പൊതുപരീക്ഷകളുടെ സമയക്രമം; ആരാധന സമയങ്ങൾ കണക്കിലെടുത്ത് വേണം

വിസ്ഡം സ്റ്റുഡൻസ്

2023 ജൂൺ 24 , 1444 ദുൽഹിജ്ജ 06

പെരിന്തൽമണ്ണ: കേരള പബ്ലിക് സർവീസ് കമ്മീഷന്റെത് ഉൾപ്പെടെയുള്ള സർക്കാർ, അർധസർക്കാർ കേന്ദ്രങ്ങൾ നടത്തുന്ന പൊതുപരീക്ഷകളുടെ സമയക്രമം ആരാധന സമയങ്ങൾ കണക്കിലെടുത്ത് വേണമെന്നും വിശ്വാസികളുടെ ആശങ്കകൾ മുഖവിലക്കെടുക്കണമെന്നും വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച ക്യാമ്പസ് കോളോക്വിയം സംസ്ഥാന ക്യാമ്പസ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. ബലിപെരുന്നാൾ പോലെയുള്ള, വിശ്വാസികൾക്ക് സവിശേഷമായ ദിവസങ്ങളിൽ പോലും പരീക്ഷകൾ നിശ്ചയിക്കുന്ന നടപടി തീർത്തും പ്രതിഷേധാർഹമാണ്. അസിസ്റ്റന്റ് സയന്റിസ്റ്റ് തസ്തികയിലേക്കുള്ള പരീക്ഷ ബലിപെരുന്നാൾ ദിവസം നിശ്ചയിച്ച് പി.എസ്.സി. ഉത്തരവ് പുറത്തിറക്കിയത് കഴിഞ്ഞ ദിവസമാണ്. പലകുറി ഇവ്വിഷയങ്ങൾ സർക്കാറിന്റെയും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും, താത്കാലിക ആശ്വാസ നടപടികൾ കൈക്കൊള്ളുമെന്നല്ലാതെ പിന്നീടും ഇത് ആവർത്തിക്കുന്നത് ഗൗരവപൂർവം കാണണം.

സമാപന സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറി ഹാരിസ് ഇബ്‌നു സലീം ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ക്യാമ്പസ് വിങ്ങ് ചെയർമാൻ അസ്ഹർ അബ്ദുൽ റസാഖ് അധ്യക്ഷനായി. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി താനൂർ, ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, ഭാരവാഹികളായ ശബീബ് മഞ്ചേരി, ഖാലിദ് മങ്കട, അബ്ദുൽ മാജിദ് ചുങ്കത്തറ, നിയാസ് കക്കാട്, ക്യാമ്പസ് വിങ്ങ് കൺവീനർ ഷാനിബ് അൽഹികമി, അംഗങ്ങളായ അമൽ, വസീം അൽഹികമി, ഉസാമ ബിൻ അബൂബക്കർ, അദീബ് ഷാൻ, സൽമാൻ ഇരിവേറ്റി, സുഹൈൽ പരപ്പനങ്ങാടി തുടങ്ങിയവർ സംസാരിച്ചു. ലിബറലിസം പാനൽ ചർച്ചക്ക് ഡോ. അബ്ദുല്ല ബാസിൽ സി.പി, ഡോ. ഷഹബാസ്‌.കെ. അബ്ബാസ് എന്നിവർ നേതൃത്വം നൽകി. സ്വാദിഖ് മദീനി, എ.പി. മുനവ്വർ സ്വലാഹി, ഹാരിസ് ആറ്റൂർ തുടങ്ങിയവർ വിഷയാവതരണം നടത്തി.


വായനാശീലം വളർത്തിയാലേ നല്ല സംസ്‌കാരം രൂപപ്പെടുത്താൻ കഴിയു

വിസ്ഡം

കോഴിക്കോട്: ചെറുപ്രായത്തിൽതന്നെ വായനാശീലം വളർത്തിയാലേ നല്ല സംസ്‌കാരം രൂപപ്പെടുത്താൻ സാധിക്കുകയുള്ളൂവെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിച്ച വിസ്ഡം ബുക്ക്സ് സംസ്ഥാനതല വർക്ക്ഷോപ്പ് അഭിപ്രായപ്പെട്ടു. വായനയിലുടെയാണ് അറിവ് കൂടുതൽ വർധിപ്പിക്കുവാനും പരസ്പരം മനസ്സിലാക്കുവാനും സാധിക്കുന്ന സംസ്‌കാരം രൂപപ്പെടുത്താൻ കഴിയുക. സാമൂഹ്യജീർണതക്കെതിരെയുള്ള പ്രതിരോധം വായനയിലൂടെ ശക്തിപ്പെടുത്താൻ കഴിയുമെന്നും വർക്ക്‌ഷോപ്പ് കൂട്ടിച്ചേർത്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഖാദർ പറവണ്ണ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സെക്രട്ടറി അബ്ദുൽ മാലിക് സലഫി, മുജീബ് ഒട്ടുമ്മൽ, പ്രിംറോസ്, ജംഷീർ പി.സി കോഴിക്കോട്, മുഫീദ് പാലക്കാഴി എന്നിവർ സംസാരിച്ചു.


ഐ.ടി. വിദഗ്ധരെ സംസ്ഥാനത്ത് ഉപയോഗപ്പെടുത്താൻ പദ്ധതികൾ വേണം

വിസ്ഡം

കോഴിക്കോട്: മലയാളികളായ ഐ.ടി. വിദഗ്ധരെ സംസ്ഥാനത്തിന്റെ വികസനത്തിനായി ഉപയോ ഗപ്പെടുത്താൻ പ്രത്യേക പദ്ധതി ആവിഷ്‌ക്കരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ഐ.ടി. വർക്ക്‌ഷോപ്പ് ആവശ്യപ്പെട്ടു. മലയാളികളായ ഐ.ടി. വിദഗ്ധരുടെ സേവനം വിദേശ രാഷ്ട്രങ്ങളാണ് കൂടുതലായും ഉപയോഗപ്പെടുത്തുന്നത്. അവരുടെ സേവനം ഇവിടെ ലഭിക്കുന്ന വിധം കേരളത്തിലെ ഐ.ടി. മേഖലയിൽ അടിസ്ഥാനവികസനം സാധ്യമാക്കണം.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. കെ. അശ്‌റഫ് ഉദ്ഘാടനം ചെയ്തു. അഡ്വ: പി. എ. മുഹമ്മദ് അഷ്‌റഫ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ശബീർ കോട്ടക്കൽ, കെ. മുഹമ്മദ് ജമാൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. നജീബ് യൂസുഫ്, ഒ. മുഹമ്മദ് അൻവർ, അനീസ് തൂത, സത്താർ കാഞ്ഞങ്ങാട്, ശരീഫ് ചെർപ്പുളശ്ശേരി ചർച്ചകൾക്ക് നേതൃത്വം നൽകി.