മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 സെപ്തംബര്‍ 01 1439 ദുല്‍ഹിജ്ജ 20

('അഫ്കാറുന്‍ ഉഖ്‌റവിയ്യ': 13)

മയ്യിത്ത് ശരിയായ് വെച്ചശേഷം മൂടണേ

മുമ്മൂന്ന് പിടിമണ്ണേവരുമിട്ടീടണേ

തസ്ബീതിനെ ചോദിക്കുവാന്‍ തുടങ്ങണേ

ഒരുപാട് നേരം ചോദ്യവുമായ് നില്‍ക്കണേ

മറമാടി നിന്‍ സഹോദരനെ എങ്കിലേ

ചോദിക്കുവിന്‍ തസ്ബീത് അവിടമില്‍ അപ്പഴേ

ഇപ്പോഴിതാ ചോദ്യം അവന്‍ ചെയ്യപ്പെടും

അതിനാലെ ഇസ്തിഗ്ഫാറുമുപകാരപ്പെടും

എന്നുള്ള ആശയം നല്‍കിടും പല വാചകം

നബിതങ്ങളില്‍നിന്നുണ്ട് ഗ്രന്ഥങ്ങള്‍ക്കകം

അതിനാല്‍ സുഹൃത്തേ, നീട്ടണേ തസ്ബീത്

ബിദ്അത്തിന്‍ വേദി ആക്കിടല്ലേ ക്വബ്‌റിടം

ഇസ്‌ലാം പഠിപ്പിക്കാത്തൊരു പതിവുണ്ട്

തല്‍ക്വീനതെന്ന പേരിലായ് നടപ്പുണ്ട്

മയ്യിത്തിനെ കോപ്പിയടി പടിപ്പിക്കലാ

അല്ലാന്റെ മലക്കുകളെ കളിയാക്കീടലാ

'മുന്‍കര്‍ നകീറും ഇപ്പഴെത്തും ക്വബ്‌റിലേ

നിന്നോടവന്‍ ചോദ്യങ്ങളാകും തരമിലേ

ആരാണു റബ്ബെന്നവരു ചോദിച്ചെങ്കിലേ

അല്ലാഹു എന്ന് പറയണം നീ നൊടിയിലേ

ആരാണു നബിയെന്നാണ് ചോദ്യം എങ്കിലോ

മുഹമ്മദെന്ന് പറയണം അവിടമിലേ...'

ഇത്യാദി ചോദ്യവും ഉത്തരം പഠിപ്പിക്കലാ

ജീവിച്ചിരിക്കും നേരമോ ചെയ്യാത്തതാ

സുന്നത്ത് ഒന്നിനെ കൊന്നിടാതെ വരില്ലെടോ

ബിദ്അത്ത് അത് നീ ഒന്നുകൂടി പഠിക്കെടോ

ഇബ്‌നു ഉമറിന്‍ വാചകമാണറിയെടോ

മുകളില്‍ പറഞ്ഞ വാചകം ഒന്നു നോക്കെടോ

തസ്ബീത് എന്നൊരു സുന്നത്തിന്റെ സ്ഥാനമില്‍

തന്നല്ലയോ തല്‍ക്വീന്‍ നടപ്പൂ ചേലിലായ്

മാറ്റെന്റെ പൊന്നേ വേണ്ട ഈ കോലത്തില്‍

പരിഹാസം റബ്ബിന്‍ സത്യദീനിന്‍ പേരിലായ്

ബിദ്അത്തില്‍നിന്നും റബ്ബെ നീ കാത്തീടണേ

സുന്നത്തിലേറാന്‍ എപ്പഴും തുണയാകണേ

ദീനിന്റെ സല്‍രൂപം പഠിക്കാന്‍ കനിയണേ

ആ മാര്‍ഗമില്‍ ജീവിക്കുവാന്‍ കനിവേകണേ