‘വിദ്യാഭ്യാസ ഗുണനിലവാരം തകരുന്നത് ആശങ്കജനകം’

വിസ്ഡം യുത്ത് അധ്യാപക സമ്മേളനം

2023 ഒക്ടോബർ 14 , 1445 റ.അവ്വൽ 29

മഞ്ചേരി: കേരളത്തിലെ വിദ്യാഭ്യാസ ഗുണനിലവാരം കുറയുന്നെന്ന വസ്തുത ഗൗരവമായി കാണുകയും അതിനെതിരെ പരിഹാരനടപടികൾ ആസൂത്രണം ചെയ്യുകയും വേണമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച അധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു. 2024 ഫെബ്രുവരി 10,11 തീയതികളിൽ മലപ്പുറത്ത് നടക്കുന്ന കേരള യൂത്ത് കോൺഫറൻസിന്റ ഭാഗമായാണ് സമ്മേളനംസംഘടിപ്പിച്ചത്.

ലജ്‌നത്തുൽ ബുഹുസുൽ ഇസ്‌ലാമിയ പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അബ്ദുല്ല, കെ. എ.ടി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുൽ ഹഖ്, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, കെ.പി.എസ്.ടി.എ ജില്ല അക്കാദമിക് കൺവീനർ അബ്ദുൽ ഹമീദ്, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ജനറൽ സെക്രട്ടറി ടി. ശമീൽ, ഷാജഹാൻ സ്വലാഹി എന്നിവർ സംസാരിച്ചു.

അബ്ദുറഷീദ് കുട്ടമ്പൂർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, സി.പി. അബ്ദുല്ല ബാസിൽ, ജംഷീർ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തി. എം. ഷമീം, അബ്ദുറഹ്‌മാൻ അൻസാരി, വി.പി. ബഷീർ, അശ്ഹം സലീൽ, ജൗഹർ മുനവ്വർ, യു. മുഹമ്മദ് മദനി, അജ്മൽ ഫൗസാൻ, മുനവ്വിർ സ്വലാഹി, ശാരിഖ് അമീൻ, മുസ്തഫ മദനി, ഫിറോസ് സ്വലാഹി എന്നിവർ സംബന്ധിച്ചു. സൈനുദ്ദീൻ മാസ്റ്റർ പട്ടാമ്പി, കോമേഴ്‌സിൽ ഡോക്ടറേറ്റ് നേടിയ പി.നദീർ, പി.പി. റഷാദ് എന്നിവരെ ആദരിച്ചു.