വിചാരധാര

സുലൈമാൻ പെരുമുക്ക്

2022 ജൂൺ 25, 1442 ദുൽഖഅദ 24

ഫാഷിസം അതിന്റെ
വിചാരധാരയിൽ
ഇരകളാരെന്ന്
അടിവരയിട്ടു
എഴുതിവെച്ചിട്ടുള്ളതിൽ
എന്റെ പേരും
നിന്റെ പേരും
നമ്മുടെയൊക്കെ
രക്ഷകനായി
ചമയുന്നവന്റെ പേരും
വ്യക്തമായി കാണുമ്പോഴും
അടിമയായി
ജീവിക്കേണ്ടി വന്നാലും
ആർത്തി തീരുംവരെ
ജീവിക്കാമെന്ന മോഹം
വ്യാമോഹമാണെന്നത്
എനിക്കു ശേഷം
അവർ നിങ്ങളെത്തേടി
വരുമ്പോഴെങ്കിലും
നിങ്ങൾക്കു മനസ്സിലാകും!


വിശാലത

എനിക്കു
ചിറകടിച്ചു
പറക്കാനുള്ളതാണ്
ഈ ആകാശമെന്ന്
ഓരോ പക്ഷിയും
കരുതുമ്പോഴും
അതേ അവകാശം
മറ്റുള്ളവർക്കും
വകവെച്ചുകൊടുക്കുന്ന
ആകാശത്തോളം
വിശാലത ആ
ചെറുഹൃദയത്തിനുണ്ട്!