ഞാനെത്ര ധന്യൻ!

ഉസ്മാൻ പാലക്കാഴി

2022 ഡിസംബർ 31, 1444 ജുമാദുൽ ഉഖ്റാ 06

ഞാൻ ശക്തി ചോദിച്ചു;

എന്നെ ശക്തനാക്കാൻ

ദൈവം എനിക്ക്

ബുദ്ധിമുട്ടുകൾ തന്നു.

ഞാൻ ജ്ഞാനം ചോദിച്ചു;

ദൈവം എനിക്ക് പരിഹരിക്കാൻ

ഒട്ടേറെ പ്രശ്‌നങ്ങൾ തന്നു.

ഞാൻ ഐശ്വര്യം ചോദിച്ചു;

ദൈവം എനിക്ക്

ജോലി ചെയ്യാനുള്ള ബുദ്ധിയും

കഴിവും തന്നു.

ഞാൻ ധൈര്യം ചോദിച്ചു;

ദൈവം എനിക്ക്

അതിജയിക്കാനുള്ള

തടസ്സങ്ങൾ തന്നു.

ഞാൻ സ്‌നേഹം ചോദിച്ചു;

ദൈവം എനിക്ക്

സഹായിക്കാനായി

വിഷമം അനുഭവിക്കുന്ന

ആളുകളെ തന്നു.

ഞാൻ ആനുകൂല്യങ്ങൾ ചോദിച്ചു;

ദൈവം എനിക്ക് അവസരങ്ങൾ തന്നു.

ഞാൻ ആഗ്രഹിച്ചതൊന്നും

എനിക്ക് ലഭിച്ചില്ല;

പക്ഷേ, എനിക്ക് ആവശ്യമുള്ളതെല്ലാം

ദൈവം എനിക്ക് തന്നു.