മരണ ശേഷക്രിയകള്‍

വെള്ളില പി. അബ്ദുല്ല

2018 ദുല്‍ക്വഅദ 22 1439 ആഗസ്ത് 04

'അഫ്കാറുന്‍ ഉഖ്‌റവിയ്യ': 10

മറഞ്ഞ മയ്യിതിന്ന് നിസ്‌കരിക്കുന്നതില്‍

അഭിപ്രായ ഭിന്നതയുണ്ടിമാമുകള്‍ക്കിടയിലായ്

ശാഫിഈ, അഹ്മദ് എന്നിവര്‍ക്കത് സമ്മതം

അബൂഹനീഫ, മാലികിന്നു വിസമ്മതം

നജ്ജാശി എന്നൊരു രാജനന്നു മരിച്ചുപോയ്

ഉള്ളാലെ വിശ്വാസം വരിച്ചൊരു രാജനാം

നാട്ടില്‍ പ്രജകളൊക്കെയും ക്രിസ്ത്യാനികള്‍

അതിനാലെ നിസ്‌കാരം നടന്നതുമില്ല

മരണത്തിന്‍ വിവരം വഹ്‌യിലൂടെ പടച്ചവന്‍

മുത്ത്‌റസൂലിനെയറിയിച്ചല്ലോ വേഗമില്‍

ഉടനെ നബി വിളിച്ചുചേര്‍ത്തസ്വ്ഹാബിനെ

നജ്ജാശി രാജന് വേണ്ടി നിസ്‌കരിച്ചീടലായ്

എന്നാല്‍ സുഹൃത്തേ, നീയറിണം വിശദമായ്

എത്ര സ്വഹാബികള്‍ ദൂരദിക്കില്‍ മരണമായ്

അവര്‍ക്കായ് മദീനയില്‍ നിസ്‌കരിച്ചില്ലാരുമേ

അനിവാര്യമെങ്കില്‍ മാത്രമാകാം അറിയണേ

വെള്ളത്തില്‍ മുങ്ങി ജഡം ലഭിച്ചീടാതെയായ്

ഇതുപോലെ വേറെവിധത്തിലും നടക്കലായ്

അപ്പോള്‍ അവര്‍ക്കായ് നിസ്‌കരിക്കാം എന്നതാ

അതിനാണു തെളിവ് പ്രമാണമില്‍ എന്നുള്ളതാ.

കടമൊക്കെയും എഴുതിവെക്കാന്‍ നോക്കണം

അല്ലാതിരുന്നാല്‍ നഷ്ടമാണെന്നോര്‍ക്കണം

എഴുത്തിന്ന് സാക്ഷി വേണമെന്നും അറിയണം

അല്ലാഹുവിന്റെ കല്‍പനയാ ഓര്‍ക്കണം

വീതിക്കുവാന്‍ മുതലേറെയുള്ള മനുഷ്യനാ

മക്കള്‍ കടം പിന്നെ ചുമക്കുന്നെന്തിനാ?

കടമൊക്കെ വീട്ടി ബാക്കയുള്ളത് മാത്രമാ

വീതിക്കുവാന്‍ നിനക്കുള്ളതെന്നത് വ്യക്തമാ

വീതിക്കുവാന്‍ ഒരാള്‍ക്ക് മുതലില്ലെങ്കില്‍

ഉള്ളതില്‍ കൂടുതല്‍ ബാധ്യതയുണ്ടെങ്കില്‍

അപ്പോള്‍ ഒരാള്‍ ഏറ്റോ അതില്‍ തെറ്റില്ല

അതിനുള്ള തെളിവ് ഹദീസിലോ കുറവല്ല

തക്ബീറ് നാല് ചൊല്ലി നിസ്‌കരിക്കേണ്ടതാ

ഒന്നാമതില്‍ ഫാതിഹ നീ ഓതേണ്ടതാ

രണ്ടിന്നു ശേഷം ചൊല്ലണം സ്വലാത്ത്

മൂന്നിലും നാലിലും പ്രാര്‍ഥനയാണുള്ളത്

ശേഷം സലാമും ചൊല്ലണം എന്നാണെ

പിന്നീട് മറവു ചെയ്യണം നന്നായി.