മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 ശവ്വാല്‍ 23 1439 ജൂലായ് 07

('അഫ്കാറുന്‍ ഉഖ്‌റവിയ്യ': 6)

മയ്യിതിനെ വഹിക്കുന്നതേറ്റം ഗുണകരം

അല്ലാഹു നല്‍കും കൂലിയതിനെന്നറിയണം

ഒരുവന്‍ ഇതാ മയ്യിതിന്‍ കൂടെ നടക്കലായ്

എന്നാലവന്ന് പ്രതിഫലം ക്വീറാത്തതായ്

മറമാടുവാനും കൂടെയവന്‍ നിന്നെങ്കിലോ

ക്വീറാത്ത് രണ്ടാ കൂലിയവനില്‍ തന്നിലേ

ക്വീറാത്തതെന്നാല്‍ ഉഹ്ദ് മലയുടെ അത്രയാ

പുണ്യത്തിന്‍ വണ്ണം, ഇബ്‌നു ഉമറിനു സംശയം

ബീആഇശയില്‍നിന്നു തന്നെ നിവാരണം

അതിനാല്‍ ഒരാളെ അയച്ചു സത്യം അറിയുവാന്‍

അത് സത്യം തന്നെ എന്നതാണേ ഉത്തരം

ഇത് കേട്ട് ഇബ്‌നു ഉമര്‍ അതാ പറയുന്നതായ്:

'നാമെത്ര ക്വീറാത്താണ് വെറുതെ കളയലായ്'

ഈ സംഭവം കാണാം സ്വഹീഹ് ബുഖാരിയില്‍

മുസ്‌ലിം, അഹ്മദ് മറ്റനേകം ഗ്രന്ഥമില്‍

പൊന്നു സുഹൃത്തേ, നീ അത് കളയല്ലേ

പുണ്യം നമുക്ക് കിട്ടിയാല്‍ തികയില്ല.

മയ്യിതിന്‍ കര്‍മം ചെയ്തിടും നേരത്തിലേ

നിയ്യത്ത് നന്നായ് തീരണം അത് നിന്നിലേ

മയ്യിതുമായ് നീ വേഗമാ പോകേണ്ടത്

എന്നുള്ളതാ ഹദീഥിലായ് കാണുന്നത്

എന്നാല്‍ ഇതാ ഇന്നുണ്ട് ചിലയാളുകള്‍

നബിചര്യ വെടിയലാണവരുടെ ചെയ്തികള്‍

പകരം പുതുതായ് പലതുമവര്‍ ചെയ്തീടലായ്

അവയൊക്കെ സുന്നത്തെന്ന് വാദിച്ചീടലായ്

മയ്യിതെടുത്ത് പുറത്ത് സദസ്സില്‍ വെച്ചതാ

ഫാതിഹ, ഇഖ്‌ലാസോതി ദുആ ചെയ്യുന്നതാ

ഇപ്പോള്‍ ചിലര്‍ സ്വലാത്തുമേ പതിവാക്കലായ്

അതു മാത്രമല്ല ചിലര്‍ തുടങ്ങി ദിക്‌റുകള്‍

ഇവയൊന്നുമെ നബിതങ്ങള്‍ കാണിക്കാത്തതാ

അതിനാല്‍ അവ ബിദ്അത്തിലായ് പെടുന്നതാ

ഇവയൊക്കെ നീ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണേ

അല്ലാതിരുന്നാല്‍ നഷ്ടമാണേ ഓര്‍ക്കണേ

മുന്‍ഗാമികള്‍ ഇത് ചെയ്തതായ് അറിവില്ല

ഓര്‍ക്കെന്റെ പൊന്നേ ബുദ്ധി നിന്നിലില്ലേ?

തിരുമുസ്തഫ നബി തങ്ങളെക്കാള്‍ കൂടുതല്‍

ചൊവ്വായ മാര്‍ഗം കാട്ടുമോ പുരോഹിതര്‍?

ഇല്ലെന്റെ പൊന്നേ, ആര്‍ക്കുേമ കഴിയില്ല

ആ മാര്‍ഗം മാറ്റി പുതിയത് ചെയ്യല്ലേ

മയ്യിതുമായ് പോകുന്നതാം നേരത്ത്

ദിക്‌റ്, ദുആകള്‍ ഒന്നുമേ ചെയ്യേണ്ട

മരണത്തെയല്ലാതൊന്നുമേ ഓര്‍ക്കേണ്ട

ദിക്ര്‍, ക്വുര്‍ആന്‍ മറ്റുവല്ലതിനാലും

ഉയര്‍ത്തല്ലെ ശബ്ദം ഒട്ടുമേതായാലും

അതിലുള്ള യുക്തി വളരെ വ്യക്തമായതാ

മരണത്തെപ്പറ്റി മാത്രം ചിന്തിക്കേണ്ടതാ

ഈ നേരമില്‍ അത് മാത്രമാ യോജിച്ചത്

നവവി ഇമാം 'അദ്കാറി'ല്‍ ഇത് പറഞ്ഞത്

ഇബ്‌നു മസ്ഊദെത്തി മരണവീട്ടിലായ്

ഒരുവന്‍ ചിരിക്കും കാഴ്ചയവര്‍ കണ്ടീടലായ്

'മയ്യിതിനരികെ നീ ചിരിക്കുകയാണോ

ഇനിമേലിലില്ല നീയുമായ് സംസാരം'

എന്നും പറഞ്ഞവര്‍ ദേഷ്യമാവുകയായി

ഓര്‍ക്കെന്റെ പൊന്നെ വിഷയമേറെ ഗൗരവം