽ നിന്നും വിരമിക്കാനുദ്ദേശിക്കുന്നതിനെ സംബന്ധിച്ച്‌ സംസാരിച്ചു. പക്ഷേ, മുതലാളി സമ്മതിച്ചില്ല. അദ്ദേഹം പറഞ്ഞു: “ഞാൻ അവസാനമായി ഉണ്ടാക്കാനുദ്ദേശിക്കുന്ന ഒരു വലിയ വീടിന്റെ പണികൂടി പൂർത്തിയാക്കിയതിനു ശേഷം മാത്രമെ താൻ ജോലിയിൽ നിന്നും വിരമിക്കാവൂ.”

അബ്ദുല്ല മനസ്സില്ലാ മനസ്സോടെ ഇത്‌ തന്റെ ജീവിതത്തിലെ അവസാനത്തെ പദ്ധതിയാണെന്ന്‌ തനിക്ക്‌ ഉറപ്പ്‌ തരാമെങ്കിൽ ഇത്‌ കൂടി ഏറ്റെടുക്കാമെന്ന്‌ സമ്മതിച്ചു.

ജോലിയിൽ നിന്നും വിരമിക്കുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു നടക്കുന്ന അബ്ദുല്ലക്ക്‌ മുതലാളി ഏൽപിച്ച വലിയ വീടിന്റെ പണിയിൽ കൃത്യമായ ശ്രദ്ധയും ആത്മാർഥതയും കാണിക്കാൻ മനസ്സുണ്ടായില്ല. കൂടെയുള്ളവർ ഇനി മുതൽ താനില്ലാതെ ജോലി ചെയ്യേണ്ടതല്ലേ; അവർ വേണമെങ്കിൽ ശ്രദ്ധിച്ചോട്ടെ, തന്നെക്കൊണ്ട്‌ ഇത്രയൊക്കെയേ കഴിയൂ എന്ന മട്ടിലായിരുന്നു അബ്ദുല്ല.

ഏറ്റെടുത്ത ജോലി എത്രയും പെട്ടെന്ന്‌ തീർക്കണമെന്ന ഒറ്റ ചിന്ത മാത്രമെ അബ്ദുല്ലക്ക്‌ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളിലും ശ്രദ്ധ കാണിച്ചില്ല. ഏതായാലും നിശ്ചയിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ വീടിന്റെ പണി പൂർത്തിയായി. അബ്ദുല്ലയുണ്ടാക്കിയതിൽ തീർത്തും സാധാരമായൊരു വീട്‌ എന്നതിൽ കവിഞ്ഞ്‌ ആ വീടിന്‌ മറ്റൊരു പ്രത്യേകതയും ഉണ്ടാക്കാൻ അബ്ദുല്ല ശ്രമിച്ചതുമില്ല. സാധാരണ അയാൾ ഉണ്ടാക്കുന്ന ഓരോ പുതിയ വീടിനും എന്തെങ്കിലുമൊക്കെ പ്രത്യേകതയും ആകർഷണീയതയുമൊക്കെ ഉണ്ടാകുമായിരുന്നു.

അടുത്ത ദിവസം മുതലാളി വീട്‌ കാണാനെത്തി. അബ്ദുല്ലയിൽ നിന്നും വീടിന്റെ താക്കോൽ വാങ്ങി. എന്നിട്ട്‌ അവിടെ കൂടിയ മുഴുവൻ ജോലിക്കാരെയും മറ്റുള്ളവരെയും വളിച്ച്‌ വളരെ ആദരവോടെ അബ്ദുല്ലക്ക്‌ ആ പുതിയ വീടിന്റെ താക്കോൽ നൽകി. എന്നിട്ട്‌ പറഞ്ഞു: “ഇത്രയും നാൾ എന്നോടൊന്നിച്ച്‌ വളരെ ആത്മാർഥമായി ജോലി ചെയ്ത അബ്ദുല്ലക്ക്‌ ഈ വീട്‌ എന്റെ ഒരു സമ്മാനമായി നൽകാൻ ഞാൻ ആഗ്രഹിക്കുന്നു.”

എല്ലാവർക്കും വളരെ സന്തോഷമായി. അപ്പോഴാണ്‌ അബ്ദുല്ലക്ക്‌ താൻ അവസാനമായി ചെയ്ത ജോലിയിൽ ആത്മാർഥത കാണിക്കാത്തതിന്റെ നഷ്ടം മനസ്സിലായത്‌. ചെയ്യുന്ന എല്ലാ ജോലിയിലും ഒരു പോലെ ആത്മാർഥതയും ശ്രദ്ധയും കൃത്യതയും പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാൻ സാധിച്ചത്‌.

കൂട്ടുകാരേ, ഇഹലോകത്ത്‌ നാം ചെയ്യുന്ന മുഴുവൻ സൽകർമങ്ങൾക്കും അർഹമായ പ്രതിഫലം നാളെ പരലോകത്ത്‌ ലഭിക്കണമെങ്കിൽ നല്ല ഉദ്ദേശത്തോടെയും ആത്മാർഥതയോടെയും പ്രതിഫലം ആഗ്രഹിച്ചും ആയിരിക്കണം അവ ചെയ്യേണ്ടത്‌. അബ്ദുല്ലയുടെ കഥയിൽ നിന്ന്‌ അതാണ്‌ നമുക്ക്‌ ലഭിക്കേണ്ട ഗുണപാഠം.


നാഥനെ കുറിച്ച്..

ഹാരിസ്‌


ഓടി ഓടി നീ വരൂ
പാടി പാടി നീ തരൂ
അറിവിൽൻ മുൽത്ത്‌ കോല്ല?ൽത്ത്‌ വെൽച്ച
വരികളോതി നീ വരൂ

വാനിലൽമ്പിളിയെ തീല്ല?ൽത്ത്‌
പൊൽൻ വെളിൽച്ചവും കൊടുൽത്ത്‌
താഴെ വീണിടാതെ നില്ല?ൽത്തും
നാഥനെൽക്കുറില്ച്ച്‌
(ഓടി ഓടി നീ വരൂ...)

നിൽന്നിടാൽത്ത തിരകളും
മുൽത്തുകല്ല? പവിഴവും
നിറൽഞ്ഞ കടലു തീല്ല?​‍െൽത്താരാ
നാഥനെൽക്കുറില്ച്ച്‌
(ഓടി ഓടി നീ വരൂ...)

വരൽണ്ട തോട്‌ പുഴകളും
വല്ലഗ്ഗിയ കുളൽങ്ങളും
മഴകളാല്ല? നിറ​‍െൽച്ചാരാ
നാഥനെൽക്കുറില്ച്ച്‌
(ഓടി ഓടി നീ വരൂ...)
കാലിലായ്‌ നടൽന്നിടും
ഉദരമാല്ല? ഇഴൽഞ്ഞിടും
ജീവജാലവും പടൽച്ച
നാഥനെൽക്കുറില്ച്ച്‌
(ഓടി ഓടി നീ വരൂ...)

കരിൽച്ചിടും നരകവും
സുഖിൽച്ചിടാൽൻ സുവല്ല?ഗവും
പടൽച്ച നീതിമാനവൽൻ
നാഥനെൽക്കുറില്ച്ച്‌
(ഓടി ഓടി നീ വരൂ...)

ഓടി ഓടി നീ വരൂ
പാടി പാടി നീ തരൂ
അറിവിൽൻ മുൽത്ത്‌ കോല്ല?ൽത്ത്‌ വെൽച്ച
വരികളോതി നീ വരൂ