നന്മനിറഞ്ഞ അയല്‍ക്കാരാവുക

സലാം സുറുമ എടത്തനാട്ടുകര

2019 നവംബര്‍ 16 1441 റബിഉല്‍ അവ്വല്‍ 19

''നിങ്ങള്‍ ഇന്ന് സ്‌കൂളില്‍നിന്നും ഇടയ്ക്ക് വീട്ടില്‍ വന്നുപോയോ?''

വൈകുന്നേരം നാലര മണിയോടെസ്‌കൂള്‍ വിട്ട് വീട്ടില്‍ വന്ന് കയറുന്ന എന്നോട് ഭാരൃയുടെ ആദ്യ ചോദ്യം.

ഇല്ലെന്ന് ഞാന്‍ മറുപടി പറഞ്ഞെങ്കിലും അവള്‍ക്കത് വിശ്വാസമാകാത്തതുപോലെ അടുത്ത ചൊദ്യം പെട്ടെന്ന് വന്നു. '

''പിന്നെ ആരാണ് നമ്മള്‍ സ്‌കൂളില്‍ പോയപ്പോള്‍ മുറ്റത്തെ അയയില്‍ ഉണക്കാനിട്ട വസ്ത്രങ്ങളെല്ലാം എടുത്ത് മടക്കി സിറ്റൗട്ടില്‍ വെച്ചിരിക്കുന്നത്?'''

കഴിഞ്ഞ വേനല്‍ക്കാലത്താണ് ഈസംഭവം നടന്നത്. വൈകുന്നേരം മൂന്ന് മണിയോടെ അപ്രതീക്ഷിതമായി വേനല്‍മഴ പെയ്തത് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്. മുറ്റത്തെ അയയില്‍ വിരിച്ചിട്ടിരുന്ന മുഴുവന്‍ വസ്ത്രങ്ങളും മഴ നനയാതെ എടുത്ത് മടക്കി ആരോ വീടിന്റെ സിറ്റൗട്ടില്‍ വെച്ചിരിക്കുന്നു!

അടുത്തു തന്നെ താമസിക്കുന്ന ഉമ്മയോടും ജ്യേഷ്ഠന്റെ വീട്ടുകാരോടും ഇക്കാര്യത്തെപ്പറ്റി ചോദിച്ചുവെങ്കിലും അവരൊന്നും ആ സമയത്ത് വീട്ടില്‍ വന്നിട്ടില്ല.

ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് ഒരുരുവൈകുന്നേരത്ത്സൗഹൃദ സന്ദര്‍ശനത്തിനെത്തിയ അയല്‍പക്കത്തെ സുഷച്ചേച്ചിയോട് മേല്‍ സംഭവത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍അവരുടെ മുഖത്ത് ഒരുരുചെറു പുഞ്ഞിരി വിരിയുന്നത് കണ്ടു.

പെട്ടെന്ന് മഴക്കാറു മൂടുന്നതുകണ്ട് അവരുടെ മുറ്റത്തെ അയയില്‍ വിരിച്ചിട്ടിരുന്ന വസ്ത്രങ്ങള്‍ എടുത്തു വെക്കാനായി വീടിനുനുപുറത്തിറങ്ങിയപ്പോഴാണ് നൂറുമീറ്റര്‍ അകലെയുള്ള ഞങ്ങളുടെ വീട്ടുമുറ്റത്തെ അയയിലും ഉണക്കാനിട്ട വസ്ത്രങ്ങള്‍ കണ്ടത്.

സ്‌കൂളില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ രണ്ട് പേരും വസ്ത്രങ്ങള്‍ എടുത്ത് വെക്കാന്‍ വരില്ലെന്നുറപ്പുള്ള അവര്‍ വന്ന് അതെല്ലാം ആദ്യം മടക്കിവെച്ചതിനു ശേഷമാണ് അവരുടെ വസ്ത്രങ്ങള്‍ മടക്കിവെച്ചത് എന്ന വാചകങ്ങള്‍ നല്ലൊരുരുഅയല്‍പക്കബന്ധത്തിന്റെ എല്ലാ സന്തോഷങ്ങളും മനസ്സില്‍ നിറച്ചു.

ദിവസങ്ങള്‍ നീളുന്ന യാത്രകള്‍ പോകുമ്പോള്‍ വീടു പൂട്ടി താക്കോല്‍ ഏല്‍പിച്ച് ഒന്ന് ശ്രദ്ധിച്ചോളണേ'എന്ന് പറയാന്‍ മാത്രം പരസ്പര വിശ്വാസമുള്ള അയല്‍പക്ക ബന്ധങ്ങള്‍ നമുക്ക് ആശ്വാസമാണ്.

തക്കം കിട്ടിയാല്‍ അയല്‍പക്കക്കാരന്റെ വസ്തുവകകള്‍ അടിച്ചു മാറ്റുന്നവരുംഒന്നോ രണ്ടോ മണിക്കൂര്‍ വീട്ടില്‍ നിന്നും വിട്ട് നില്‍ക്കുമ്പോഴേക്കും കള്ളന്‍മാര്‍ക്ക് ഒറ്റു കൊടുത്ത് കളവിന്നുസൗകരൃമൊരുക്കിക്കൊടുക്കുന്നവരുമായ അയല്‍പക്കക്കാരും നമ്മുടെ നാടുകളിലുണ്ടെന്നറിയുക.

സമൂഹത്തിന്റെ ഭദ്രതക്കും കെട്ടുറപ്പിനും അനിവാര്യമായ ഒരു ഘടകമാണ് അയല്‍ക്കാര്‍ തമ്മിലുള്ള നല്ല ബന്ധം. ഒരു ആപത്ത് സംഭവിച്ചാല്‍ അടുത്ത ബന്ധുക്കളെത്തും മുമ്പെ ഓടി വരാനുള്ള അയല്‍ക്കാരുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പരസ്പരം വിട്ടുവീഴ്ച ചെയ്തും പൊറുത്തു കൊടുത്തും പിണങ്ങിക്കഴിയുന്ന അയല്‍ക്കാെര ഇണക്കിയെടുക്കാന്‍ ശ്രമിക്കണം.

അയല്‍പക്ക ബന്ധത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന മതമാണ് ഇസ്‌ലാം.

എല്ലാവരും നന്മ നിറഞ്ഞ അയല്‍ക്കാരാവുക. ഊഷ്മളമായ  അയല്‍പക്ക ബന്ധങ്ങള്‍ക്കായി ആശിക്കുക.അതിനായി പ്രാര്‍ഥിക്കുക.