‘കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകളെ കരുതിയിരിക്കുക’

വിസ്ഡം പാലക്കാട് ജില്ല ഫാമിലി കോൺഫറൻസ്

2023 ഡിസംബർ 16 , 1445 ജു.ഉഖ്റാ 03

പുതുനഗരം: കുടുംബ വ്യവസ്ഥയെ തകർക്കാനുള്ള ഒളിയജണ്ടകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ, വിസ്ഡം യൂത്ത്, വിസ്ഡം സ്റ്റുഡന്റ്സ്, വിസ്ഡം വിമൺ, വിസ്ഡം ഗേൾസ് പാലക്കാട് ജില്ല സമിതികൾ ‘വിശ്വാസ വിശുദ്ധി, സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തിൽ പുതുനഗരം മുസ്‌ലിം ഹൈസ്‌കൂൾ മൈതാനിയിൽ സംഘടിപ്പിച്ച ജില്ല ഫാമിലി കോൺഫറൻസ് ആവശ്യപ്പെട്ടു.

പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസിലുകൾ മഹല്ല് കമ്മിറ്റികൾ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണം. വൈവാഹിക രംഗത്തെ ധൂർത്തിനും ആഭാസങ്ങൾക്കും സ്ത്രീധനത്തിനും തടയിടാൻ ക്രിയാത്മക കൂട്ടായ്മകൾ രൂപപ്പെടണം. ലഹരി ഉപയോഗം തടയാൻ വ്യവസ്ഥാപിതമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണം.

ആറുമാസക്കാലത്തെ വൈവിധ്യമാർന്ന പ്രബോധന പ്രവർത്തനങ്ങളുടെ സമാപനമായി സംഘടിപ്പിച്ച ഫാമിലി കോൺഫറൻസിൽ ആലത്തൂർ, പാലക്കാട്, ഒലവക്കോട്, തച്ചമ്പാറ, മണ്ണാർക്കാട്, അലനല്ലൂർ, എടത്തനാട്ടുകര, പട്ടാമ്പി, ഒറ്റപ്പാലം എന്നീ മണ്ഡലങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു.

സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ല പ്രസിഡന്റ് ഹംസക്കുട്ടി സലഫി അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എം.പി, പുതുനഗരം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എ.വി. അബ്ദുൽജലീൽ എന്നിവർ മുഖ്യാതിഥികളായി.

‘കുടുംബം നേരിടുന്ന വെല്ലുവിളികൾ’ എന്ന വിഷയത്തിൽ വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ. നിഷാദ് സലഫി, ‘സംതൃപ്ത കുടുംബം സാധ്യമാണ്’ എന്ന വിഷയത്തിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അശ്‌റഫ്, ‘കുടുംബം; കാഴ്ചയും കാഴ്ചപ്പാടും’

എന്ന വിഷയത്തിൽ പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ.ഹാരിസ് ബിൻ സലീം, ‘വിശ്വാസ വിശുദ്ധി സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ ഹുസൈൻ സലഫി ഷാർജ എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വിസ്ഡം ജില്ല സെക്രട്ടറി റഷീദ് കൊടക്കാട്ട് സ്വാഗതവും വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് ഹസൻ അൻസാരി നന്ദിയും പറഞ്ഞു. വിസ്ഡം യൂത്ത് ജില്ല സെക്രട്ടറി നൗഫൽ കളത്തിങ്കൽ, വിസ്ഡം സ്റ്റുഡന്റ്സ് ജില്ല പ്രസിഡന്റ് അശ്‌റഫ് അൽഹികമി, സെക്രട്ടറി സുൽഫീക്കർ പാലക്കാഴി, നേർപഥം എഡിറ്റർ ഉസ്മാൻ പാലക്കാഴി, വിസ്ഡം സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ പി.യു സുഹൈൽ, ഷൗക്കത്തലി അൻസാരി, വിസ്ഡം ജില്ല ട്രഷറർ മുജീബ് കൊടുവായൂർ, അബ്ദുൽ ഹമീദ് ഇരിങ്ങൽതൊടി, ഒ. മുഹമ്മദ് അൻവർ, ടി.കെ സദഖത്തുല്ല, അബ്ദുൽ കരീം മുളയങ്കാവ് എന്നിവർ സംബന്ധിച്ചു. ഓൺ ലൈനിലൂടെയും ആയിരങ്ങൾ സമ്മേളനം തൽസമയം വീക്ഷിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പുസ്തകമേളയും സംഘടിപ്പിച്ചു.