മരണ ശേഷക്രിയകള്‍: 4

വെള്ളില പി. അബ്ദുല്ല

2018 ശവ്വാല്‍ 02 1439 ജൂണ്‍ 16

സുഹൃത്തേ, പഠിക്കണം മയ്യിത് കുളിപ്പിക്കുവാന്‍

അത് നമ്മള്‍ ചെയ്യും പുണ്യകര്‍മം അറിയുവിന്‍

ഒരുവന്‍ ഒരു മയ്യിതിനെ കുളിപ്പിച്ചതാ

അതിനുള്ളമാനത്തും അവന്‍ സൂക്ഷിച്ചതാ

എന്നാല്‍ അവന്ന് പ്രതിഫലം വലുതാണേ

എന്ന് നബിതങ്ങള്‍ പറഞ്ഞതറിയണേ

അമാനത്ത് സൂക്ഷിക്കുവാന്‍ നീ നോക്കണം

അത് തെറ്റിയെങ്കില്‍ പിന്നെ ഫലമില്ലറിയണം

നീ കണ്ട നിന്‍ സഹോദരന്റെ കുറവുകള്‍

ആരും അറിയരുതെന്നതാണേ ഐബുകള്‍

അതിനാ അമാനത്തെന്നിവിടെ പറഞ്ഞത്

അതിനാല്‍ നീ സൂക്ഷിക്കേണ്ടതാണേ പിന്നത്

വുളുവിന്‍ അവയവങ്ങളില്‍ കുളി തുടങ്ങണം

ഭാഗം വലത് മുന്തിച്ചുകൊണ്ടാകണം

കുളിപ്പിക്കല്‍ ശുദ്ധമാം ജലം കൊണ്ടാകണം

കര്‍പ്പുരവും നീ ചേര്‍ക്കുവാന്‍ ശ്രമിക്കണം

ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കുന്നതില്‍

പ്രത്യേക സുന്നത്തൊന്നുമില്ല ദീനിതില്‍

മൂന്നു തവണ കഴുകണം എന്നുള്ളതാ

കൂട്ടുന്നതൊറ്റയില്‍ ആകണം എന്നുള്ളതാ

കര്‍പ്പൂര വെള്ളം ഒടുവിലായ് ഒഴിക്കേണ്ടതാ

പെണ്ണിന്‍ മുടി മൂന്നായ് മെടഞ്ഞിടേണ്ടതാ

ഔറത്തിലേക്ക് നോക്കിക്കൂടാ എന്നതാ

കഴിയുന്ന പോല്‍ മറയായി നീ ചെയ്യേണ്ടതാ

അവിടങ്ങളില്‍ നേരിട്ട് തൊടലും വേണ്ട

കഴുകുന്ന നേരം ഗ്ലൗസിടാന്‍ മറക്കേണ്ട

കുളിപ്പിച്ച ശേഷം നീ കുളിക്കല്‍ നല്ലതാ

നബിതങ്ങളിങ്ങനെ ചെയ്തതായ് കാണുന്നതാ

റബ്ബേ, നീ നല്‍ക് എനിക്ക് ദീനില്‍ വ്യക്തത

ഇൗമാനില്‍ ശക്ക് വരാതെയള്ളൊരു പാകത

ദീന് പഠിക്കാനായിട്ടുള്ളാത്മാര്‍ഥത

നേടുന്ന ഇല്‍മാല്‍ അമല് ചെയ്യാന്‍ ധീരത.