പ്രബോധന പ്രവർത്തനങ്ങളാൽ ധന്യമായ ഒരു ദിനം

ന്യൂസ് ഡസ്ക്

2023 ഡിസംബർ 02 , 1445 ജു.ഊലാ 18

നിരന്തരമായ പ്രബോധന പ്രവർത്തനങ്ങളാൽ സജീവമാണ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും പോഷക ഘടകങ്ങളുടെയും പ്രവർത്തകർ. ഒട്ടേറെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംഘടനയുടെ പ്രവർത്തകരും നേതൃത്വവും വിശ്രമമില്ലാതെ പ്രവർത്തിക്കുമ്പോൾ അതിന്റെ ഗുണഫലം സമൂഹത്തിൽ ദൃശ്യമാണ്. സംഘടന നടത്തുന്ന ഏതൊരു പരിപാടിയിലും കാണപ്പെടുന്ന വമ്പിച്ച ജനപങ്കാളിത്തം അതിന്റെ അടയാളമാണ്.

2023 നവംബർ 26ന് (ഞായറാഴ്ച) കേരളത്തിലെ പല ജില്ലകളിലായി ഒട്ടേറെ പരിപാടികളാണ് സംഘടിപ്പിക്കപ്പെട്ടത്. മാതൃഘടകത്തിന്റെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നടക്കുന്ന ഫാമിലി കോൺഫറൻസിന്റെ രണ്ടാമത്തെ പ്രോഗ്രാം കണ്ണൂർ കലക്ട്രേറ്റ് മൈതാനിയിൽ നടന്നു. സംഘാടകരുടെ കണക്കുകൂട്ടലെല്ലാം തെറ്റിച്ചുകൊണ്ട് ആബാലവൃദ്ധം ജനങ്ങൾ മൈതാനിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ് ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഹാരിസ് ബിൻ സലീം, താജുദ്ദീൻ സ്വലാഹി, ശിഹാബ് എടക്കര എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നേതാക്കൾ സംബന്ധിച്ചു.

ഹയർ സെക്കന്ററി വിദ്യാർഥികൾക്ക് വേണ്ടി വിസ്ഡം സ്റ്റുഡന്റ്‌സ് സംഘടിപ്പിച്ചുവരുന്ന ‘ടീൻസ്‌പേസ്’ കോഴിക്കോട് സൗത്ത്, മലപ്പുറം നോർത്ത് ജില്ലകളിലും, ബാംഗ്ലൂരിലും നടന്നു. അത്തോളി ലക്ഷ്‌മോർ കൺവെൻഷൻ സെന്ററിൽ നടന്ന കോഴിക്കോട് സൗത്ത് ജില്ലാ ടീൻസ്‌പേസ് എം.കെ. രാഘവൻ എം.പി. ഉദ്ഘാടനം ചെയ്തു. വിസ്ഡം ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് വി.ടി.ബഷീർ ആധ്യക്ഷ്യം വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി താനൂർ, വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ് കെ. അബ്ബാസ്, സ്വഫ്‌വാൻ ബറാമി അൽഹികമി, അബ്ദുറഹ്‌മാൻ ചുങ്കത്തറ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, അംജദ് മദനി, മുഷ്ത്താക് അൽഹികമി, ഷാബിൻ മദനി പാലത്ത്, അജ്മൽ ഫൗസാൻ അൽഹികമി എന്നിവർ സംസാരിച്ചു.

മലപ്പുറം നോർത്ത് ടീൻസ്‌പേസ് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ഐക്കരപ്പടി വൈറ്റ് ലാൻഡ്, അറ്റ്‌ലാൻഡ് എന്നീ കൺവെൻഷൻ സെന്ററുകളിൽ നടന്നു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് മലപ്പുറം നോർത്ത് ജില്ലാ പ്രസിഡന്റ് വി.ടി. സജീർ ആധ്യക്ഷ്യം വഹിച്ചു. ഇരുവേദികളിലായി പി.വി അബ്ദുൽ വഹാബ് എം.പി, ടി.വി ഇബ്രാഹിം എം.ൽ.എ എന്നിവർ മുഖ്യാതിഥികളായി.

വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി, വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ അബ്ബാസ്, പീസ് റേഡിയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ഇബ്‌നു സലീം, ഡാംഷുവർ സി.ഇ.ഒ മുനവ്വർ കോട്ടക്കൽ, അബ്ദുറഹ്‌മാൻ ചുങ്കത്തറ, ശഫീഖ് സ്വലാഹി മണ്ണാർക്കാട്, അംജദ് മദനി, മുനവ്വർ സ്വലാഹി, ശംജാസ് കെ അബ്ബാസ്, ശബീബ് സ്വലാഹി, ഹാരിസ് ആറ്റൂർ, വിസ്ഡം വിമൻസ് സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ, ജനറൽ സെക്രട്ടറി ഡോ. റസീല, വിസ്ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് എം. നുബ്‌ല, ട്രഷറർ ടി.കെ ഹനീന, സെക്രട്ടറി ശിഫ ഹാരിസ്, സഫാന സലീം, അലീഫ സുഹൈർ എന്നിവർ സംസാരിച്ചു.

വിസ്ഡം സ്റ്റുഡന്റ്‌സ് ബാംഗ്ലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ബാംഗ്ലൂർ ഇന്ദിര നഗർ പ്രിസ്റ്റിൻ പബ്ലിക് സ്‌കൂളിൽ വെച്ച് നടന്ന ടീൻസ്‌പേസിൽ വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സെക്രട്ടറി അസ്ഹർ അബ്ദുർറസാക്വ്, സംസ്ഥാന നിർവാഹക സമിതി അംഗം റെയ്ഹാൻ അബ്ദുൽ ഷഹീദ്, ടി.കെ. ത്വൽഹത്ത് സ്വലാഹി, നിസാർ സ്വലാഹി മമ്പാട്, ഹിലാൽ സലീം സി.പി, അമീർ ഒറ്റപ്പാലം, ശിയാദ് ഹസൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പാനൽ ചർച്ചയും അരങ്ങേറി.

ജാമിഅ അൽഹിന്ദ് വിദ്യാർഥികൾക്കുവേണ്ടി വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതി സംഘടിപ്പിച്ച ശിൽപശാല അർഷദ് അൽഹികമി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് എന്നിവർ വിദ്യാർഥികളോട് സംവദിച്ചു. ജാമിഅ സ്റ്റുഡന്റ്‌സ് യൂണിയൻ പ്രസിഡന്റ് ശിബിൽ തളിപ്പറമ്പ് അധ്യക്ഷനായി. സെക്രട്ടറി അബ്ഹജ് ബേപ്പൂർ സ്വാഗതം പറഞ്ഞു. കേരളം മുഴുവൻ കേരള യൂത്ത് കോൺഫറൻസിന്റെ പബ്ലിസിറ്റി ഡേയുടെ ഭാഗമായി ഒട്ടനവധി പരിപാടികളും നടന്നു. ദഅ്‌വ ക്യാമ്പ് കാസർഗോഡും ഡോർ ടുഡോർ മലപ്പുറം വെസ്റ്റ് ജില്ലയിലെ വളാഞ്ചേരിയിലും സംഘടിപ്പിച്ചു.