നല്ല മരണം

വെള്ളില പി. അബ്ദുല്ല

2018 ഏപ്രില്‍ 28 1439 ശഅബാന്‍ 10

'അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍): 6

എന്നോ മരിച്ച് പോയതാമൊരു വ്യക്തി

അവനോ വലിയ്യാണെന്ന് നിന്റെ യുക്തി

എന്നാല്‍ റസൂലുല്ലാനെ നീ വെടിയുന്ന്

നാഥന്റധികാരത്തില്‍ കൈകടത്തുന്ന്

പാടില്ല മുത്തെ, അങ്ങനെ പറയല്ലെ

റബ്ബിന്നൊഴിച്ചത് മറ്റൊരാള്‍ക്കറിയില്ല

ഉസ്മാനുബിന്‍ മള്ഊനെന്ന സ്വഹാബി

മദീനയില്‍ ആദ്യം മരിച്ച സ്വഹാബി

റസൂലിനെക്കാണാന്‍ കഴിഞ്ഞ മഹാനാ

ഇസ്‌ലാമിന്‍ പാതയിലണിനിരന്ന ധീരനാ

അന്‍സ്വാറുകള്‍ക്ക് മുഹാജിറേ വീതിച്ചതില്‍

അവരെത്തിയന്നുമ്മുല്‍ അലാഇന്‍ ഗേഹമില്‍

അവിടെ വെച്ചദ്ദേഹം മരണം പുല്‍കിയേ

തിരുദൂതരവരെ കാണുവാനായെത്തിയേ

'അല്ലാഹു നിങ്ങളെ ആദരിച്ചിട്ടുണ്ട്

അതിനായ് ഇതാ ഞാന്‍ സാക്ഷിയായിട്ടുണ്ട്'

ഉമ്മുല്‍ അലാഅ് ഈ വാചകം പറയുന്നു

ഉസ്മാനവര്‍കള്‍ വിജയിയെന്നുരയുന്നു

തിരുദൂതരപ്പോള്‍ കോപമാലുരയുന്നു:

'അരാ നിനക്കീ വിവരം നല്‍കീടുന്നു?'

'പുന്നാര നബിയേ, അവര്‍ക്കു യോഗ്യതയില്ലേ?

ഇല്ലെങ്കില്‍ ആരാ ആദരത്തിന്‍ യോഗ്യര്‍?'

ഉടന്‍ മുസ്തഫാ നബി ചൊല്ലിടുന്നതിങ്ങനെ:

'നബിയാം എനിക്കുമില്ല അറിവ് എങ്ങനെ,

അദ്ദേഹത്തിന്ന് നന്മ ഞാന്‍ കൊതിക്കുന്നു

അല്ലാഹ് വിധിച്ചത് മാത്രമായ് നടക്കുന്നു.'

അതിന്നുശേഷം ഞാനൊരാളെപ്പറ്റിയും

വിധിചൊന്നതില്ലെന്നാ മഹതി തന്‍ മൊഴി

ഒരുപാടു ഗ്രന്ഥങ്ങള്‍ കൊടുത്ത വിവരമാ

ബുഖാരി നോക്കിയാലതിലും കാണുമേ

സ്വര്‍ഗ നരകം അല്ലാഹ് നല്‍കീടുന്നതാ

ആര്‍ക്കൊക്കെയെന്ന് നമുക്ക് അറിവില്ലാത്തതാ

വിധിപോലെയെല്ലാം എത്തിടും എല്ലാരും

സ്വര്‍ഗത്തിലോ, അല്ലെങ്കില്‍ നരകത്തിലോ

കലിമയുരച്ച് മരിച്ചിടും ചിലയാളുകള്‍

എന്നാല്‍ മരണം േശാഭനം പ്രതീക്ഷയില്‍

അതുപോലെ തന്നെയാണ് രക്തസാക്ഷിയും

ആത്മാര്‍ഥമെങ്കില്‍ സ്വര്‍ഗമതിന് നിശ്ചയം

യുദ്ധത്തിലല്ലാതെ മരിക്കുന്ന ചിലര്‍

ശുഹദാക്കളാണവരും നബി ചൊല്ലിയതാം

കോളറയാല്‍ മരണം വരിച്ചൊരു വ്യക്തി

അവന്‍ രക്തസാക്ഷി എന്നതാ പ്രസക്തി

ഒരുവന്റെയന്ത്യം മുങ്ങിമരണമാണേല്‍

അവനും ശഹീദാണെന്നതാണേ കാര്യം

ഒരുവന്ന് പക്ഷാഘാതമാണേ വന്നത്

അതിനാല്‍ മരിച്ചാല്‍ രക്തസാക്ഷ്യമാണത്

ഒരുവന്‍ മരിച്ചത് ഉദരരോഗമതാലേ

അവനും ശഹീദാ ദൂതരെ മൊഴിയാണേ

ഒരുകെട്ടിടം പൊളിഞ്ഞ് അടിയില്‍പെട്ട്

ഒരവന്‍ മരിച്ചു അവനുമിവരില്‍ പെട്ട്

ഒരുവള്‍ മരിച്ചു പ്രസവവേദനയാലേ

അവളും പെടുന്നു രകതസാക്ഷി ഗണമിലേ

തീപ്പൊള്ളലേറ്റ് മരിച്ചവര്‍ ആരുണ്ട്

അവരും ഇതാ ഈ കൂട്ടരില്‍ വരവുണ്ട്

തിരുവചനമിത് മുവത്വയില്‍ കാണുന്നതാ

മാലിക്കിമാമാണതിന്റെ കര്‍ത്താവെന്നതാ

ഒരുവന്‍ മരിച്ചത് നന്മചെയ്തതിനിടയിലേ

ആ മരണവും ശുഭമാണതെന്നാ മൊഴയിലേ

കുടുംബത്തിന്‍ മാനം കാക്കുവാന്‍ പടവെട്ടി

സമ്പത്ത് കാക്കാന്‍ മറ്റാരാള്‍ പടവെട്ടി

ആദര്‍ശ മാര്‍ഗമില്‍ മറ്റൊരാള്‍ പടവെട്ടി

ഇവരൊക്കെയും ശഹീദിന്‍ പട്ടികയെത്തി

അതുെകാണ്ട് തന്നീ മരണമെല്ലാം ശോഭനം

എന്നും നിനച്ചിടാം നമുക്കിത് കാരണം

എന്നാല്‍ അവകള്‍ ഒന്നുമേ തെളിവല്ല

സ്വര്‍ഗാവകാശി എന്നു നീ വിധക്കല്ല

എന്നാല്‍ ഇവയില്‍ ഒന്നുമേ കണ്ടില്ല

അത് നരകവാസി എന്നതിന്‍ തെളിവല്ല!

അതുകൊണ്ട് നീ വിധിക്കേണ്ട രണ്ടും ആരിലും

ഉടമസ്ഥന്‍ റബ്ബിന്നുള്ളതാണാ വിവരവും

ദീനിന്റെ വഴിയില്‍ മരിക്കണം എനിക്കല്ലാഹ്

അതുനുള്ള തുണ നീ മാത്രമാണ് അല്ലാഹ്

ഖബറില്‍ പ്രകാശം നല്‍കണേ നീ അല്ലാഹ്

ജന്നാതുല്‍ ഫിര്‍ദൗസേകണേ നീ അല്ലാഹ്