മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 മെയ് 26 1439 റമദാന്‍ 10

ഒരുവന്‍ മരിച്ചാല്‍ നമ്മില്‍ പലതാ ബാധ്യത

ചെയ്യേണ്ടതാ, കഴിയില്ല മാറാന്‍ എന്നതാ

അതിനാല്‍ അവകള്‍ ഒക്കെയും പഠിച്ചേക്കണേ

അല്ലാതിരുന്നാല്‍ നഷ്ടമാ നീ ഓര്‍ക്കണേ

മരണം നടന്നാല്‍ കണ്ണുകള്‍ പൂട്ടിക്കണേ

തിരൂദൂതര്‍ കാണിച്ചുള്ളതാ ശ്രദ്ധിക്കണേ

അബൂസലമ എന്ന സ്വഹാബി മൗതായുള്ളതാ

തിരുദൂതരപ്പോള്‍ അവിടെ വന്നിട്ടുള്ളതാ

റൂഹിന്റെ യാത്ര നോക്കുമെന്നറിയിച്ചു

തിരൂദൂതരപ്പോള്‍ കണ്ണുകള്‍ അടപ്പിച്ചു

അവിടന്നു നല്ലൊരു പ്രാര്‍ഥന പ്രാര്‍ഥിച്ചു

എന്നുള്ള കാര്യം മുസ്‌ലിമില്‍ വായിച്ചു

കൈകാല്‍ കെണുപ്പുകള്‍ ഒക്കെയും ശരിയാക്കണം

ഊഷ്മാവ് പോയാല്‍ പിന്നെ ഇളകില്ലോര്‍ക്കണം

വായ അടച്ചു പിടിക്കലും നന്നായതാ

താടികള്‍ കൂട്ടിക്കെട്ടിയാല്‍ മതിയായതാ

മരണം നടന്നാല്‍ വിവരമറിയിക്കുന്നതില്‍

തെറ്റില്ല എന്ന് കണ്ടിടാം നബി ചര്യയില്‍

പല മരണവും നബിയെ അറിയിച്ചുള്ളതാ

ചിലതൊക്കെ നബിയറിയിക്കുവാനും ചൊന്നതാ

പല മയ്യിതും നബിയെ അറിയിക്കാതെ

മറമാടിയിട്ടുണ്ടെന്നതും അറിവായതാ

അതിനാല്‍ പരസ്പരം അറിയിക്കാം എന്നാണ്

കര്‍മത്തിനാളുകള്‍ കുടൂവാന്‍ നന്നാണ്

പണ്ടുണ്ട് 'നഅ്‌യ്' എന്ന ജഹ്‌ലിന്‍ ചര്യ

നിഷിദ്ധമാണത് എന്നതാ നബിചര്യ

'നഅ്‌യെ'ന്നാല്‍ എന്ത് എന്ന് നീ അറിയേണ്ടതാ

ഇന്നും അതുപോല്‍ ചെയ്തിടുന്നോര്‍ ഉള്ളതാ

ജഹ്‌ലിന്റെ കാലം ഒരുവന്‍ മൗത്തായെങ്കിലേ

ഒരുവന്‍ വിളിച്ചു പറഞ്ഞു കൊണ്ട് നടക്കലാ

കുതിരപ്പുറം അവനേറി ഊരുകള്‍ ചുറ്റലാ

മരണത്തില്‍ വാര്‍ത്ത ജനങ്ങളെ അറിയിക്കലാ

ഇതിനാണു 'നഅ്‌യ്' എന്ന പേര്‍ പറയുന്നത്

നിഷിദ്ധമാ നബി തന്നെയാണു തടഞ്ഞത്

പള്ളിയില്‍ വെച്ച് വിളിച്ച് പറയല്‍ പോലും

പാടില്ല എന്നാ മാലികിന്‍ മൊഴിയാലും

'നഅ്‌യ് നടത്താന്‍ അനുവദിക്കില്ലാരെയും

നബിയാല്‍ വിരോധിച്ചുള്ളതാണത് തന്നെയും

ഈ രണ്ടു കാതില്‍ കേട്ടതാണത് ഞാനും'

എന്നു ഹുദൈഫ പറഞ്ഞതായ് നീ കാണും

'അല്‍ഹവാദിസു വല്‍ബിദഇല്‍' നോക്കിയാല്‍

അതു പോലെ പലപല ഗ്രന്ഥവും നീ പരതിയാല്‍

കാണാം നിനക്കിവയൊക്കെയും അവിടമില്‍

രക്ഷപ്പെടും ശീലിച്ചുപോയാല്‍ നമ്മളില്‍

എന്നാല്‍ ഇതാ കാണുന്നു നമ്മള്‍ക്കിടയിലേ

നഅ്‌യിന്റെ പുതുപതിപ്പായി വന്നത് ജോറിലേ

മരണം നടന്നാല്‍ ഉടനടി ചിലരോടലാ

ജീപ്പും വിളിച്ചിട്ടുച്ചഭാഷിണി കെട്ടലാ

ഒരുവന്‍ അതാ കയറി ഇരുന്നിട്ടമറലാ

വ്യസനം നടിച്ചും കൊണ്ട് മരണം പറയലാ!

ഇതു തന്നെയല്ലേ നബി വിരോധിച്ചുള്ളത്?

ഇനിയും നിനക്കു വേണമെന്നാണോ അത്?

എതിരായ് പറഞ്ഞാല്‍ ഉടനടി അവരോതലാ 

'നിസ്‌കാരത്തിന്ന് ആളുകുടാന്‍ നല്ലതാ.'

ഇവരെന്തു കരുതി, തിരുനബിക്കറിവില്ലയോ?

ഇത് നല്ലതെങ്കില്‍ മൂടിവെച്ച് പോകയോ?

ഇന്നുണ്ട് നമ്മുടെ ഇടയിലായ് ചിലയാളുകള്‍

വാദത്തിലവരാ തിരുനബിയുടെ ആളുകള്‍

കര്‍മത്തിലോ നബി ചെയ്തതൊക്കെ ഒഴിക്കലാ

അവര്‍ ചെയ്തിടുന്നത് നബിതന്‍ പറ്റില്‍ ചേര്‍ക്കലാ

അവരില്‍ നിന്നും നീ മാറിച്ചിന്തിച്ചെങ്കിലോ

നബിയുല്ല തന്‍ മാര്‍ഗത്തില്‍ വന്നുവെങ്കിലോ

ഊരുവിലക്കിന്‍ ഭീഷണി കാട്ടുന്നതാ

അതിനാല്‍ പലര്‍ ഇന്നും അതില്‍ നില്‍ക്കുന്നതാ

അവരാണു മൂഢര്‍ എന്ന് ഞാന്‍ പറയുന്നതാ

മറക്കണ്ട പൊന്നേ നിന്നിലും വരുമൊരു ദിനം

അന്നാര്‍ക്കുമില്ല രക്ഷയേകും പാര്‍ട്ടിയും

നീയേറെ പേടിക്കുന്നതാം കമ്മിറ്റിയും

ഓര്‍ത്താല്‍ നിനക്കാ നല്ലതെന്‍ സഹോദരാ

നേരം കഴിഞ്ഞാല്‍ പിന്നെയില്ല സോദരാ

മരിക്കുന്ന നേരം ആരടുത്തെന്നറിയുവാന്‍

ആകാംക്ഷയാണു ജനത്തിനത് ചോദിക്കുവാന്‍

മക്കള്‍ മുഴുവന്‍ കൂടെയുണ്ടോ, പിന്നെ

കൂട്ടുകുടുംബക്കാരുമുണ്ടോ പൊന്നെ

ഇങ്ങനെയനവധി ചോദ്യവുമായ് പല ജനം

ഓടി നടക്കുകയാണു റബ്ബേ പൊതുജനം

ഇനി ആര്‍ അവിടെ ഹാജറില്ലാതായി

അവനോ തരിമ്പും സ്‌നേഹമില്ലെന്നായി..!

അകത്തും പുറത്തും കുത്തു വാക്കുകളായി

അവനോ മനസ്സില്‍ ആകെ ബേജാറായി

ഓര്‍ക്കെന്റെ പൊന്നെ, വേണ്ട നിന്നില്‍ ബേജാര്‍

സ്‌നേഹത്തിന്‍ മാനദണ്ഡമല്ല ഹാജര്‍

തിരുദൂതര്‍ തന്റെ മരണമെത്തും നേരം

സ്വീദ്ദീഖവര്‍ അന്നകലെയെന്നത് നേരാ

സ്വിദ്ദീഖിനില്ല സ്‌നേഹമെന്നോ സാരം? 

മയ്യിത്തിനെ മുത്തുന്നതില്‍ തെറ്റില്ല

ജീവിതമില്‍ പറ്റാത്തവര്‍ പറ്റില്ല

അതു നബിയില്‍ നിന്നും കണ്ടതാണത് കൊണ്ട്

ചെയ്യാന്‍ നിനക്കും അതിനനുമതിയുണ്ട്

ഉസ്മാനുബ്‌നു മള്‍ഊനെ നബി മുത്തിയതാ

തിരുദൂതരെ സ്വിദ്ദീഖുമെ ചുംബിച്ചതാ

എന്നാലുമിത് വെറും ജാഇസാണെന്നോര്‍ക്കണം

പ്രതേ്യക സുന്നെത്താന്നുമല്ലെന്നറിയണം 

എന്‍ മരണനേരം നീ തുണ യാ റബ്ബനാ

ബിദ്അത്തില്‍ നിന്നും കാക്കണം ഇലാഹനാ