മരണ ശേഷക്രിയകള്‍: 2

വെള്ളില പി. അബ്ദുല്ല

2018 ജൂണ്‍ 02 1439 റമദാന്‍ 17

സ്വീദ്ദീക്വവര്‍ ചൊവ്വാഴ്ച രാത്രി മരിച്ചതാ

ആ രാത്രി തന്നെ അവരെ മറചെയ്തുള്ളതാ

എന്നും നിനക്ക് കാണുവാന്‍ കഴിയുന്നതാ

അബീശൈബ തന്റെ മുസ്വന്നഫില്‍ വിവരിച്ചതാ

നമ്മില്‍ ഒരുത്തന്‍ മൃത്യുപുല്‍കി എങ്കിലേ

കര്‍മങ്ങളൊക്കെ ചെയ്യണം വേഗമിലേ

മയ്യിത്ത് സ്വാലിഹാണ് എങ്കില്‍ ഖൈറിലായ്

അത് വേഗമില്‍ കിട്ടാന്‍ അതും കാരണമായ്

ഇനി തിന്മയില്‍ മരണം വരിച്ചവനെങ്കിലോ

ആ ഭാരം നാം തോളേറ്റി വെറുതെ നടക്കണോ?

അതുകൊണ്ട് വേഗം നിങ്ങള്‍ കര്‍മം തീര്‍ക്കണം

എന്നും നബി തങ്ങള്‍ പറഞ്ഞതറിയണം

എന്നാല്‍ ഇതാ ഇന്നുണ്ട് ചില ചിലയാളുകള്‍

ജോലി വിദേശത്താണവര്‍ക്ക് പതിവുകള്‍

അവിടത്ത് വെച്ച് മരണമാവുകയായി

മയ്യിത്ത് നാട്ടിേലക്കയക്കുകയായി

അതിനായി പല ഓഫീസുകള്‍ കയറേണ്ടതാ

ദിവസങ്ങളനവധി അതിനുപിന്നില്‍ നടപ്പതാ

മയ്യിത് ഫ്രീസറിലാക്കി വെച്ചും കാത്തതാ

ലഗേജില്‍ തള്ളി അന്ത്യയാത്ര കൊടുത്തതാ

ഇങ്ങനെ അനവധി ബുദ്ധിമുട്ടുകള്‍ നല്‍കി

സ്വന്തം സഹോദരനെ ക്വബ്‌റിലാക്കി

ക്വബ്‌റില്‍ എളുപ്പം എത്തുവാന്‍ കഴിയാതെ 

നല്ലോരു മയ്യിത്തിനെ തടഞ്ഞു നീയെ!

ഇനി, നാട്ടിലുള്ളവരോ വരവും കാത്ത്

ബേജാറിലായ് കഴിയുന്നതാണകത്ത്

എന്തിന്ന് സോദരരേ നമുക്കീ വേലകള്‍?

ആര്‍ക്കും ഗുണമില്ലാത്ത വയ്യാവേലികള്‍!

ഒരു നാട്ടില്‍നിന്നും മയ്യിത്ത് മാറ്റുന്നതില്‍

പലതുണ്ടഭിപ്രായം പല ഉലമാക്കളില്‍

അതിലൊന്ന് 'പാടില്ല അതൊട്ടും' എന്നതാ

ഉഹ്ദില്‍ മരിച്ചവരെ മദീനയിലാക്കുവാന്‍

നബിയുല്ല സമ്മതിച്ചില്ല എന്നൊന്നുണ്ട്

ഇക്കാരണത്താല്‍ മയ്യിത്ത് മാറ്റെല്ല

എന്നു പറഞ്ഞവര്‍ ഒട്ടുമേ കുറവല്ല

മറ്റൊന്ന് തിരുനബി  ചൊന്നതാം ഒരു വാചകം

വിശദീകരിച്ചുമവര്‍ പറഞ്ഞീ വാചകം

'ആത്മാവ് എവിടെയോ പിടിക്കപ്പെട്ടത്

അവനുള്ള ക്വബ്‌റ് അവിടത്തിലാണേ ഉള്ളത്'

അബൂശൈബയും അബ്ദുറസാക്കും പറഞ്ഞിത്

അവര്‍ക്കുള്ള മുസ്വന്നഫുകള്‍ക്കകം കാണാമിത്

ഇതിനെ എടുത്തുകൊടുത്തുകൊണ്ടല്‍ ഐനിയും

ശറഹു അബൂദാവൂദിലായ് പറഞ്ഞിതും

ഇനിയുണ്ട് മറ്റുചിലര്‍ ഇതാ പറയുന്നതാ

'മൈലുകളല്‍പം എങ്കില്‍ തെറ്റില്ലാത്തതാ'

മക്ക മദീന പോലെയുള്ള സ്ഥലങ്ങളില്‍

മറമാടിടാനായ് മാറ്റിടാം അവിടങ്ങളില്‍

മുസ്‌ലിംകള്‍ക്കുള്ളൊരു ക്വബ്‌റിടം കിട്ടില്ല

എന്നാലും മാറ്റാം അപ്പഴോ തെറ്റല്ല

ക്വബ്‌റോ നശിച്ചുപോകുവാനിടയുണ്ട്

എന്നാലും മാറ്റാം എന്നുമേ അറിവുണ്ട്

ഈയുള്ള കാരണമൊന്നുമേ ഇല്ലാതെ

നീ വേലചെയ്യുന്നെന്തിനാ വല്ലാതെ?

കാണേണമെന്ന വാശിയും നന്നല്ല

ഉത്തമമായ കാര്യവും അതല്ല.