മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 ദുല്‍ക്വഅദ 08 1439 ജൂലായ് 21

('അഫ്കാറുന്‍ ഉഖ്‌റവിയ്യ': 8)

ഒരുവന്‍ മരിച്ചാല്‍ കര്‍മം പലതും വേണ്ടതാ

മയ്യിത് നിസ്‌കാരം അതില്‍ പ്രധാനമാ

അത് നമ്മള്‍ നന്നായ് ചെയ്തിടേണം എന്നതാ

ചിലരുണ്ട് മരണം കേട്ടയുടനെ ചെല്ലലായ്

മുഖമൊന്ന് കണ്ട് ഉടനവന്‍ മടങ്ങീടലായ്

ആ വരവ് കൊണ്ടൊരു കാര്യവും അവനില്ലാ

അതുപോലെ റീത്തും കൊടികളൊന്നും വേണ്ടാ

തിരുദൂതര്‍ കാണിക്കാത്തതൊന്നും വേണ്ടാ

നിസ്‌കാരം പള്ളിയില്‍ വെച്ചു ചെയ്യാം എന്നതാ

പള്ളിക്ക് വെളിയില്‍ വെച്ചുമേ ശരിയായതാ

മയ്യിത് നജസാണെന്ന വാദം ചിലരിലാ

അങ്ങനെയല്ലെന്നും ഹദീഥില്‍ വന്നതാ

സുഹൈല്‍ റദിയല്ലാഹുവിന്‍ മയ്യിത്

നബി നിസ്‌കരിച്ചത് പള്ളിയില്‍ വെച്ചാണ്

അത്‌കൊണ്ട് പള്ളിയില്‍ വെക്കലും തെറ്റല്ലാ

നിസ്‌കാരവും ചെയ്യുവാന്‍ മടിക്കല്ലാ

എന്ന് പറഞ്ഞു തന്നതോ ബീ ആഇശ

മുവത്ത്വയില്‍ നീ നോക്കിയാല്‍ കാണുന്നതാ

കുളിയും നമസ്‌കാരം കഫന്‍ ദഫനൊക്കയും

വേണ്ടുന്നതാ മുസ്‌ലിംകളില്‍ മുഴുക്കെയും

എന്നാല്‍ ശഹീദെങ്കില്‍ കുളി വേണ്ടാത്തതാ

മറ്റുള്ളതോ ശഹീദിനും വേണ്ടുന്നതാ

ആത്മാഹുതി ചെയ്തുള്ളവനാണേലും

നിസ്‌കാരം വേണം എന്നതാണറിവാലും

ഒരു മൂന്നു സ്വഫ്ഫിന്നാളുകള്‍ വേണ്ടുന്നതാ

ആള് കുറഞ്ഞാല്‍ മൂന്ന് സ്വഫ്ഫാക്കേണ്ടതാ

മാലിക് ഇബ്‌നു ഹുബൈറയങ്ങനെ ചെയ്തതാ

നബിതങ്ങളില്‍ നിന്നുള്ള വാക്കിന്‍ തെളിവിലാ

ഒരിക്കല്‍ റസൂലും അങ്ങനെ ചെയ്തുള്ളതാ

ഏഴാളെ മൂന്നു സ്വഫ്ഫിലാക്കി തിരിച്ചതാ

മുന്‍ സ്വഫ്ഫില്‍ മൂന്നും പിെന്ന രണ്ടുമായതാ

മൂന്നാമതില്‍ ഒരാളു മാത്രം നിന്നതാ

ഇബ്‌നു അക്വീല്‍ ഈ വാചകം വിവരിച്ചതാ

അവസാന സ്വഫ്ഫില്‍ ഒരവനെന്ന വാക്കിനാല്‍

സ്വീകാര്യത സംശയമാണ് ചിലരിലായ്

ഇക്കാര്യം മുഗ്‌നി എന്ന ഗ്രന്ഥമില്‍ കണ്ടിടാം

തെളിവുള്ള കാര്യമെങ്കില്‍ നമ്മള്‍ ചെയ്തിടാം

നാല്‍പതുപേര്‍ മയ്യിതു നിസ്‌കരിക്കുന്നതാ

നാല്‍പതുമേ തൗഹീദുറച്ചവരെന്നതാ

എന്നാല്‍ അവര്‍ തന്‍ പ്രാര്‍ഥനയത് സാര്‍ഥകം

സ്വഹീഹ് മുസ്‌ലിം തന്നിലായ് ഇത് കണ്ടിടാം

ഇന്നുണ്ട് നമ്മുടെ ഇടയിലായ് ചിലയാളുകള്‍

നിസ്‌കാരവും നോമ്പും സകാത്തതൊക്കെയും

ബിദ്അത്തിന്‍ ചേരുവ ചേര്‍ത്തുമാത്രം ചെയ്തിടും