സംസ്ഥാന മദ്‌റസ സർഗ സംഗമം; മലപ്പുറം ഈസ്റ്റ് ജില്ലക്ക് ഒന്നാം സ്ഥാനം

ന്യൂസ് ഡെസ്ക്

2023 ഫെബ്രുവരി 11, 1444 റജബ് 19

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ ബോർഡ് മദ്‌റസാ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച സംസ്ഥാനതല സർഗ സംഗമം സമാപിച്ചു. പാണക്കാട് ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസിൽ വെച്ച് നടന്ന മത്സര പരിപാടികൾ വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ബോർഡ് അംഗം റഷീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

12 വേദികളിലായി ജൂനിയർ, സീനിയർ കാറ്റഗറിയിൽ 600 ഓളം വിദ്യാർഥികൾ മത്സരത്തിൽ മാറ്റുരച്ചു. മലപ്പുറം ഈസ്റ്റ് ജില്ല ഒന്നാം സ്ഥാനവും മലപ്പുറം വെസ്റ്റ് ജില്ല രണ്ടാം സ്ഥാനവും കണ്ണൂർ ജില്ല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാംകുളം, പാലക്കാട്, മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, മലപ്പുറം നോർത്ത്, കോഴിക്കോട് സൗത്ത്, കോഴിക്കോട് നോർത്ത്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽനിന്നും പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തത്.

ജനറൽ കൺവീനർ മുസ്തഫ മദനി, റഷീദ് മാസ്റ്റർ, കെ.വി മുഹമ്മദലി സലഫി, ആസിഫ് സ്വലാഹി, അർഷദ് സ്വലാഹി, ശാക്കിർ മഞ്ചേരി, ആസിഫ് സ്വലാഹി, ഹസൈനാർ സുല്ലമി, ഹുസൈൻ കാവനൂർ, നാസർ പൂനൂർ എന്നിവർ നേതൃത്വം നൽകി.


അൽ ഇത്ഖാൻ: സ്‌കൂൾ ഓഫ് ക്വുർആൻ സംസ്ഥാനതല ഇന്റർ സ്‌കൂൾ മത്സരങ്ങൾ സമാപിച്ചു

പാണക്കാട്: ജാമിഅ അൽഹിന്ദിന്റെ കീഴിലുള്ള സ്‌കൂൾ ഓഫ് ക്വുർആൻ വിദ്യാർഥികളുടെ സംസ്ഥാനതല സർഗസംഗമം ‘അൽ ഇത്ഖാൻ’ സമാപിച്ചു. പാണക്കാട്ടെ ജാമിഅ അൽഹിന്ദ് ലേഡീസ് ക്യാമ്പസിൽ നടന്ന പ്രോഗ്രാമിൽ 8 വേദികളിലായി 46 ഇനം മത്സരങ്ങളിൽ 435 പ്രതിഭകളാണ് പങ്കെടുത്തത്.

കുട്ടികളുടെ സർഗ കഴിവുകൾ പരിപോഷിപ്പിക്കാനും ക്രിയാത്മക ചിന്തകൾ പ്രോത്സാഹിപ്പിക്കാനുമായി എട്ട് വർഷം മുമ്പ് തുടക്കം കുറിച്ചതാണ് അൽ ഇത്ഖാൻ. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭകളുടെ മത്സരങ്ങൾ വീക്ഷിക്കാനായി, മുൻകൂട്ടി രജിസ്റ്റർ ചെയ്ത ആയിരങ്ങളാണ് ഒത്തുകൂടിയത്.

പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി അധ്യഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി മുഖ്യാതിഥിയായിരുന്നു.

സ്‌കൂൾ ഓഫ് ക്വുർആൻ ഡയറക്ടർ പി.വി അനിൽ പ്രിംറോസ്, മുസ്‌ലിം ബിൻ ഹൈദർ, പ്രോഗ്രാം കൺവീനർ ഹാരിസ് അൻസാരി പന്താവൂർ എന്നിവർ സംസാരിച്ചു. സയ്യിദ് അബ്ദുല്ല, നൗഫൽ സി.പി, സിയാദ് അൽഹികമി, അബ്ദുർറഊഫ് അൽഹികമി, വസീം അൽഹികമി, ഫസൽ മമ്പാട്, ടി.കെ തഖിയുദ്ദീൻ, സ്വലാഹുദ്ദീൻ ഇബ്‌നു സലീം, ഷമീറ കോടിത്തൊടിക, അസ്‌മ ബിൻത് ഇസ്മയിൽ, ഫാത്വിമ മുഹമ്മദ് സാലി എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.

വിജയികളായ സെന്ററുകൾക്ക് ഓവറോൾ ട്രോഫികൾ കൈമാറി. ലെവൽ ഒന്ന്, രണ്ട് ഓവറോൾ ട്രോഫികൾ യഥാക്രമം തോട്ടശ്ശേരിയറ, കൊല്ലായിൽ സെന്ററുകളും ലെവൽ മൂന്നിലെ ഓവറോൾ മഞ്ചേരി, കൊല്ലായിൽ സെന്ററുകൾ സംയുക്തമായും ലെവൽ നാല്, അഞ്ച് കോട്ടക്കൽ സെന്ററും ലെവൽ ആറ് മാറഞ്ചേരി സെന്ററും കരസ്ഥമാക്കി.

മുഹമ്മദ് നാസിം മഞ്ചേരി (ലെവൽ ഒന്ന്), ഖദീജ കൊല്ലം (ലെവൽ രണ്ട്), (അദ്‌നാൻ അഹ്‌മദ് കൊല്ലായിൽ, അബ്ദുറഹിമാൻ മഞ്ചേരി (ലെവൽ മൂന്ന്), ഫർഹാന കോട്ടക്കൽ (ലെവൽ നാല്), ഫറാഷ തിശ്രീൻ തിരൂർ (ലെവൽ അഞ്ച്), നിഷാൻ എം.സി.സി പരപ്പനങ്ങാടി (ലെവൽ ആറ്) എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്കുള്ള അവാർഡുകൾ ജാമിഅ അൽഹിന്ദ് ജോയിന്റ് കൺവീനർ നബീൽ രണ്ടത്താണി വിതരണം ചെയ്തു.