മരണവും ക്ഷമയും

വെള്ളില പി. അബ്ദുല്ല

2018 മെയ് 05 1439 ശഅബാന്‍ 17

('അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍): 7)

സുഹൃത്തേ, നിനക്കു പിണഞ്ഞിടും പരീക്ഷണം

നാഥന്‍ എടുത്ത് പറഞ്ഞതാണത് ഓര്‍ക്കണം

ക്വുര്‍ആനിലുണ്ടത,് കാണുവാന്‍ നീ നോക്ക്

സൂറഃ മുഹമ്മദ് മുപ്പത്തൊന്നാം വാക്ക്

പരീക്ഷണം പലതാണ്, ഭയവും പട്ടിണി

കൃഷി നാശവും ധനനഷ്ടവും മരണമണി

ഇവയൊക്കെ വന്നു എങ്കിലും ക്ഷമിക്കണം

അല്‍ബക്വറ സൂറഃയില്‍ കാണുമിത് നീ ഓര്‍ക്കണം

ക്ഷമക്കുള്ള പ്രതിഫലം എത്രയോ വലുതാണേ

അത് കിട്ടിപ്പോരാന്‍ എത്രയോ പണിയാണേ

വിശ്വാസി തന്റെ കാര്യമെല്ലാം അത്ഭുതം

വിശ്വാസിയല്ലാതുള്ളവര്‍ക്കില്ലീ വിധം

സന്തോഷമായാല്‍ നാഥനെ സ്തുതിക്കുന്നു

അതിനുള്ള പ്രതിഫലം അവനതാ ലഭിക്കുന്നു

സന്താപമായാല്‍ അവനതാ ക്ഷമിക്കുന്നു

അതിനും അവന്നു പ്രതിഫലം ലഭിക്കുന്നു

തിരുദൂതര്‍ സ്വല്ലല്ലാഹ് പറഞ്ഞൊരു വാക്കിത്

ദാരിമി, അഹ്മദ് ഗ്രന്ഥമില്‍ കാണുന്നിത്

ക്ഷമയെന്നതിന്‍ വിവക്ഷ നീ അറിയേണ്ടതാ

അല്ലാതിരുന്നാല്‍ ഫലമതും ലഭിക്കാത്തതാ

നിന്നില്‍ ഒരാപത്തങ്ങു വന്നുചേര്‍ന്ന്

നാശത്തിലുള്ള സങ്കടം മറന്ന്

നാഥന്റെ വിധിയെന്നോര്‍ത്ത് നീ സഹിച്ച്

ആദ്യം മുതല്‍ക്കേ അവനില്‍ നീ അര്‍പ്പിച്ച്

അതിനാണു ക്ഷമ എന്നുള്ള വ്യാഖ്യാനങ്ങള്‍

പല ഗ്രന്ഥമില്‍ കാണുന്നതാ വിവരങ്ങള്‍

അബൂ മന്‍സൂറുല്‍ മാതുരീദി തന്റെ

തഫ്‌സീറിലും ഇതു പറഞ്ഞിട്ടുണ്ടേ

എത്തി നിനക്കൊരു ആപത്തെന്നാല്‍ പിന്നെ

നിന്നില്‍ കഴിയില്ലത് തടയാന്‍ പൊന്നെ

നിനക്കുള്ള പ്രതിവിധി ഒക്കെ നോക്കി പിന്നെ

രക്ഷപ്പെടാന്‍ കഴിഞ്ഞില്ല ഒട്ടും പൊന്നെ

അപ്പോള്‍ ചിലര്‍ പറയുന്നു നീ ഒരു ത്യാഗിയാ

വല്ലാത്ത ക്ഷമയാ, നീ വലിയൊരു യോഗിയാ

കളവാണു പൊന്നെ നിന്നില്‍ കഴിയാതുള്ളത്

സഹിക്കുന്നതല്ല നീ ക്ഷമാലു എന്നത്

അയ്യൂബ് നബിയെ കൂട്ടുകാരറിയില്ലേ

അവരില്‍ ബലാഉ പിണഞ്ഞതും മറക്കല്ലേ

ആഫിയ്യതിന്നായ് നാഥനോടുര ചെയ്യാന്‍

അവരോട് ഭാര്യ പറഞ്ഞതും അറിയില്ലേ?

അനുഗ്രഹത്തില്‍ കഴിഞ്ഞതെഴുപതു കൊല്ലം

അത്ര കഴിയാതെങ്ങനെ ഞാന്‍ ചൊല്ലും

എന്നും അവര്‍ പറഞ്ഞതായ് കേട്ടില്ലേ

ഖുര്‍തുബിയില്‍ ഇത് കാണുവാന്‍ കഴിയില്ലേ?

ചിലരുണ്ട് മയ്യിത്തൊന്നു കണ്ടാല്‍ പിന്നെ

ആര്‍ത്ത് വിളിച്ചും കൊണ്ടതാ കരയുന്നേ

ചെയ്യല്ല നീ, അക്കാര്യമേ പാടില്ല

മയ്യിത്തദാബിലാകുമത് ചെയ്യല്ല

റാഫിഅ് ഇബ്‌നു ഖദീജവര്‍ മരിച്ചു

സ്ത്രീകള്‍ ചിലര്‍ നിന്നിട്ട് കരയുന്നുണ്ട്

പലവട്ടമായ് അവരെ ഇരുത്തുന്നുണ്ട്

മയ്യിതിന്‍ കൂട്ടര്‍ കരയുകയാണെങ്കിലേ

മയ്യിത് ശിക്ഷിക്കപ്പെടും ക്വബ്‌റിലേ

'നിങ്ങള്‍ക്ക് നാശം കരയുകയാണെങ്കിലേ'

എന്നും പറഞ്ഞു ശകാരമാണവര്‍ തന്നിലേ

ശകാരം ഇബ്‌നു ഉമറില്‍ നിന്നാ വന്നത്

അബ്ദുറസാഖിന്‍ മുസ്വന്നഫില്‍ ഇത് കാണുമേ

കണ്ണീര്‍ പൊഴിക്കലും ദുഃഖമുണ്ടായീടലും

അല്ലാഹു തന്ന കരുണതന്നടയാളമാ

റസൂലിന്‍ പുത്രന്‍ മരണമായൊരു നാളിലേ

റസൂലു ചൊന്നൊരു കാര്യം ഓര്‍ക്കണം നിന്നിലേ

കണ്ണീര്‍ പൊഴിക്കലും ദുഃഖവും റഹ്മത്തിനാല്‍

മാറത്തടിക്കല്‍, അട്ടഹാസം പിശാചിനാല്‍

ഈ വാചകം മുസ്‌നദിലായ് കാണുന്നതാ

അബുശൈബ തന്റെ മുസ്‌നദാ മറക്കാത്തതാ

അതിനാല്‍ നീ പൊട്ടിക്കരയലും ഒഴിവാക്കണം

നാഥാ പരീക്ഷണം വന്നിടുന്ന വേളയില്‍

ഓശാരമായ് നീ നല്‍ക് ക്ഷമയന്നേരമില്‍

നിഅ്മത്തില്‍ ശുക്ര്‍ ചെയ്യുന്നവനായ് മാറ്റണേ

ദുഃഖത്തില്‍ ക്ഷമ ചെയ്യാനും നീ തുണയാകണേ

അതിനൊക്കെ നീ തൗഫീഖ് താ റഹ്മാനേ

അല്ലാതിരുന്നാല്‍ നഷ്ടമാ ദയ്യാനേ...