വിസ്ഡം മാധ്യമ സെമിനാർ സമാപിച്ചു

ന്യൂസ് ഡസ്ക്

2023 ജൂൺ 10 , 1444 ദുൽഖഅ്ദ 21

കോഴിക്കോട്: സമൂഹത്തിന്റെ പൊതുബോധ നിർമിതിയിൽ മാധ്യമങ്ങൾ വലിയ പങ്കുവഹിക്കുന്നതിനാൽ ഈ രംഗത്ത് ശ്രദ്ധാപൂർവമായ ഇടപെടലുകൾ നടത്താൻ മാധ്യമപ്രവർത്തകർ തയ്യാറാകണമെന്നും ഭിന്നിപ്പുണ്ടാക്കാതെ മതേതര നിലപാടുകൾക്കൊപ്പം നിലകൊള്ളാൻ മാധ്യമങ്ങൾക്ക് സാധിക്കേണ്ടതുണ്ടെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മാധ്യമ സെമിനാർ അഭിപ്രായപ്പെട്ടു. സെമിനാർ ശ്രീ.കെ. മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്തു.

പബ്ലിക് റിലേഷൻ, മീഡിയ വകുപ്പുകളുടെ ജില്ല, മണ്ഡലം കൺവീനർമാർ സെമിനാറിൽ പങ്കെടുത്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അഷ്‌റഫ്, ട്രഷറർ കെ. സജ്ജാദ്, ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ഉമർ പുതിയോട്ടിൽ, അബ്ദുറഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി. പി. നസീഫ്, സെക്രട്ടറി ഷബീർ കൂത്തുപറമ്പ്, വിസ്ഡം സ്റ്റുഡൻസ് സെക്രട്ടറി സി.വി കാബിൽ. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം മുജീബ് മദനി ഒട്ടുമ്മൽ, അബ്ദുസ്സലാം സുറുമ, വി.അബ്ദുല്ലത്വീഫ് മാസ്റ്റർ, ടി. പി. അബ്ദുൽഅസീസ് എന്നിവർ സംബന്ധിച്ചു. ..........


വിവിധ പരിപാടികൾ

ന്യൂസ് ഡെസ്ക്

സംഘടനാ ഭാരവാഹികൾക്കായി സംഘടിപ്പിച്ചു വരുന്ന പരിശീലന ക്യാമ്പിന്റെ തുടർച്ചയായി തൊടുപുഴയിൽ വെച്ച് ഇടുക്കി ജില്ലാ ഓറിയന്റേഷൻ ക്യാമ്പും ഈരാറ്റുപേട്ടയിൽ വെച്ച് കോട്ടയം മണ്ഡലം ഓറിയന്റേഷൻ ക്യാമ്പും സംഘടിപ്പിച്ചു. വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്വീഫ് മദനി, വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി, സി.പി.സലീം, നബീൽ രണ്ടത്താണി, റഷീദ് കൊടക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.

വിസ്ഡം യൂത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ, ശാഖാ ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് ജില്ലാതലങ്ങളിൽ സംഘടിപ്പിച്ചു വരുന്ന എക്‌സ്‌പേർട്ട് മീറ്റ് മലപ്പുറം ഈസ്റ്റ്, വയനാട് എന്നീ ജില്ലകളിൽ നടന്നു. ജീവിത വിശുദ്ധി കൈവരിക്കുക, ആത്മീയമായ പാഠങ്ങൾ മനസ്സിലാക്കുക, ദാമ്പത്യ ജീവിതം മനോഹരമാക്കുക, മക്കളുടെ പരിപാലനം ശരിയായ നിലയിൽ നിർവഹിക്കുക, ഉപജീവന മാർഗം വിശുദ്ധമാക്കുക, യുവാക്കൾ അകപ്പെട്ടുകൊണ്ടിരിക്കുന്ന എല്ലാത്തരം ചതിക്കുഴികളിൽനിന്നും അവരെ സംരക്ഷിച്ചു നിർത്തുക, ലഹരിക്കും തീവ്രവാദത്തിനും ആത്മീയ ചൂഷണങ്ങൾക്കും എതിരായ പോരാട്ടങ്ങൾക്ക് കൂടുതൽ മികവും കൃത്യതയും രൂപപ്പെടുത്തുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എക്‌സ്‌പേർട്‌സ് മീറ്റുകൾ സംഘടിപ്പിച്ചു വരുന്നത്.

മുഹമ്മദ് സ്വാദിഖ് മദീനി, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ.താജുദ്ദീൻ സ്വലാഹി, സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിശാദ് സലഫി, ഭാരവാഹികളായ ഹാരിസ് കായക്കൊടി, മുസ്തഫ മദനി, അബ്ദുള്ള അൻസാരി, ജംഷീർ സ്വലാഹി, ബഷീർ വി. പി, ഫിറോസ് ഖാൻ സ്വലാഹി, സിനാജുദ്ദീൻ പി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ മുനവ്വർ സ്വലാഹി, സഫീർ അൽഹികമി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, മജീദ് ബസ്തക്, സ്വലാഹുദ്ദീൻ ഇബ്‌നു സലീം, റഫീഖ് ഇരിവേറ്റി തുടങ്ങിയവർ നേതൃത്വം നൽകി.

വിസ്ഡം യൂത്ത് പ്രൊഫഷണൽ വിംഗിന്റെ നേതൃത്വത്തിൽ Emerge വർക്ക്‌ഷോപ്പ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ഡോ. അബ്ദുൽമാലിക് പി.പി, മുഹമ്മദ് അജ്മൽ. സി, അബ്ദുറഹ്‌മാൻ ചുങ്കത്തറ തുടങ്ങിയവർ നേതൃത്വം നൽകി.

സെപ്തംബർ 8, 9, 10 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന 27ാമത് പ്രൊഫ്‌കോണിന്റെ മുന്നോടിയായുള്ള പ്രവർത്തക കൺവെൻഷൻ കോഴിക്കോട് വെച്ച് നടന്നു. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, കെ. സജാദ്, വിസ്ഡം യൂത്ത് ട്രഷറർ അൻഫസ് മുക്‌റം, വിസ്ഡം സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അർശദ് താനൂർ, ജനറൽ സെക്രട്ടറി ഷമീൽ മഞ്ചേരി, ട്രഷറർ ഷബീബ് തുടങ്ങിയവർ സംബന്ധിച്ചു.