വിസ്ഡം ദ്വിദിന ലിഡേഴ്‌സ് ക്യാമ്പ് സമാപിച്ചു

ന്യൂസ് ഡസ്ക്

2023 ഒക്ടോബർ 21 , 1445 റ.ആഖിർ 06

തിരുർ: സാമൂഹിക നവോത്ഥാനവും വിശ്വാസ വിമലീകരണവും ലക്ഷ്യമാക്കി വിവിധ കർമപദ്ധതികളൊരുക്കി വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ സംസ്ഥാന ദ്വിദിന ലീഡേഴ്‌സ് ക്യാമ്പ് (വിഷൻ 24) സമാപിച്ചു. മുസ്‌ലിം സമുദായത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അജണ്ടകൾ ഹൈജാക്ക് ചെയ്യപ്പെടുകയും അനാവശ്യ വിവാദങ്ങളിൽ തളച്ചിടുകയും ചെയ്യുന്നതിനെതിരെ സാമുദായിക നേതൃത്വം കടുത്ത ജാഗ്രത പാലിക്കണമെന്നും ആശയപരമായ ഭിന്നിപ്പുകൾ പ്രകടിപ്പിക്കുമ്പോഴും പൊതുവിഷയങ്ങളിൽ മുസ്‌ലിം സംഘടനകൾക്കിടയിൽ രൂപപ്പെട്ട ഐക്യം തകർക്കാനുള്ള തൽപരകക്ഷികളുടെ ശ്രമങ്ങളെ ചെറുത്ത് തോൽപിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അതിക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. പീഡിതർക്ക് വേണ്ടിയും നീതിയുടെ സംസ്ഥാപനവും മാത്രം ലക്ഷ്യമാക്കി ഇന്ത്യ സ്വീകരിച്ചുവന്നിരുന്ന ഫലസ്തീൻ നയം മാറ്റാനുണ്ടായ സാഹചര്യം രാഷ്ട്രപതി രാജ്യത്തോട് വിശദീകരിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു.

ഫാമിലി കോൺഫറൻസ്, ടീൻസ്‌പെയ്‌സ്, പ്രൊഫൈസ്, ഫാമിലി മീറ്റ്, കേരള യൂത്ത് കോൺഫറൻസ്, ആദർശ സമ്മേളനം, നേർപഥം കൺവെൻഷൻ, മദ്‌റസ മാനേജ്‌മെന്റ് കോൺഫറൻസ്, സംസ്ഥാന ജനറൽ കൗൺസിൽ, അറബിക് വിദ്യാർഥി സമ്മേളനം, സർഗവസന്തം എന്നീ പരിപാടികൾക്ക് രൂപം നൽകി.

രണ്ട് ദിവസങ്ങളിലായി നടന്ന ‘വിഷൻ 24’ന്റെ സമാപനം കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. അബൂബക്കർ സലഫി, ശമീർ മദീനി, പ്രഫ. ഹാരിസ്ബ്‌നു സലീം, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി നിഷാദ് സലഫി, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശമീൽ മഞ്ചേരി, ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, കെ. സജ്ജാദ്, അബ്ദുല്ല ഫാസിൽ, അബ്ദുറഹ്‌മാൻ മദനി, പി.യു. സുഹൈൽ, അഷ്‌റഫ് കല്ലായി, ജമാൽ പെരിന്തൽമണ്ണ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


ടേബിൾ ടോക്ക് സംഘടിപ്പിച്ചു

ന്യൂസ് ഡസ്ക്

മിനി ഊട്ടി: ഇന്ത്യയിലെ സൗദി എംബസിയുമായി സഹകരിച്ച് ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യയും വിസ്ഡം യൂത്ത് സംസ്ഥാന സമിതിയും സംയുക്തമായി സംഘടിപ്പിച്ച ‘അൽമഹാറ’ രണ്ടാമത് വൈജ്ഞാനിക മത്സരത്തിന്റെ ഭാഗമായി ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ ‘സുസ്ഥിര വികസന ലക്ഷ്യം4’ (ഗുണമേന്മയുള്ള വിദ്യാഭ്യാസം) മുൻനിർത്തി ‘ബഹുഭാഷാവാദം: ഗവേഷണം, വിദ്യാഭ്യാസം, തൊഴിലവസരം എന്നിവയിലെ സ്വാധീനം’ എന്ന വിഷയത്തിലാണ് ടേബിൾ ടോക്ക് സംഘടിപ്പിച്ചത്.

ജാമിഅ അൽഹിന്ദിൽ സംഘടിപ്പിച്ച പരിപാടി സൗദി അറ്റാഷെ ശെയ്ഖ് ബാധിർ ബിൻ നാസർ ഗാനിം അൽഅനസി ഉദ്ഘാടനം ചെയ്തു. അറബി ഭാഷയോട് മലയാളി സമൂഹം കാണിക്കുന്ന ആദരവ് ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ (റെക്ടർ, ജാമിഅ) അധ്യക്ഷത വഹിച്ചു. പി. എൻ. അബ്ദുല്ലത്വീഫ് മദനി (പ്രസിഡന്റ്, വിസ്ഡം ഇസ്‌ലാമിക് ഓർഗൈസേഷൻ), അഡ്വ.നസീർ ചാലിയം (മുൻ ചെയർ പേഴ്‌സൺ, സംസ്ഥാന ബാലവകാശ കമ്മീഷൻ), പ്രൊഫ, ഇ.പി ഇമ്പിച്ചിക്കോയ (പ്രിൻസിപ്പാൾ, സാഫി ഇൻസ്റ്റിറ്റ്യൂട്ട്), അബ്ദുൽ അലി (മാനേജർ, യൂണിറ്റി വിമൻസ് കോളേജ്), ഡോ.പി. റഷീദ് അഹമ്മദ് (സെനറ്റ് മെമ്പർ, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി), ഡോ. മുഹമ്മദ് ബദീഉസ്സമാൻ (സിഇഒ, ഐഇസിഐ), നൗഷാദ് അലി (കെപിസിസി ജനറൽ സെക്രട്ടറി), ഫൈസൽ മൗലവി പുതുപ്പറമ്പ് (ഡയറക്ടർ, ജാമിഅ), ഡോ. മുഹമ്മദ് ഷാഫി (എൻഐറ്റി കാലിക്കറ്റ്), ഡോ.ഒ. പി. സ്വലാഹുദ്ദീൻ (എംഇഎസ് മമ്പാട് കോളേജ്), ഡോ.ടി.കെ. ഫവാസ് (കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല), സി.മുഹമ്മദ് അജ്മൽ (എക്‌സിക്യൂട്ടീവ് മെമ്പർ, വിസ്ഡം യൂത്ത്) എന്നിവർ പാനൽ ഡിസ്‌കഷനിൽ പങ്കെടുത്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി ചർച്ച ക്രോഡീകരിച്ചു. വിസ്ഡം സ്റ്റുഡൻറ്സ് എക്‌സിക്യൂട്ടീവ് മെമ്പർ എൻ. അലീം യൂസുഫ് മമ്പാട് മോഡറേറ്ററായി. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.പി.പി. നസീഫ് സ്വാഗതവും ജാമിഅ അൽഹിന്ദ് സ്റ്റുഡൻറ്സ് യൂണിയൻ സെക്രട്ടറി അബ്ഹജ് സുറൂർ നന്ദിയും പറഞ്ഞു.