മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 ദുല്‍ക്വഅദ 15 1439 ജൂലായ് 28

('അഫ്കാറുന്‍ ഉഖ്‌റവിയ്യ': 9)

മരണം കഴിഞ്ഞാല്‍ ഒറ്റയാ മറക്കണ്ട

ബിദ്അത്തിനെ പുണരുവാന്‍ നോക്കണ്ട

പുരോഹിതന്റെ വാക്ക് ദീനാക്കണ്ട

നിന്‍ ആഖിറം നഷ്ടത്തിലായ് മാറ്റണ്ട

വര്‍ഷങ്ങള്‍ അല്‍പം മുമ്പ് കണ്ടൊരു കാരിയം

ഇത് നല്ലതാണെന്നും കരുതി വാസ്തവം

ഒരുനാളില്‍ മഞ്ചേരിക്കടുത്തൊരു ഗ്രാമമില്‍

ഞാനെത്തി ഒരു ജനാസ തന്നുടെ കര്‍മമില്‍

രാവിലെ എട്ടര നേരമില്‍ നിസ്‌കാരം

അതിനായി പള്ളിയിലെത്തിയാളുകള്‍ ഏറെ

എല്ലാവരും സ്വഫ്ഫായി നില്‍ക്കുകയായി

അന്നേരം കേട്ടു മുസ്‌ലിയാരുടെ കല്‍പന:

'ഒരു മൂന്നു മിനുട്ട് കൂടി നാം കാക്കേണ്ടതാ

അതുകൊണ്ട് വെറുതെനിന്നിടല്ലെ ആരും

തഹ്‌ലീല്‍ മനസ്സില്‍ ചൊല്ലിക്കോ ഇൗ നേരം'

ഞാനും കരുതി; എന്ത് നല്ലൊരു കാര്യമാ!

ഓര്‍മപ്പെടുത്തി തന്നതിന്നോ കൂലിയാ.

വര്‍ഷങ്ങള്‍ പലതും കഴിഞ്ഞതിന്റെ ശേഷം 

ഞാന്‍ കണ്ടതെന്താ പറയണോ വിശേഷം?

നേരത്തെ തന്നെ സ്വഫ്ഫ് നില്‍ക്കുന്നാളുകള്‍

തഹ്‌ലീല് ചൊല്ലല്‍ നടന്നിടുന്നു ബഹളമില്‍

മുസ്‌ല്യാരുടെ വഅളും ദുആകള്‍ ജോറിലായ്

അങ്ങനെ ആ ബിദ്അത്ത് നാട്ടില്‍ പതിവിലായ്

കൂലി കരുതി ചെയ്യുമാളുകള്‍ കേമമായ്

വെടിയെന്റെ പൊന്നേ പുത്തനാചാരങ്ങള്‍

നാഥന്റെ മുന്നില്‍ മറുപടി പറയേണ്ടതാ.

ക്വുര്‍ആനതോതി കൂലി മരണപ്പെട്ടതാം

വ്യക്തിക്ക് ഹദ്‌യ ചെയ്യലും ബഹുജോറിലാ

എന്നാലവന്നത് ഒട്ടുമെ കിട്ടാത്തതാ

അതുകൊണ്ട് തന്നെ തിരുനബി ചെയ്തില്ല.

സൂറതുന്നജ്മിലെ വാക്യം മുപ്പത്തൊമ്പത്

തെളിവായ് പിടിച്ചിമാം ശാഫിയുമിത് ചൊന്നതാം

സ്വഹാബികള്‍ ആരും ഇത് ചെയ്തില്ല

ഗുണമതിലുണ്ടേല്‍ അവരത് മുടക്കില്ല

അപ്പോള്‍ ചിലര്‍ക്ക് സംശയം വരവായി

ഇല്‍മും സ്വദക്വ മക്കളും ഉപകാരമായ്

മരണത്തിന്‍ ശേഷം കിട്ടുമെന്നതല്ലയോ

തിരുനബിയന്നേ മൊഴിഞ്ഞത് ശരിയല്ലയോ

പൊന്നു സുഹൃത്തേ, ആ മൊഴി ശരിതന്നെയാ

ഈ മൂന്നുകാര്യം കൂലി കിട്ടും കാര്യമാ.

നീ നിന്റെ ഇല്‍മ് മറ്റൊരാള്‍ക്ക് പകര്‍ന്നതാ

അതിനാലെ നീ അതിന്‍ വ്യാപനത്തില്‍ കണ്ണിയാ

സ്വദകതുന്‍ ജാരിയ നിലച്ചിടാത്താരു പുണ്യമാ

അത് നീ കൊടുത്താല്‍ നിന്റെ തന്നെ കര്‍മമാ

നിന്‍ മക്കളെ നീ നല്ലപോല്‍ വളര്‍ത്തിയതാ

അതിനാല്‍ അവര്‍തന്‍ നന്മയില്‍ നീ ഭാഗമാ