‘പ്രൊഫഷണലുകളിൽ അന്ധവിശ്വാസം വളരുന്നത് ഗുരുതരം’ | ‘പ്രൊഫെയ്‌സ് ’ ദ്വിദിന ഫാമിലി കോൺഫറൻസ് സമാപിച്ചു

ന്യൂസ് ഡെസ്ക്

2023 ഫെബ്രുവരി 04, 1444 റജബ് 12

കുറ്റിപ്പുറം: ബൗദ്ധികമായി ഏറെ വളർന്നിട്ടും ആത്മീയ ചൂഷണങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ വിധേയപ്പെടുന്നത് ഏറെ ഗുരുതരമാണെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച പ്രൊഫെയ്‌സ് ദ്വിദിന പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു.

സ്വാശ്രയ കോളേജുകളടക്കം ഉയർന്ന വിദ്യാലയങ്ങളിൽനിന്ന് ഉയർന്ന സാമ്പത്തിക ബാധ്യതയോടെ പഠിച്ചിറങ്ങിയ പ്രൊഫഷണലുകളായ ഉദ്യോഗാർഥികളിലെ തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. പ്രൊഫഷണൽ വിദ്യാലയങ്ങളിലെ നിലവാരമില്ലായ്മയും സംസ്ഥാനത്ത് തൊഴിലവസരങ്ങൾ വിരളമായതുമാണ് അതിന് കാരണമായി പറയുന്നത്. യുവാക്കളിൽ തൊഴിൽ നൈപുണ്യം വർധിപ്പിച്ച് അതിന് പരിഹാരം കാണാൻ അധികാരികൾ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

നവലിബറൽ വാദങ്ങൾ നൂറ്റാണ്ടുകൾകൊണ്ട് നാം കരഗതമാക്കിയ നവോത്ഥാന മുന്നേറ്റങ്ങളിൽനിന്ന് പിന്നോട്ട് വലിക്കുന്നതാണെന്ന് മുഖ്യാതിഥിയായി സംസാരിച്ച പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പ്രസ്താവിച്ചു. മതനിരാസ പ്രവർത്തനങ്ങളിലേക്ക് സമൂഹത്തെയും യുവത്വത്തെയും നയിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് കേന്ദ്ര,സംസ്ഥാന സർക്കാറുകൾ. ധാർമിക മൂല്യങ്ങൾ മുറുകെ പിടിച്ച് മുന്നോട്ട് പോകാനുള്ള ഉത്തരവാദിത്തം പ്രൊഫഷണൽസ് ഉൾപ്പെടെയുള്ള സമൂഹത്തിന്റെ നാനാവിഭാഗം ജനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.

സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. സെയ്ത് പട്ടേൽ (മുംബൈ) മുഖ്യപ്രഭാഷണം നടത്തി. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ്് കെ. താജുദ്ദീൻ സ്വലാഹി, ജംഷീർ സ്വലാഹി, ഡോ. മുഹമ്മദ് മുബഷിർ, ആദിൽ അബ്ദുൽ ഫത്താഹ് എന്നിവർ വിഷയാവതരണം നടത്തി.

‘ലിബറലിസം ഒരു പോസ്റ്റ് മാർട്ടം’ സെഷനിൽ ഷംജാസ് കെ അബ്ബാസ് വിഷയാവതരണം നടത്തി. ഇന്ററാക്ഷൻ സെഷനിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, സാദിഖ് മദീനി, ഡോ. ജൗഹർ മുനവ്വർ, ടി.കെ. നിഷാദ് സലഫി, ഉനൈസ് സ്വലാഹി, എ.പി. മുനവ്വർ സ്വലാഹി തുടങ്ങിയവർ സംസാരിച്ചു. കെ.സി. ഹാരിസ് മദനി കായക്കൊടി സമാപന പ്രഭാഷണം നടത്തി.

നഴ്‌സറി വിദ്യാർഥികൾക്കായുള്ള ‘സ്വീറ്റ് ബഡ്‌സി’ന് റസീൽ പി.യു, മുഹമ്മദലി നെടുവഞ്ചേരി എന്നിവരും, പ്രൈമറി വിദ്യാർഥികൾക്കായുള്ള ‘ബട്ടർ ഫ്‌ളൈസി’ൽ അഷ്‌കർ ഇബ്രാഹീം, മുസ്തഫ മദനി, വി.ടി. അബ്ദുൽ സലാം, മൻസൂർ സ്വലാഹി, പി.കെ. അംജദ് മദനി, എം.കെ. ഇർഫാൻ സ്വലാഹി എന്നിവരും, യു.പി. വിഭാഗം വിദ്യാർഥികൾക്കായുള്ള ‘ലിറ്റിൽ വിങ്‌സി’ൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി ഷമീൽ മഞ്ചേരി, അസ്ഹർ ചാലിശ്ശേരി, ശരീഫ് കാര, ശഫീഖ് സ്വലാഹി എന്നിവരും, ടീനേജ് വിദ്യാർഥികൾക്കായുള്ള ‘ടീൻസ് സ്‌പെയ്‌സി’ൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി താനൂർ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, സി. മുഹമ്മദ് അജ്മൽ എന്നിവരും നേതൃത്വം നൽകി. അഞ്ച് വേദികളിലായി നടന്ന സമ്മേളനത്തിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള മൂവായിരത്തോളം പ്രതിനിധികൾ പങ്കെടുത്തു.