മരണം

വെള്ളില പി. അബ്ദുല്ല

2018 ഏപ്രില്‍ 07 1439 റജബ് 20

'അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍): 3

പരലോക യാത്ര തുടക്കമായ് മരണത്താല്‍

പേര്‍ തന്നെ മാറും 'മയ്യിത്താ' നാമത്താല്‍

അല്‍പം മിനുട്ടുകള്‍ മുന്നെ നിന്നെ വിളിച്ച പേര്‍

ഇനിയില്ല, ഉള്ളത് മയ്യിത്തെന്നൊരു സ്ഥാനപ്പേര്‍

വര്‍ഷങ്ങള്‍ പിന്നിലേക്ക് പോ നിന്‍ ചിന്തകള്‍

അന്നും നിനക്കായ് പേരു മാറ്റി കൂട്ടുകാര്‍

'മാരന്‍' വരുന്നെന്നും പറഞ്ഞ് നിന്നെ

പൊക്കിയെടുത്തും കൊണ്ടവര്‍ വരുന്നെ

നിന്‍ഭവനമില്‍ നിന്‍ കട്ടിലില്‍ ഇരുത്തിച്ച്

നിന്നെയവര്‍ പുതു വസ്ത്രവും ധരിപ്പിച്ച്

അകത്തും പുറത്തും ആകെ സേന്താഷത്തിലാ

മാതാപിതാക്കള്‍ കുടുംബമാഘോഷത്തിലാ

പുതുവസ്ത്രവും ധരിച്ച് നീ പുറത്തെത്തി

നിന്‍നാട്ടുകാരോ കാണുവാന്‍ ചിരിച്ചെത്തി

വീട്ടിന്‍ സമീപം നിന്റെ വാഹനമെത്തി

അതിനുളിലേക്ക് നീ നടന്നിട്ടെത്തി

ഓര്‍ക്കെന്റെ പൊന്നെ നിന്റെ മറ്റൊരു യാത്ര

മുന്‍കൂട്ടി അറിയിക്കാതെയുള്ളൊരു യാത്ര

മയ്യിത്ത് എത്തിയെന്ന് ചൊല്ലി നിന്നെ

പൊക്കിയെടുത്തും കൊണ്ടവര്‍ നടക്കുന്നെ

നിന്‍ ഭവനമില്‍ പ്രത്യേകമായൊരു കട്ടിലില്‍

നിന്നെ കിടത്തുകയാണവര്‍ ആ നേരമില്‍

സ്വന്തം കുളിക്കാനില്ല നിന്നില്‍ ത്രാണി

അതിനാല്‍ കുളിപ്പിക്കുന്നതന്യരാണെ

തുണി മൂന്നിലായ് നിന്നെ പൊതിഞ്ഞിട്ടന്ന്

ഒരു നോക്കു കാണാന്‍ കിടത്തിടുന്നുണ്ടന്ന്

മാതാപിതാ കുടുംബമോ സന്താപമില്‍

സുഹൃത്തുക്കളും മറ്റുള്ളവര്‍ സങ്കടമില്‍

അന്നുള്ള വാഹനം വീട്ടുപടിക്കല്‍ നിന്ന്

ഇന്നത്തെ വാഹനം വീട്ടിനുള്ളില്‍ നിന്ന്

അന്നത്തെ വാഹനമില്‍ നീ സ്വന്തം കേറി

ഇന്നത്തെ വാഹനത്തില്‍ എടുത്ത് കേറ്റി

ഓര്‍ക്കെന്റെ പൊന്നേ, നീയൊരിക്കല്‍ ജാതനായ്

മാതാപിതാക്കള്‍ക്കേകി നാഥന്‍ സ്‌നേഹമായ്

നീയോ അതാ പൊട്ടിക്കരഞ്ഞീടുന്നു

മറ്റുള്ളവര്‍ സന്തോഷമാല്‍ ചിരിക്കുന്നു

ഈ യാത്രയില്‍ മറ്റുള്ളവര്‍ കരയട്ടെ

നീ പുഞ്ചിരിച്ച് യാത്ര പോയീടട്ടെ

അതിനുള്ളതൊക്കെ നീ ഒരുക്കിയെങ്കില്‍

ബേജാറു വേണ്ട മരണമതു വന്നെത്തിയാല്‍