‘അൽ മഹാറ’ ദേശീയ ‌വൈജ്ഞാനിക മത്സരങ്ങൾ സമാപിച്

ന്യൂസ് ഡസ്ക്

2023 ഒക്ടോബർ 07 , 1445 റ.അവ്വൽ 22

സൗദി എംബസിയുടെ സഹകരണത്തോടെ ജാമിഅഃ അൽഹിന്ദ് അൽഇസ്‌ലാമിയ്യഃയും വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതിയും സംയുക്തമായി, മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച ‘അൽമഹാറ’ ദേശീയ വൈജ്ഞാനിക മത്സരങ്ങൾ സമാപിച്ചു.

സമാപന സമ്മേളനം സൗദി എംബസി അറ്റാഷേ ശൈഖ് ബദർ ബിൻ നാസ്വിർ അൽഗനീം അൽ അനസി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി. എൻ അബ്ദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു.

എസ്‌സിആർടി റിസർച്ച് ഓഫീസർ ഡോ. എ. സഫീറുദ്ദീൻ, മമ്പാട് എംഇഎസ് കോളേജിലെ ചരിത്ര വിഭാഗം തലവൻ ഡോ. ഒ.പി.സ്വലാഹുദ്ദീൻ, ജാമിഅഃ അൽഹിന്ദ് അൽഇസ്‌ലാമിയ്യഃ റെക്ടർ സി.കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ഡയറക്ടർ ഫൈസൽ പുതുപ്പറമ്പ്, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, ശുറൈഹ് സലഫി, ഹംസ മദീനി, അബ്ദുൽ മാലിക് സലഫി, മുഹമ്മദലി ബാഖവി പ്രസംഗിച്ചു.

പെൺകുട്ടികളുടെ ക്വുർആൻ മനഃപാഠ മത്സരത്തിൽ യഥാക്രമം ഷെസ ഫാത്തിമ കൊളത്തൂർ, സുമയ്യ എൻ.സി ചേന്ദമംഗലൂർ, സുമയ്യ വടകര എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഹിഫ്ദ്വുൽ മുതൂൻ (നുഖ്ബതുൽ ഫിക്ർ) മത്സരത്തിൽ യഥാക്രമം  മുഹമ്മദ് അനസ് കോയമ്പത്തൂർ, മുഹമ്മദ് ഫാഇസ് വല്ലപ്പുഴ, മുഹമ്മദ് ഇർഫാൻ തിരുവനന്തപുരം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ആൺകുട്ടികളുടെ ഹിഫ്ദ്വുൽ ക്വുർആൻ മത്സരം: 1) മുഹമ്മദ് ഹിഷാം ബിൻ ശംസുദ്ദീൻ എടരിക്കോട് (ദാറുൽ ഉലും മൻഹലുൽ അബ്‌റാർ). 2) മുഹമ്മദ് മുബാരിസ് ബിൻ മുഹമ്മദ് കുഞ്ഞി കണ്ണൂർ, (ജാമിഅഃ അൽഹിന്ദ് അൽ ഇസ്‌ലാമിയ്യഃ). 3) സ്വദഖ് റഹ്‌മി ബിൻ ഹസൻ നൈന ചെന്നെ (അൽഅദാൻ അറബിക് കോളേജ്).

ഹിഫ്ദ്വുൽ മുതൂൻ (അൽ ഉസ്വൂലുസ്സലാസ) മൽസരം: 1) മുഹമ്മദ് നിഹാൽ ചെമ്മാട്. 2) മുഹമ്മദ് സജ്ജാദ് കണ്ണൂർ. 3) മുഹമ്മദ് റാഷിദ് മഞ്ചേരി.

അറബി പ്രബന്ധരചന മൽസരം: 1) സഫാന സലീം വടകര. 2) യൂനുസ് നജാതി വള്ളുവമ്പ്രം. 3)സ്വുഹൈബ് ഹസൻ മുബാറക്ഫൂരി, മുബാറക്ഫൂർ.

മലയാളം ഗ്രന്ഥരചന മൽസരം: 1) ജസീല എം മലപ്പുറം. 2) അജ്മൽ ഫൗസാൻ തിരുവനന്തപുരം. 3) സബീൽ ചെറുവാടി.

തസ്ഫിയ മത്സരം: 1) അബ്ദുർറഹ്‌മാൻ മലപ്പുറം. 2) ആസ്വിം അബ്ദുല്ലാഹ് കോഴിക്കോട്. 3) അദ്‌നാൻ അഹ്‌മദ് കൊല്ലായിൽ.

മെഗാ ക്വിസ് മത്സരം: 1) മഹ്ബൂബ മഞ്ചേരി. 2) അഹ്‌മദ് ജൈസിൽ, പുളിയാട്ടുകുളം. 3) ജാബിർ മുഹമ്മദ് മമ്പാട്.

അറബി കവിതരചന മത്സരം: 1) മുഹമ്മദ് ശാമിൽ തോട്ടശ്ശേരിയറ. 2) ഫദ്‌ലുറഹ്‌മാൻ കണ്ണൂർ. 3) മുഹമ്മദ് മുബാരിസ് കണ്ണൂർ.

വിശുദ്ധ ക്വുർആൻ പഠനവും പാരായണവും, അറബി ഭാഷാപഠനം, അതിന്റ വ്യാപനം തുടങ്ങിയ ലക്ഷ്യങ്ങളോടെ സംഘടിപ്പിച്ച മത്സരങ്ങളിൽ വിവിധ അറബിക് കോളേജ് ക്യാമ്പസുകളിൽനിന്നും മറ്റു വിദ്യാലയങ്ങളിൽനിന്നുമായി 700ൽ പരം പ്രതിഭകളാണ് മാറ്റുരച്ചത്.