ആത്മാവിന്റെ യാത്ര

വെള്ളില പി. അബ്ദുല്ല

2018 മെയ് 12 1439 ശഅബാന്‍ 26

('അഫ്കാറുന്‍ ഉഖ്‌റവിയ്യ' (പരലോക ചിന്തകള്‍): 8)

മരണം നമുക്കാസന്നമാകും നേരമില്‍

ശൈത്വാനടുത്ത് വരുന്നതാണേ വേഗമില്‍

ഇബ്‌ലീസവന്റെ കൂട്ടുകാര്‍ക്കുപദേശം

നല്‍കുന്നതാ 'പിഴപ്പിക്കണേ നല്ലോണം,

ഇവനിന്നു നഷ്ടപ്പെട്ടു പോയാല്‍ പിന്നെ

കിട്ടാത്തതാ പിഴപ്പിക്കുവാനായ്' എന്നേ

മരണം ഒരാള്‍ക്കാസന്നമായി എങ്കിലേ

എത്തും മലക്കുകള്‍ അന്നവന്റെ അരികിലേ

നന്മ നിറഞ്ഞൊരു മാന്യനാ നീ എങ്കിലേ

ആശ്വാസവാക്കുകള്‍ ചൊരിയലായി നിന്നിലേ

കയ്യില്‍ വെളുത്തൊരു പട്ടവര്‍ കരുതുന്നതാ

നിന്‍ റൂഹതില്‍ പൊതിയാന്‍ കരുതിവെച്ചതാ

വന്നിട്ടവര്‍ നിന്നോടിതാ പറയുന്ന്

ആത്മാവിനോട് ഇറങ്ങുവാന്‍ മൊഴിയുന്ന്

ആത്മാവുടന്‍ ഇറങ്ങുവാന്‍ തുടങ്ങയായ്

അതുമായിട്ടുടനെ മലക്കുകള്‍ ഇറങ്ങയായ്

ആകാശഭൂമികളില്‍ സുഗന്ധം പാറി

ആകാശത്തേക്കാത്മാവിതാ ഉടന്‍ കേറി

മുഴുവന്‍ മലാഇകത്തും അതാ ചോദിക്കലായ്

ആരാണിതെന്ന് അറിയുവാന്‍ മോഹിക്കലായ്

ഭൂമിയിലുള്ള നല്ല പേരതിനാലേ

പ്രചരിക്കുമാ പേര്‍ അവിടെയാകെ നീളെ

മാലാഇകത്തുകള്‍ ഒക്കെയും പറയുന്ന്

ഇതിലൂടെ കൊണ്ട് പോകണം റൂഹെന്ന്

ആകാശവാതില്‍ മുഴുവനും തുറക്കുന്നതാ

അവസാനം ഇല്ലിയ്യീനില്‍ പേരും വന്നതാ

അല്ലാഹുവിന്റെ അംറിനാല്‍ ആ റൂഹതാ

ക്വബ്‌റില്‍ ശരീരം തന്നിലേക്ക് വരുന്നതാ

ക്വബ്‌റില്‍ മലക്കുകള്‍ ചോദ്യവും ചോദിക്കലായ്

അതിനുത്തരം അവര്‍ സൗമ്യമായ് പറയുന്നതാ

എന്നാല്‍ നീ മോശപ്പെട്ടൊരാത്മാവെങ്കിലോ

മലക്കുകളെല്ലാം നിന്നെ പഴിക്കുകയില്ലയോ

ശിക്ഷ, ശകാരം മറ്റു പലതും കൊണ്ട്

മരണം നമുക്കാസന്നമാകും നേരമില്‍

ശൈത്വാനടുത്ത് വരുന്നതാണേ വേഗമില്‍

ഇബ്‌ലീസവന്റെ കൂട്ടുകാര്‍ക്കുപദേശം

നല്‍കുന്നതാ 'പിഴപ്പിക്കണേ നല്ലോണം,

ഇവനിന്നു നഷ്ടപ്പെട്ടു പോയാല്‍ പിന്നെ

കിട്ടാത്തതാ പിഴപ്പിക്കുവാനായ്' എന്നേ

മരണം ഒരാള്‍ക്കാസന്നമായി എങ്കിലേ

എത്തും മലക്കുകള്‍ അന്നവന്റെ അരികിലേ

നന്മ നിറഞ്ഞൊരു മാന്യനാ നീ എങ്കിലേ

ആശ്വാസവാക്കുകള്‍ ചൊരിയലായി നിന്നിലേ

കയ്യില്‍ വെളുത്തൊരു പട്ടവര്‍ കരുതുന്നതാ

നിന്‍ റൂഹതില്‍ പൊതിയാന്‍ കരുതിവെച്ചതാ

വന്നിട്ടവര്‍ നിന്നോടിതാ പറയുന്ന്

ആത്മാവിനോട് ഇറങ്ങുവാന്‍ മൊഴിയുന്ന്

ആത്മാവുടന്‍ ഇറങ്ങുവാന്‍ തുടങ്ങയായ്

അതുമായിട്ടുടനെ മലക്കുകള്‍ ഇറങ്ങയായ്

ആകാശഭൂമികളില്‍ സുഗന്ധം പാറി

നിന്നെ അവര്‍ പേടിപ്പെടുത്തുന്നുണ്ട്

അതിനാലെ ആത്മാവിന്നിറങ്ങാന്‍ പേടിയായ്

അതുകൊണ്ടവര്‍ മര്‍ദിച്ചിടും ബഹുജോറിലായ്

കൂട്ടുകുടുംബമൊക്കെയും അടുത്തുണ്ട്

എന്നിട്ടും നീ ഒറ്റക്ക് സഹിക്കുന്നുണ്ട്

അടികൊണ്ട് നീ കരയുന്നതവര്‍ കേള്‍ക്കില്ല

മലാഇകത്തുകള്‍ ഉള്ളതും കാണില്ല

നരകത്തില്‍നിന്നും നെയ്‌തെടുത്തൊരു പുടവയാ

ആത്മാവിന അതിലായ് പൊതിഞ്ഞുവെക്കയാ

വല്ലാത്ത ദുര്‍ഗന്ധം വിതച്ചാ പോണത്

മലാഇകത്തിന്‍ പഴികളാ കിട്ടുന്നത്

അവസാനം ആകാശത്തിലെത്തിയ നേരമില്‍ 

തുറക്കില്ല വാതിലുകള്‍ അതേ സന്ദര്‍ഭമില്‍

അവസാനം നിന്‍ ആത്മാവിനെ എടുത്തെറിയലായ്

ആത്മാവിതാ നിന്‍ ക്വബ്‌റിലേക്ക് പതിക്കലായ്

റബ്ബേ നീ അത്തരമൊരു വിധി വിധിച്ചീടല്ലെ

കഴിയില്ല റബ്ബേ താങ്ങവുവാന്‍ യാ ജല്ലാ

സുഗന്ധം പരത്തി പോകുവാന്‍ തുണനല്‍കണേ

എന്‍ പേര് ഇല്ലിയ്യീനിലായ് നീ ചേര്‍ക്കണേ